ബാർസിലോന ഓപ്പൺ: ജോക്കോവിച്ച് പുറത്ത്; നദാൽ മുന്നോട്ട്

ബാർസിലോന ∙ മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിന് ബാർസിലോന ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ ‍ഞെട്ടിക്കുന്ന തോൽവി. 140–ാം റാങ്കുകാരനായ മാർട്ടിൻ ക്ലിസാനോടാണ് രണ്ടാം റൗണ്ടിൽ ജോക്കോവിച്ച് കീഴടങ്ങിയത് (6–2,1–6, 6–3).

കുറച്ചു കാലങ്ങളായി ഫോമിലല്ലാതെ കഷ്ടപ്പെടുന്ന ജോക്കോവിച്ചിന് ഇവിടെ ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. പത്തു തവണ ചാംപ്യനായ റാഫേൽ നദാൽ സ്പാനിഷ് താരം തന്നെയായ റോബർട്ടോ കാർബല്ലെസ് ബയേനയെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ കടന്നു. കളിമൺ കോർട്ടിൽ തുടർച്ചയായ 38 സെറ്റുകൾ ജയിക്കുക എന്ന റെക്കോർഡും നദാൽ കുറിച്ചു.