ആലിയയും രൺബീറും പ്രണയത്തിൽ; പരിപാടിക്കിടെ തുറന്നടിച്ച് മനീഷ് മൽഹോത്ര!!

ആലിയ ഭട്ടും രൺബീർ കപൂറും

പ്രണയവും പ്രണയത്തകര്‍ച്ചയും ബോളിവുഡ് േലാകത്ത് അത്ര പുത്തരിയൊന്നുമല്ല. ഇന്ന് കൈകോർത്തുപിടിച്ചു നടന്നിരുന്നവർ നാളെ സലാം ചൊല്ലി പിരിയുന്ന കാഴ്ചകൾ ഏറെ കണ്ടിട്ടുണ്ട്. പ്രണയകഥകൾക്കു തീരെ പഞ്ഞമില്ലാത്ത ബിടൗണിൽ ഇതാ മറ്റൊരു പുത്തൻ പ്രണയകഥയ്ക്കു തിരികൊളുത്തിയിരിക്കുകയാണ് ഫാഷൻ ഡിസൈനർ കൂടിയായ മനീഷ് മൽഹോത്ര. 2018ൺ പ്രണയത്തിലാകുന്ന ജോഡികളെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോഴാണ് മനീഷ് ആലിയയും രൺബീറുമാകും അതെന്നു പറഞ്ഞത്.

നടി കൂടിയായ നേഹ ധൂപിയ അവതരിപ്പിക്കുന്ന പരിപാടിക്കിടെയായിരുന്നു മനീഷ് മൽഹോത്ര ഇക്കാര്യം പറഞ്ഞത്. സൊനാക്ഷി സിൻഹയും മനീഷ് മൽഹോത്രയുമായിരുന്നു പരിപാടിയിലെ അതിഥികൾ. ഇരുവരോടും മൂന്നു ചോദ്യങ്ങളാണ് നേഹ ചോദിച്ചത്. പ്രണയത്തിലായിട്ടും അതു തുറന്നു സമ്മതിക്കാത്ത ജോഡികൾ ആര്, 2018ൽ പ്രണയത്തിലാകാൻ പോകുന്നവർ, 2018ൽ പിരിയാൻ പോകുന്നവർ എന്നിവയായിരുന്നു നേഹയുടെ ചോദ്യം. ഇതിനാണ് ഈ വർഷത്തെ പ്രണയ ജോഡികളാകാൻ പോകുന്നത് ആലിയയും രൺബീറുമാണെന്ന് മനീഷ് ചിരിയോടെ പറഞ്ഞത്.

പ്രണയത്തിലായിട്ടും തുറന്നു സമ്മതിക്കാത്തവർ ദീപികയും രൺവീറുമാണെന്നും പിരിയാൻ പോകുന്നവർ ആലിയയും സിദ്ധാർഥ് മൽഹോത്രയുമാണെന്നും സൊനാക്ഷി പറഞ്ഞു.  സൊനാക്ഷിയുടെ ഉത്തരങ്ങളേക്കാൾ മനീഷ് മൽഹോത്രയുടെ മറുപടിയാണ് ആരാധകരെ ഒന്നാകെ ഞെട്ടിച്ചത്. അടുത്തിടെയായി ആലിയയെയും രൺബീറിനെയും പലയിടങ്ങളിലും ഒന്നിച്ചു കാണാറുണ്ടെന്നതും പലരുടെയും സംശയങ്ങൾ ഇരട്ടിപ്പിക്കുന്നുണ്ട്. എന്നാൽ ബ്രഹ്മാസ്ത്ര എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഒന്നിച്ചു കാണുന്നതെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

ബിടൗണിന്റെ ക്യൂട്ട് താരമായ ആലിയ നേരത്തെ തൊട്ടേ നടൻ സിദ്ധാർഥുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് പലപ്പോഴും ഇരുവരും മറുപടി പറഞ്ഞിരുന്നത്. രൺബീർ കപൂറാകട്ടെ നടി കത്രീന കൈഫുമായി 2016ൽ ബ്രേക്കപ് ആയതുമാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam