അമ്മയായ സന്തോഷം പങ്കുവച്ച് സമീറ സനീഷ്

സമീറ സനീഷ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം

മലയാള സിനിമാലോകത്തെത്തി ചുരുങ്ങിയ നാൾകൊണ്ട് പ്രശസ്ത ഫാഷൻ ഡിസൈനർ പദവിയിലെത്തിയ വ്യക്തിയാണ് സമീറ സനീഷ്. മുപ്പത്തിനാലു വയസ്സിനിടെ നൂറിനടുത്തു ചിത്രങ്ങൾക്കായി സമീറയുടെ കരവിരുതിൽ വിരിഞ്ഞ ഡിൈസനുകൾ അഭ്രപാളികളിലെത്തി. ലിംക ബുക് ഓഫ് റെക്കോർഡ്‌സിൽ വരെ ഇടം കണ്ടെത്തിയ സമീറയുടെ ഏറ്റവും പുതിയ വിശേഷം എന്താണെന്നോ? താരം ഒരു അമ്മയായിരിക്കുകയാണ്.

സമീറ സനീഷ് ഭർത്താവിനൊപ്പം

താനൊരു ആൺകുഞ്ഞിന്റെ അമ്മയായ വിവരം സമീറ തന്നെയാണ് ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ചത്. ''വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവില്ല, പുതിയ ജീവിതത്തിന്റെ സന്തോഷം, അതെ, ഒരു ആൺകുഞ്ഞിനു ജന്മം നൽകിയിരിക്കുന്നു''. എന്നാണ് സമീറ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഒപ്പം തന്റെ പൊന്നോമനയുടെ കുഞ്ഞിക്കാലുകളും സമീറ പങ്കുവച്ചു.

ഒരു നേരം പോക്കിനെന്ന പോലെ ഫാഷൻ ഡിസൈനിങ് ലോകത്തേക്ക് എത്തിപ്പെട്ടയാളായിരുന്നു സമീറ, പക്ഷേ പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈവന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും ഹിറ്റ് സിനിമകളുമായിരുന്നു. ആദം ജോവാനും ക്ലിന്റുമാണ് ഡിസൈൻ ചെയ്തവയിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. വിമാനം, കമ്മാര സംഭവം, മായാനദി എന്നീ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളിലും സമീറ തന്നെയാണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്.

Read more: Lifestyle Malayalam Magazine