' ജിമ്മിൽ പോകാത്ത ഐശ്വര്യ, മകളുടെ സൂപ്പർ മോം' , ആഷിനെക്കുറിച്ച് അഭിഷേക്

അഭിഷേക് ബച്ചനും ആരാധ്യക്കുമൊപ്പം ഐശ്വര്യ റായ്

ലോകത്തിലെ തന്നെ സുന്ദരിമാരിൽ ഒരാൾ, റെഡ് കാർപറ്റിലെ റാണി, ബോളിവുഡ് സുന്ദരി ഐശ്വര്യ റായിക്ക് വിശേഷണങ്ങൾ ഏറെയാണ്. പക്ഷേ ആഷ് അതിലെല്ലാം ഉപരിയാണ്, ഒരു നടിയായും അമ്മയായും ഭാര്യയായുമൊക്കെ എത്രത്തോളം പെർഫെക്റ്റ് ആയാണു ഭാര്യ ജീവിക്കുന്നതെന്നു പറയുകയാണ് അഭിഷേക്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് ഐശ്വര്യ എന്ന സൂപ്പർ മമ്മിയെക്കുറിച്ചു അഭിഷേക് പറഞ്ഞത്. 

ഇന്ന് അവൾ ആരാധ്യക്കു വേണ്ടതെല്ലാം ചെയ്യുന്നു, ആഷ് ശരിക്കുമൊരു സൂപ്പര്‍ മോം ആണ്...

മകൾ ജനിച്ചതോടെ കരിയറിനേക്കാൾ ഐശ്വര്യ ആരാധ്യക്കാണു പ്രാധാന്യം നൽകിയതെന്നു പറയുന്നു അഭിഷേക്. ''ഐശ്വര്യ അമ്മയായതോടെ കരിയറിന്റ‌െ സ്ഥാനം പുറകിലായി. ഇന്ന് അവൾ ആരാധ്യക്കു വേണ്ടതെല്ലാം ചെയ്യുന്നു, ആഷ് ശരിക്കുമൊരു സൂപ്പര്‍ മോം ആണ്. ആരാധ്യ ജനിച്ചു കഴിഞ്ഞപ്പോള്‍ ആഷ് വണ്ണം വച്ചതിനെക്കുറിച്ചു പല മാധ്യമങ്ങളും പലതും എഴുതിയിരുന്നു, അവയെല്ലാം എന്നെ അപ്സെറ്റ് ആക്കിയിരുന്നു.''- അഭിഷേക് പറയുന്നു.

ശരീരസൗന്ദര്യം ഇത്ര കരുതലോടെ കാത്തുസൂക്ഷിക്കുന്ന നടി ജിമ്മിൽ പോകുന്നെന്നു കരുതുന്നവരുടെ ശ്രദ്ധയ്ക്ക് അതു വെറും തെറ്റിദ്ധാരണയാണെന്നു പറയുകയാണ് അഭിഷേക്. ആഷ് ജിമ്മിൽ പോകാറില്ലെന്ന കാര്യം അവരെ അടുത്തറിയാവുന്നവർക്ക് അറിയാമെന്നു പറയുന്നു അഭിഷേക്. ''ജിമ്മില്‍ ഒരു ദിവസം പോലും ചിലവഴിക്കാത്തയാളാണ് ഐശ്വര്യ, ധൂം സിനിമ ചിത്രീകരിക്കുന്ന സമയത്ത് താനും ഉദയ് ചോപ്രയും ഋതിക് റോഷനുമൊക്കെ നിർബന്ധിച്ചപ്പോൾ മാത്രമാണ് ഒന്നുവന്നത്.''

ആഷ് ജിമ്മിൽ പോകാറില്ലെന്ന കാര്യം അവരെ അടുത്തറിയാവുന്നവർക്ക് അറിയാമെന്നു പറയുന്നു അഭിഷേക്...

ഇനി പ്രഫഷണൽ കാര്യങ്ങൾക്കും വീട്ടിലെ കാര്യങ്ങള്‍ക്കുമൊക്കെയായി ദിവസം ഒട്ടേറെ തവണ യാത്ര ചെയ്യുന്നയാളാണ് ഐശ്വര്യ, പക്ഷേ അതിലൊന്നും ഒരിക്കൽ പോലും താരം പരാതിപ്പെട്ടിട്ടില്ലെന്നും അഭിഷേക് പറയുന്നു. അടുത്തിടെ തന്റെ പുതിയ ചിത്രത്തിനു മുന്നോടിയായി വണ്ണം കുറയ്ക്കാൻ ഐശ്വര്യ ആയുർവേദിക് ഓയിന്റ്മെന്റ് ഉപയോഗിക്കുന്നുവെന്നു വാര്‍ത്തകൾ പരന്നിരുന്നു. എന്നാൽ അത്തരം പ്രചരണങ്ങളെല്ലാം അവാസ്തവമാണെന്ന് ഐശ്വര്യയുടെ വക്താക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam