നദാലിനെ തീം വീഴ്ത്തി

റാഫേൽ നദാൽ

മഡ്രിഡ് ∙ റാഫേൽ നദാലിന്റെ കളിമൺ പ്രതലത്തിലെ കുതിപ്പിന് ഒടുവിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീം തടയിട്ടു. കളിമൺ പ്രതലത്തിൽ തുടർച്ചയായ 50 ജയങ്ങളോടെ റെക്കോർഡിട്ട നദാലിനെ മഡ്രിഡ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിൽ 7–5, 6–3നാണ് അഞ്ചാം സീഡ് തീം അട്ടിമറിച്ചത്. കഴിഞ്ഞ വർഷം ഇറ്റാലിയൻ ഓപ്പണിൽ കളിമൺ പ്രതലത്തിൽ അവസാനമായി നദാലിനെ പരാജയപ്പെടുത്തിയതും തീം തന്നെയായിരുന്നു. 1984ൽ ജോൺ മക്കൻറൊ സ്ഥാപിച്ച 49 വിജയങ്ങളുടെ റെക്കോർഡ് കഴിഞ്ഞ ദിവസമാണു നദാൽ മറികടന്നത്.