ആരാധകർക്കൊപ്പം കോഹ്‌ലിയുടെ കിടിലൻ സെൽഫി!

ആരാധകരോടൊപ്പം ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ സെൽഫി

ആരാധകർക്ക് നന്ദി പറഞ്ഞ് ആരാധകരോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ കിടിലൻ സെൽഫി. ഗുഡ്ഗാവിലെ സ്വകാര്യ ചടങ്ങിനിടെയാണ് കോഹ്‌ലി ആരാധകരുമൊത്ത് സെൽഫി എടുത്തത്. ചിത്രം കോഹ്‌ലി തന്നെ തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു. അഞ്ച് ലക്ഷത്തിൽപ്പരം ലൈക്കുകളാണ് ഇതിനോടകം താരത്തിന്റെ സെൽഫിചിത്രത്തിന് കിട്ടിയിരിക്കുന്നത്.

ട്വിറ്ററിൽ പിന്തുടർച്ചക്കാരുടെ എണ്ണം 80 ലക്ഷം കവിഞ്ഞതിന്റെ സന്തോഷം അടുത്തിടെയാണ് കോഹ്‌ലി ട്വിറ്ററിലെ ആരാധകരുമായി പങ്കിട്ടത്. സന്തോഷത്തിന് അതിരില്ല. അളക്കാനാവാത്ത ഈ സ്നേഹം സമ്മാനിച്ച എല്ലാവർക്കും നന്ദി എന്നായിരുന്നു കോഹ്‍ലിയുടെ ട്വീറ്റ്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ജയത്തിനുശേഷമാണ് കോഹ്ലിയുടെ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷം കവിഞ്ഞത്. സച്ചിന് 77 ലക്ഷം ഫോളോവേഴ്സാണ്. ധോണിക്കാവട്ടെ 45 ലക്ഷം മാത്രം!