കത്തിയെരിഞ്ഞ മുഖവുമായി 26 വർഷം, ജീവിതം പൊരുതി നേടിയ പെണ്ണ് ! 

മെലാനി

അപ്രതീക്ഷിതമായാണ് ജീവിതത്തിൽ അപകടങ്ങൾ സംഭവിക്കുന്നത്. ഒഴിവാക്കാനാകാത്ത അപകടങ്ങൾ നേരിടേണ്ടി വരുമ്പോൾ, അവ നമ്മെ കാര്യമായി ബാധിക്കരുതേ എന്ന ഒരു പ്രാർഥന ബാക്കിയുണ്ടാകും. എന്നാൽ അതും ദൈവം കേൾക്കാതെ പോയാലോ? അത്തരം ഒരവസ്ഥയാണ് മെലാനി ഗ്രിംസെലി എന്ന യുകെ സ്വദേശിനിക്ക് ഉണ്ടായത്. രണ്ടു വയസ്സ് പ്രായമുണ്ടായിരുന്നപ്പോൾ മെലാനിയെയും അനുജത്തി അമാന്തയെയും കാറിൽ ഇരുത്തി, സാധനങ്ങൾ വാങ്ങുന്നതിനായി അടുത്തുള്ള കടയിലേക്കു പോയതാണ് അവരുടെ 'അമ്മ. കാര്യങ്ങൾ മാറി മറഞ്ഞത് വളരെ പെട്ടെന്നായിരുന്നു, നിർത്തിയിട്ടിരുന്ന കാറിനു തീ പിടിച്ചു. 

കാറിനകത്തിരുന്ന കുഞ്ഞുങ്ങൾ തീയുടെ ചൂടിൽ എരിഞ്ഞമര്‍ന്നു. അമാൻഡ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കഷ്ടിച്ച് ജീവൻ തിരിച്ചു കിട്ടിയ മെലാനിക്ക് പിന്നീടങ്ങോട്ട് കഷ്ടപ്പാടിന്റെ നാളുകളായിരുന്നു. ശരീരത്തിന്റെ നല്ലൊരു ഭാഗം കത്തിപ്പോയി. പിന്നീട് വേദനയുടെയും ഓപ്പറേഷനുകളുടെയും നാളുകൾ ആയിരുന്നു. രണ്ടു വയസ്സ് മുതൽ 20 വയസ്സ് വരെ തുടർന്നു ഈ ഓപ്പറേഷനുകൾ, ഈ സാഹചര്യത്തിൽ ജീവിതവും ഏറെ ദുസ്സഹമായിരുന്നു. 

മെലാനിയുടെ കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങള്‍

സ്‌കൂളിൽ അധ്യാപകരും മറ്റു സഹപാഠികളും സുഖമില്ലാത്ത കുട്ടി എന്ന പ്രത്യേക പരിഗണന നൽകിയാണ് മെലാനിയെ നോക്കിയിരുന്നത്. മറ്റു കുട്ടികളുടെ കൂടെ പോയി കളിക്കാനും മറ്റുമുള്ള ആഗ്രഹം ഏറെ ഉണ്ടായിരുന്നു എങ്കിലും തീപൊള്ളലേറ്റ കുട്ടി എന്ന സഹതാപത്തിൽ അവളെ എല്ലാവരും മാറ്റി നിർത്തി. മെലാനിക്ക് ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവൾ വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു കരഞ്ഞു. 'അമ്മ, അടുത്ത ദിവസം മകൾക്കു വേണ്ടി സ്കൂൾ അധികൃതരോട് സംസാരിച്ചു. 

അതിന്റെ ഫലമായി, മെലാനിയെ അവൾക്ക് ഇഷ്ടപെട്ട ഫുട്‍ബോൾ ടീമിന്റെ ഭാഗമാക്കി. ആദ്യമായി ടീമിനു വേണ്ടി ഒരു ഗോൾ തടഞ്ഞിട്ടപ്പോൾ അതുവരെ അവളെ  അകറ്റി നിർത്തിയിരുന്ന സഹപാഠികൾ ഒന്നിച്ചു വന്ന് അവളെ കെട്ടിപ്പിടിച്ചു. തന്റെ വൈരൂപ്യം ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനു തടസമാകില്ല എന്ന് മെലാനി മനസിലാക്കിയത് അങ്ങനെയാണ്. മനസുറച്ചു മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു. പഠനത്തിൽ മെലാനി കൂടുതൽ മികവു കട്ടി, നിയമത്തിൽ ബിരുദം നേടി. 

28ാംവയസ്സിനുള്ളിൽ രണ്ട് ആൺകുഞ്ഞുങ്ങളുടെ അമ്മയുമായി. ഭർത്താവ് ഇല്ലാതായപ്പോഴും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ജീവിക്കാനും മെലാനിയുടെ പ്രയത്നം കൊണ്ടായി...

28ാംവയസ്സിനുള്ളിൽ രണ്ട് ആൺകുഞ്ഞുങ്ങളുടെ അമ്മയുമായി. ഭർത്താവ് ഇല്ലാതായപ്പോഴും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ജീവിക്കാനും മെലാനിയുടെ പ്രയത്നം കൊണ്ടായി. ഇപ്പോൾ തന്നെ പോലെ വിവിധ തരത്തിൽ പൊള്ളലേറ്റു വേണ്ടത്ര നിയമസഹായം ലഭിക്കാതെ നഷ്ടപരിഹാരം പോലും നേടാനാകാതെ കഴിയുന്നവർക്ക് കൈത്താങ്ങാകുകയാണ് മെലാനി. മക്കൾക്കൊപ്പോം സന്തോഷമായി തന്നെ മെലാനി ജീവിക്കുന്നു, വൈരൂപ്യം തകർക്കാത്ത മനസിന്റെ ശക്തികൊണ്ട് പൊരുതി നേടിയതാണ് ഇവൾ ഈ വിജയം 

Read more: Lifestyle Malayalam Magazine