മറീന ടാക്കീസ്

മറീന ചിത്രം: റിങ്കുരാജ്

പടം കുഴപ്പമില്ല, പക്ഷേ നായിക ബെസ്റ്റാഡാ... മുംബൈ ടാക്സി എന്ന പടം കണ്ട് ആളുകൾ പറഞ്ഞത് മുഴുവൻ നായികയെക്കുറിച്ചായിരുന്നു. ഒട്ടും ഓവറാകാതെ പേർഫെക്റ്റായി അഭിനയിച്ച മറീന മൈക്കിൾ കുരിശിങ്കലാണ് മനോരമ ഓൺലൈൻ മോഡൽ ഓഫ് ദ് വീക്ക്. കലപില സംസാരിക്കുന്ന മറീനയോട് ആരും അറിയാതെ കൂട്ടു കൂടും. ആ കൂട്ടുകൂടൽ തന്നെയാണ് മോഡലിങ് രംഗത്ത് നിന്ന് മറീനയെ നായികയിലേക്ക് വളർത്തിയതും..

∙ മുംബൈ ടാക്സി അല്ലല്ലോ ആദ്യ ചിത്രം?

അല്ലേയല്ല! മുംബൈ ടാക്സി ഞാൻ ആദ്യമായി നായികയായ ചിത്രമാണ്. സംസാരം ആരോഗ്യത്തിന് ഹാനികരം, ഹരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പിന്നെ പരസ്യങ്ങളിലും ആൽബങ്ങളിലുമെല്ലാം ഇപ്പോഴും സജീവമാണ്.

∙ ഐഡന്റിറ്റി?

ഈ മാഗി ന്യൂഡിൽസ് പോലുള്ള മുടി തന്നെയാണേ.. പിന്നെ പറ‍ഞ്ഞല്ലോ , ആ കലപില വർത്തമാനവും.

∙ കുടുംബം

കോഴിക്കോട് താമസം. അച്ഛൻ, അമ്മ, പിന്നെ ഈ ഞാനും.

മറീന ചിത്രം: റിങ്കുരാജ്

∙മോസ്റ്റ് പോസിറ്റീവ് എന്ന് മറ്റുള്ളവർ പറയുന്നത്?

എപ്പോഴും കൂൾ ആണ് ( മറ്റുള്ളവർ പറയുന്നതാണ്. എനിക്കല്ലേ അറിയൂ കൂളാണോ ഹോട്ടാണോ എന്ന് )

∙ നെഗറ്റീവ്?

സെൻസിറ്റീവ് . എന്റമ്മോ പറഞ്ഞറിയിക്കാൻ കഴിയില്ല, അത്രത്തോളം സെൻസിറ്റീവാണ്.

∙ ഇഷ്ട നിറം

കറുപ്പ്

∙ ഇഷ്ട സിനിമ ഫാഷൻ

∙ ഇഷ്ട പുസ്തകം

ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

മുംെെബ ടാക്സി ചിത്രത്തിന്റെ പോസ്റ്റർ

∙ ഇഷ്ട നടൻ?

രണ്ടു പേരുണ്ട്. തിലകൻ ചേട്ടനും മുരളി ചേട്ടനും. ( അവരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ )

∙ ഇഷ്ട വേഷം

ജീൻസ് ആൻഡ് ടോപ്പ്, വൗ!

മറീന ചിത്രം: റിങ്കുരാജ്

∙ ഇഷ്ട ഭക്ഷണം

ഭക്ഷണമെന്നു പറയുന്നത് എനിക്ക് ഒരു ചടങ്ങുപോലെയാണ്. ഇനിയിപ്പോ കിട്ടിയില്ലെങ്കിലും ഒരു പ്രശ്നവുമില്ല. സത്യത്തിൽ ഭക്ഷണം കഴിക്കാൻ ഞാൻ പലപ്പോഴും മറക്കും... എന്താല്ലേ??

∙ ഹോബീസ്

പാട്ട് പാടും , പക്ഷേ കേൾക്കുന്നവർ പാടുപെടുന്നതാണ് കണ്ടിട്ടുള്ളത്

കൂ‌ടുതൽ ചിത്രങ്ങൾ കാണാം‍