'ഞാൻ ജെസ്ന അല്ല, വിശ്വസിക്കൂ' പുറത്തിറങ്ങാനാവാതെ പെൺകുട്ടി

ജെസ്ന തിരോധാനം കേരളത്തെ പിടിച്ചുകുലുക്കുമ്പോള്‍ പൊലീസിനൊപ്പം പ്രതിസന്ധിലായിരിക്കുകയാണ് മുണ്ടക്കയം വെള്ളനാടി സ്വദേശി അലീഷ.  ജെസ്നയുമായുള്ള രൂപ സാദൃശ്യമാണ് ഇൗ പെണ്‍കുട്ടിയെ പ്രതിസന്ധിലാക്കുന്നത്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇൗ പെണ്‍കുട്ടി. പുറത്തിറങ്ങിയാല്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളേറെയാണ്.  ജെസ്ന അല്ലേ?. അല്ല എന്ന് പറഞ്ഞാലും ചിലര്‍ക്ക് സംശയമാണ്. അവര്‍ വിശ്വസിക്കില്ല. 

കാണാതായ  ജെസ്നയുമായി രൂപത്തിലുള്ള സാദൃശ്യം മാത്രമല്ല ഇവിടെ പ്രശ്നം.  ജെസ്ന ധരിച്ചിരിക്കുന്നതുപോലുള്ള കണ്ണടയും പല്ലിലെ ക്ലിപ്പും വരെ അലീഷയെ  ജെസ്നയുടെ അപരയാക്കുന്നു.  ജെസ്നയെ മുണ്ടക്കയത്ത് കണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇൗ പെണ്‍കുട്ടിയുമായുള്ള രൂപസാദൃശ്യം പുറത്തുവരുന്നത്. രണ്ടാഴ്ച മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുന്ന സമയത്ത് അതുവഴി കടന്നുപോയ പൊലീസുകാര്‍ക്ക് പോലും സംശയമായി. ഉടന്‍ തിരിച്ചെത്തിയ പൊലീസ് അലീഷയോട് കാര്യങ്ങള്‍ തിരക്കി. ഏതായാലും  ജെസ്നയെ ഉടന്‍ കണ്ടെത്തണമെന്ന് പ്രാര്‍ഥനയിലാണ് ഇപ്പോള്‍ അലീഷ.

അതെസമയം  ജെസ്നയുടെതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ മനോരമന്യൂസ് പുറത്തുവിട്ടിരുന്നു. മുണ്ടക്കയത്തെ വ്യാപാരസ്ഥാപനത്തിലെ സിസിടിവിയില്‍ മാര്‍ച്ച് 22ന് രാവിലെ പതിഞ്ഞതാണ് ദൃശ്യങ്ങള്‍. രാവിലെ മുണ്ടക്കയത്തെ ഒരു കടയുടെ മുന്നിലൂടെ നടന്നു പോകുന്നതാണ് ദൃശ്യം. ഇത്  ജെസ്നയോണോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.  

അന്വേഷണത്തിൽ നിർണായക തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പൊലീസിന് ലഭിച്ചത്. പൊലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങൾ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44ന് കടയുടെ മുന്നിലൂടെ പോകുന്ന  ജെസ്നയാണ് ദൃശ്യങ്ങളിൽ. ആറു മിനിറ്റുകൾക്ക് ശേഷം ഇവിടെ  ജെസ്നയുടെ ആൺ സുഹൃത്തിനേയും ദൃശ്യങ്ങളിൽ കാണാം. 

രാവിലെ  ജെസ്ന ധരിച്ചിരുന്നത് ചുരിദാർ ആണെന്നാണ് എരമേലിയിൽ കണ്ടവരുടേയും മറ്റും മൊഴി. എന്നാൽ മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ  ജെസ്ന ധരിച്ചിരുന്നത് ജീൻസും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. ഇക്കാര്യം പൊലീസ് വീണ്ടും സ്ഥിരീകരിക്കും. 

മാർച്ച് 22 ന് മുണ്ടക്കയത്തെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ  ജെസ്നയെ രാവിലെ 10.30 ന് എരുമേലിയിൽ ബസിൽ ഇരിക്കുന്നതായി കണ്ടെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു.