പോൾ വാക്കറിന് മകളുടെ സ്വീറ്റ് ഫാദേഴ്സ് ഡേ

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സ്റ്റാർ പോൾവാക്കറും മകൾ മെഡോ വാക്കറും തമ്മിലുള്ള ഗാഢബന്ധം ഹോളിവുഡ് ലോകത്തിന് സുപരിചിതമാണ്. 2013ലെ കാർ ആക്സിഡന്റിൽ പോൾ വാക്കർ മരിച്ചതു മുതൽ ഓരോ ഫാദേഴസ് ഡേയിലും അച്ഛനൊപ്പം നിൽക്കുന്ന മനോഹര നിമിഷങ്ങൾ മെഡോ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ഫാദേഴ്സ് ഡേ ദിവസവും അകാലത്തിൽ തന്നെവിട്ടുപോയ അച്ഛനൊപ്പമുള്ള ഹൃദയസ്പർശിയായ ഫോട്ടോ മെഡോ പങ്കുവച്ചു. അച്ഛനെ കെട്ടിപിടിച്ചുകിടക്കുന്ന കുഞ്ഞുമെഡോയെ പോൾ വാക്കർ ചുംബിക്കുന്ന ചിത്രമാണ് ഹാപ്പി ഫാദേഴ്സ് ഡേ എന്ന ക്യാപ്ഷൻ നൽകി മെഡോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. നേരത്തെയും പിതാവിനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ മെഡോ സോഷ്യൽമീഡിയകളിൽ പങ്കുവച്ചിരുന്നു. പതിനാറുകാരിയായ മെഡോ ഇപ്പോൾ അമ്മ റെബേക്കാ സൊറ്റെറോസിനൊപ്പമാണ് താമസിക്കുന്നത്. ഫ്യൂരിയസ് 7ന്റെ ചിത്രീകരണത്തിനിടെയായിരുന്നു പോളിന്റെ മരണം. തുടർന്ന് പോളിനു പകരക്കാരായി ചില സീനുകളിൽ അദ്ദേഹത്തിന്റെ സഹോദരന്മാരായ കോഡി വാക്കറും കാലെബ് വാക്കറുമാണ് അഭിനയിച്ചത്.