അയാൾ എനിക്ക് പണം തന്നത് സെക്സിനായല്ല, ക്‌ളാസുകൾ കേട്ടിരിക്കാൻ !

വ്യത്യസ്തമായ അനുഭവക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മുംബൈ നഗരത്തിൽ നിന്നുള്ള ബ്യൂട്ടി എന്ന യുവതി. കാലങ്ങളായി മുംബൈ നഗരത്തിൽ ലൈംഗികത്തൊഴിലാളിയായാണ് ബ്യൂട്ടിയുടെ ജീവിതം...

ജീവിതത്തിൽ പലരും പല സാഹചര്യങ്ങൾ കൊണ്ടും ലൈംഗികത്തൊഴിലാളികളായി മാറുന്നു. ഇഷ്ടമുണ്ടായിട്ടല്ല എങ്കിലും, നിലനിൽപ്പിനായി, ജീവിച്ചു പോകാനായി, ഒരു നേരത്തെ ആഹാരത്തിനായി അവർ തങ്ങളുടെ ശരീരം വിൽക്കുന്നു. ഇരുപതും അൻപതും രൂപയ്ക്ക് വരെ ഈ തൊഴിലിൽ ഏർപ്പെടുന്നവർ ധാരാളം. ഒരു ദിവസം പത്തും പതിനഞ്ചും കസ്റ്റമർമാരെ അറ്റൻഡ് ചെയ്യേണ്ടി വരുന്നവർ വരെ ഉണ്ട്. 15  സ്വഭാവമുള്ളവർ, 15  വ്യത്യസ്ത ലൈംഗിക താല്പര്യം ഉള്ളവർ , ഇവരുമൊത്തുള്ള ജീവിതം ഓരോ ലൈംഗിക തൊഴിലാളിക്കും നരക തുല്യമാണ്. 

ഇത്തരത്തിൽ, ഓരോ ലൈംഗിക തൊഴിലാളിയും കേട്ടുമടുത്ത കഥകൾ പറയുമ്പോൾ വ്യത്യസ്തമായ അനുഭവക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മുംബൈ നഗരത്തിൽ നിന്നുള്ള ബ്യൂട്ടി എന്ന യുവതി. കാലങ്ങളായി മുംബൈ നഗരത്തിൽ ലൈംഗികത്തൊഴിലാളിയായാണ് ബ്യൂട്ടിയുടെ ജീവിതം. ഈ കാലയളവിൽ തന്റെ അരികിൽ സെക്സ് എന്ന കാര്യത്തിനല്ലാതെ വന്ന ഒരു മനുഷ്യന്റെ കഥയാണ് ബ്യൂട്ടി പറയുന്നത്. പ്രശസ്ത ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ ജി എം ബി ആകാശ് തന്റെ ഫേസ്ബുക്കിലൂടെയാണ് ബ്യൂട്ടി പറഞ്ഞ കഥ പങ്കുവച്ചത്. ബ്യൂട്ടിയുടെ ഭാഷയിൽ അദ്ദേഹത്തിന്റെ കഥ ഇങ്ങനെ....

ഞങ്ങളുടെ കൂട്ടത്തിൽ എല്ലാവർക്കും അദ്ദേഹത്തെ ഭയമായിരുന്നു. കാരണം അദ്ദേഹത്തിന്റെ മണിക്കൂറുകൾ നീണ്ട ക്ളാസുകൾ തന്നെ. അദ്ദേഹം ഒരു ശാസ്ത്രജ്ഞനായിരുന്നു. എന്നെ ഫിസിക്സ് , ബയോളജി, കെമിസ്ട്രി എന്നിവ പഠിക്കാൻ അദ്ദേഹം നിർബന്ധിച്ചുകൊണ്ടിരുന്നു. ഈ വാക്കുകളിൽ പലതും എനിക്ക് ഉച്ചരിക്കാൻ പോലും അറിയില്ലായിരുന്നു എന്നത് വേറെ കാര്യം. ചിലപ്പോൾ ഈ ലോകത്തിൽ പഠിക്കുന്നതിനായി പണം നൽകപ്പെടുന്ന ഏക ലൈംഗികത്തൊഴിലാളി ഞാനായിരിക്കും, എങ്കിലും അദ്ദേഹത്തിനായി ഞാൻ പഠിച്ചു.

എന്നാൽ പിന്നീട് ഞാൻ അദ്ധേഹത്തോട് കൂടുതൽ അടുക്കുന്നു എന്നു തോന്നിയ അവസ്ഥയിൽ ഞാൻ അദ്ദേഹത്തെ വിലക്കി. ആ പ്രൊഫസർക്ക് എന്നോടു പ്രണയം തോന്നി തുടങ്ങിയ ദിനം ഞാൻ പഠിത്തം നിർത്തി. എനിക്ക് എന്റെ കൂട്ടിൽ ഒതുങ്ങുന്നതാണ് ഇഷ്ടം. ഒരിക്കലും പ്രണയത്തിന് അടിമപ്പെടരുത് എന്ന് സ്വയം വിലക്കി ഞാൻ തിരികെ നടന്നു'' 

ബ്യൂട്ടി പറഞ്ഞവസാനിപ്പിക്കുന്നിടത്തു നിന്നും നമുക്കേറെ ചിന്തിക്കാനുണ്ട്. മാംസനിബന്ധമല്ല രാഗം എന്ന വലിയ തത്വം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു..