കല്ല്യാണം കഴിഞ്ഞ് 84 വര്‍ഷം, 110 പേരക്കുട്ടികള്‍! ഇപ്പോഴും ഇവര്‍ യുവമിഥുനങ്ങള്‍

അതിവേഗത്തില്‍ സര്‍വതും മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഈ ദമ്പതിമാര്‍ അല്‍പ്പം വ്യത്യസ്തരാണ്. കുറച്ച് കൂടുതല്‍ വ്യത്യസ്തരാണെന്നും പറയാം. ഫൗസ്റ്റിനൊ ജാസിന്റോയും എസ്‌റ്റെഫാനിയ ഗോമസുമാണ് കക്ഷികള്‍. പേരുകള്‍ തന്നെ സൂപ്പര്‍ ആണല്ലേ! ആളുകളും സൂപ്പര്‍ തന്നെ. 

1932 മുതല്‍ ഒരുമിച്ചാണ് ജീവിതം. കല്ല്യാണം കഴിഞ്ഞ് ഇപ്പോള്‍ 84 വര്‍ഷം കഴിഞ്ഞു. 110ഓളം പേരക്കുട്ടികളായി.  എങ്കിലും രണ്ടു പേരും ജീവിക്കുന്നത് യുവമിഥുനങ്ങളെപ്പോലെ തന്നെയാണ്. സ്‌നേഹത്തിലും പെരുമാറ്റത്തിലും ജീവിതരീതികളിലുമൊന്നും യാതൊരു വിധ വ്യത്യാസവും വന്നിട്ടില്ല. 

ഫൗസ്റ്റിനൊ ജാസിന്റോയ്ക്കായിരുന്നു എസ്റ്റെഫാനിയെ കല്ല്യാണം കഴിക്കണമെന്ന് നിര്‍ബന്ധം. അന്ന് ഇരുവരുടെയും പക്കല്‍ വേണ്ടത്ര പണം ഇല്ലാത്തതിനാല്‍ വളരെ ചുരുങ്ങിയ ചെലവില്‍ ലളിതമായിട്ടായിരുന്നു കല്ല്യാണമെന്ന് ഇവര്‍ പറയുന്നു. 

1932 മുതല്‍ ഒരുമിച്ച് ജീവിക്കുന്നു. ഒരു രാത്രി പോലും ഇവര്‍ വേര്‍പിരിഞ്ഞ് കിടന്നിട്ടില്ല. അസുഖത്തിലും സുഖത്തിലും സന്തോഷത്തിലും എല്ലാം ഒപ്പം. ഒരു ദിവസം പോലും ഇരുവര്‍ക്കും മാറി നില്‍ക്കേണ്ടിയും വന്നിട്ടില്ല. ഓരോരുത്തരുടെയും ജീവിതത്തിലെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നത് അവരവര്‍ തന്നെയാണ്. തങ്ങളുടെ ജീവിതത്തിലെ മുന്‍ഗണന ഏത് സാഹചര്യത്തിലും പരസ്പരം കൈകോര്‍ത്ത് ഒരുമിച്ച് ഇരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. 

മക്കളും മക്കളുടെ മക്കളും എല്ലാമായി സമാധാനത്തോടെ അതിലുപരി സന്തോഷത്തോടെ അടിപൊളിയായാണ് ഈ വൃദ്ധ ദമ്പതിമാരുടെ ജീവിതം. പ്രായത്തെ പോലും തോല്‍പ്പിച്ച് തങ്ങള്‍ ഇപ്പോഴും തീവ്രപ്രണയത്തിലാണെന്ന് രണ്ടുപേരും ഒരുപോലെ പറയുന്നു. 

Read More....Love Stories, Love and life