Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാനിയയ്ക്കും മാലിക്കിനും ആൺകുഞ്ഞ്; ഇസാൻ സാനിയ മാലിക്

sania-01

ഹൈദരാബാദ്∙ ടെന്നിസ് താരം സാനിയ മിർസ, പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക് ദമ്പതികൾക്ക് ആദ്യ കൺമണി പിറന്നു. ആൺകുഞ്ഞ്. പേര് ഇസാൻ സാനിയ മാലിക്.  ദൈവത്തിന്റെ സമ്മാനമായ കുരുന്നിന് ദൈവത്തിനു സമർപ്പിച്ചത് എന്ന് അർഥമുള്ള ഇസാൻ എന്നു പേരു വിളിക്കുന്നതായും ദമ്പതികൾ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു. 2010 ഏപ്രിൽ 12ന് ഹൈദരാബാദിൽ വിവാഹിതരായ ദമ്പതികൾ ദുബായിലാണ് താമസിക്കുന്നതെങ്കിലും കുഞ്ഞിന് ഇന്ത്യൻ പൗരത്വമാണ് സ്വീകരിച്ചിരിക്കുന്നത്.

അതൊരു ആൺകുട്ടിയാണ്. എപ്പോഴും പോലെ എന്റെ പെൺകുട്ടിയും സുഖമായിരിക്കുന്നു. അൽഹം ദുലില്ലാഹ്.. ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി– മാലിക് ട്വിറ്ററിൽ കുറിച്ചു. 2010 ലാണ് സാനിയയും മാലിക്കും വിവാഹിതരായത്. സാനിയ ഗർഭിണിയാണെന്നു ഈ വർഷം ഈ വർഷം ഏപ്രിലിൽ അറിയിച്ചിരുന്നു. കുട്ടിയുടെ ജനനത്തിനു ശേഷം 2020 ടോക്കിയോ ഒളിംപിക്സോടെ ടെന്നീസ് കോർട്ടിലേക്കു മടങ്ങിയെത്താനാണ് സാനിയയുടെ തീരുമാനം.