‘കണ്ണ് തുറക്കൂ ഖുൽസൂം’: ഭാര്യയോട് യാത്ര പറയുന്ന ഷെരീഫിന്റെ വിഡിയോ

ചിത്രം കടപ്പാട്: ട്വിറ്റർ

അബോധാവസ്ഥയിലുള്ള ഭാര്യയോടു യാത്ര ചോദിക്കുന്ന പാകിസ്താൻ മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിഡിയോ വൈറലാകുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കാൻ ലണ്ടനിൽനിന്ന് പാകിസ്താനിലേക്കു യാത്ര തിരിക്കുന്നതിനു മുൻപ് ജൂലൈ 12 ന് ചിത്രീകരിച്ചതാണ് വിഡിയോ. ഷെരീഫിന്റെ ഭാര്യ ബീഗം ഖുൽസൂം അന്തരിച്ചതിനു പിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.

‘ദൈവം നിനക്ക് ശക്തി തരട്ടെ, കണ്ണു തുറക്കൂ ഖുൽസൂം’ എന്ന് ഉർദുവിൽ ഷെരീഫ് ആശുപത്രിക്കിടക്കയിലുള്ള ഭാര്യയോടു പറയുന്നുണ്ട്. ഇൗ അവസ്ഥയിൽ ഭാര്യയെ വിട്ടു പോകേണ്ടി വരുന്നതിൽ ദുഃഖമുണ്ടെന്നും ദൈവം അവരെ നോക്കി കൊള്ളുമെന്ന വിശ്വാസമുണ്ടെന്നും ഷെരീഫ് അന്നു പ്രതികരിച്ചരുന്നു. കാൻസറിനു ചികിത്സയ്ക്കായി ലണ്ടനിലെ ആശുപത്രിയിൽ കഴിഞ്ഞ ആഗസ്റ്റിലാണ് ഖുൽസൂമിനെ പ്രവേശിപ്പിച്ചത്.

ഷെരീഫ്, മകൾ മറിയം, മരുമകൻ സഫ്ദാർ എന്നിവർ ഇപ്പോൾ റാവൽപിണ്ടിയിലെ ജയിലിലാണ്. 11 വർഷത്തെ ജയിൽശിക്ഷയാണ് ഷെരീഫ് അനുഭവിക്കേണ്ടത്.ഹസൻ, മറിയം, ഹുസൈൻ,അസ്മ എന്നിങ്ങനെ നാലു മക്കളാണ് ഷ‌െറീഫ്– ഖുൽസുമി ദമ്പതികൾക്കുള്ളത്.