മിലി പ്രേമിക്കുന്നത് ഈ പെണ്ണിനെ ?

സ്വവർഗാനുരാഗവും വിവാഹവും ഒന്നും പാശ്ചാത്യരാജ്യങ്ങളിൽ വലിയ വാർത്തയലല്ല. എന്നാൽ ഇത്തരം വാർത്തയിൽ കഥാപാത്രങ്ങളാകുന്നത് നാലാളറിയുന്ന വ്യക്തികളാണെങ്കിലോ?

വിവാദങ്ങളിൽ ഹരം കണ്ടെത്തുന്ന പോപ് ഗായിക മിലി സൈറസ് കണ്ടെത്തിയ ഏറ്റവും പുതിയ പ്രണയമാണ് വാർത്തകളിൽ ഇടം നേടുന്നത്. 

മിലിയുടെ കാമുകി ( അതോ കാമുകനോ) വിക്ടോറിയ സീക്രട് മോഡലായ സ്റ്റെല്ല മാക്സ്സ് വെൽ.! മിലിയുടെ മ്യൂസിക് വിഡിയോയ്ക്കായി ഒരു കാർ പാർക്കിങ് ഏരിയായിൽ ഇരുവരുടേയും ലിപ് ലോക് ചിത്രീകരിച്ചിരുന്നു. ക്യാമറകണ്ണുകൾ ഒപ്പിയെടുത്ത രംഗം മിലിയുടേയും സ്റ്റെല്ലയുടേയും ഇപ്പോഴത്തെ ജീവിതം തന്നെയാണത്രേ. 

എവിടെയും ഇരുവരും ഒന്നിച്ച് കൈകോർത്താണ് നടപ്പ്. ഇവരുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളും പരസ്പരമുള്ള അടുപ്പം വെളിപ്പെടുത്തുന്നവ തന്നെ.   വിക്ടോറിയ സീക്രടിന്റെ പ്രമുഖമോഡലുകളിലൊരാളാണ് 24കാരിയായ സ്റ്റെല്ല.

പോരാത്തതിന് സ്ത്രീയ്ക്ക് സ്ത്രീയോടുതന്നെ അടുപ്പം തോന്നുന്നതിൽ തെറ്റൊന്നുമില്ലെന്ന് മിലി മുൻപേ പറഞ്ഞിട്ടുമുണ്ട്. വിവാദങ്ങളും പ്രണയവും പുത്തരിയല്ലാത്തകൊണ്ട് മിലി ഇതൊന്നും മൈൻഡ് ചെയ്യുന്നേയില്ല.