കിങ് ഖാന്റെ ഗൗരിക്ക് പിറന്നാൾ; ആഘോഷം സുഹാനയും ആര്യനും ഇല്ലാതെ

ബോളിവുഡ് കിങ് ഷാരുഖ് ഖാന്റെ പ്രിയതമ ഗൗരിയുടെ 48- ാം ജന്മദിനമായിരുന്നു ഒക്ടോബർ 8ന്. ഭർത്താവിനും ഇളയമകൻ അബ്റാമിനും ചില ബന്ധുക്കളോടുമൊപ്പമായിരുന്നു ഗൗരിയുടെ ജന്മദിന ആഘോഷം. ഖാൻ കുടുംബത്തിന്റെ പ്രിയപ്പെട്ട സന്ദര്‍ശന സ്ഥലമായ അലിബാഗിലേക്ക് അന്നേ ദിവസം ഒരു യാത്രയും നടത്തി. 

ഷാരൂഖ് എടുത്ത സെൽഫിയിയാണ് ജന്മദിനത്തിന് ഗൗരി പങ്കുവെച്ചത്. ചിത്രത്തിൽ കൊച്ചു അബ്റാമുമുണ്ട്. തന്റെ മറ്റേ പകുതികൾ സ്കൂളിലാണെന്ന് സുഹാനയേയും ആര്യനേയും സൂചിപ്പിച്ചുകൊണ്ടു ഫോട്ടോയ്ക്കൊപ്പം ഗൗരി കുറിച്ചിട്ടുണ്ട്. ആര്യൻ കാലിഫോർണിയയിലാണ് പഠിക്കുന്നത്. ബന്ധുക്കളോടും അബ്റാമിനോടുമൊപ്പം മുംബൈയിൽനിന്നു അലിബാഗിലേക്കു ഗൗരിയുടെ യാത്ര.

സുഹാനയുടെ ആദ്യ ഫോട്ടോഷൂട്ട് വോഗിനു വേണ്ടി നടന്നിരുന്നു. അന്നത്തെ അഭിമുഖത്തിൽ കുടുംബത്തെ യോജിപ്പിച്ചുകൊണ്ടു പോകുന്നതിൽ അമ്മ ഗൗരി നടത്തുന്ന ഇടപെടലുകൾ സുഹാന എടുത്തു പറഞ്ഞിരിന്നു. ‘ഗൗരി ഖാൻ ഡിസൈൻസ്’ എന്ന സ്വന്തം ഇൻഡീരിയർ ഡിസൈനിങ് സ്ഥാപനം നടത്തുകയാണ് ഗൗരി. രൺബീർ കപൂറിന്റെ പുതിയ അപാർട്ട്മെന്റ് ഇന്റീരിയർ ചെയ്തത് ഗൗരിയായിരുന്നു. 1991 ഒക്ടോബറിലാണ് ഗൗരി ഷാരുഖിന്റെ ജീവിതസഖിയായത്.