140 കോടി മുടക്കിയിട്ടെന്താ? വരന് ആനപ്പുറത്ത് കേറാൻ പറ്റിയില്ല!

റോഹൻ മേത്തയും വധു റോഷ്‍നിയും

കഴിഞ്ഞ കാലത്തിനിടയിൽ വച്ച് കേരളം കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കത്തിന്റെ അമ്പരപ്പില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല മലയാളികൾ. വ്യാവസായ പ്രമുഖനായ രവി പിള്ളയുടെ മകൾ ഡോ:ആരതി പിള്ളയുടെയും ഡോ: ആദിത്യ വിഷ്ണുവിന്റെയും വിവാഹമാണ് കൊല്ലത്തെ ആശ്രാമം മൈതാനത്തില്‍ രാജകീയ പ്രൗഡിയോടെ അരങ്ങേറിയത്. അതിനിടെയിതാ മറ്റൊരു ഇന്ത്യൻ വ്യവസായിയുടെ മകന്റെ വിവാഹച്ചടങ്ങുകളും വാർത്തകളിൽ ഇടം നേടുന്നു. ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ കോടിപതി യോഗേഷ് മേത്ത മകൻ റോഹൻ മേത്തയുടെ വിവാഹച്ചടങ്ങുകൾക്കായി നീക്കിവച്ചത് ഒന്നും രണ്ടുമല്ല 140 കോടിയാണ്.

റോഹൻ മേത്തയും വധു റോഷ്‍നിയും
റോഹൻ മേത്തയും വധു റോഷ്‍നിയും വിവാഹാഘോഷങ്ങള്‍ക്കിടയിൽ

അത്യാഡംബര പൂർണമായ വിവാഹം ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ചാണു നടന്നത്. അഞ്ചൂറോളം വിഐപി പ്രമുഖരുടെ സാക്ഷ്യത്തിലാണ് റോഹൻ ലണ്ടൻ ആസ്ഥാനമായുള്ള ഫാഷൻ കമ്പനിയുടെ ഉടമ കൂടിയായ റോഷ്നിയെ വിവാഹം കഴിച്ചത്. പക്ഷേ ചടങ്ങിൽ ആനപ്പുറത്തേറി വരാനുള്ള വരന്റെ മോഹം നടപ്പായില്ലെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മൃഗസംരക്ഷണചട്ടപ്രകാരവും സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയും വരനെ ആനപ്പുറത്ത് ആനയിക്കാനുള്ള അനുമതി ഫ്ലോറന്‍സ് സിറ്റി കൗൺസിൽ നിരാകരിക്കുകയാണുണ്ടായത്. യോഗേഷ് മേത്തയുടെ ഒരേയൊരു പുത്രനാണ് റോഹൻ മേത്ത.

റോഹൻ മേത്തയും വധു റോഷ്‍നിയും

ചിത്രങ്ങൾക്കു കടപ്പാട്: ന്യൂസ്പ്രസ് ഫോട്ടോ