ജോലി ഉപേക്ഷിച്ച്  മകൾക്കൊപ്പം ലോകം ചുറ്റാൻ ഈ അമ്മയ്ക്കൊരു കാരണമുണ്ട് !!

മകളുമൊത്ത് ലോകം ചുറ്റുന്നതിനായി എവി ജോലി ഉപേക്ഷിച്ചു. അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും കയ്യിലെടുത്തു.

43 കാരി എവി ഫാരലും മകൾ ആറു വയസ്സുകാരി എമ്മിയും ഒരു യാത്രയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പാരീസിൽ നിന്നു തുടങ്ങിയതാണ് ഈ യാത്ര. എങ്ങോട്ടെല്ലാം പോകുമെന്നോ എപ്പോൾ തിരിച്ചു  വരുമെന്നോ രണ്ടു പേർക്കും ഒരു ധാരണയില്ല. ജീവിതത്തിൽ കാര്യങ്ങളെല്ലാം മുൻകൂട്ടി ചിന്തിച്ച് ഉറപ്പിച്ച രീതിയിലാണ് നടക്കുന്നത് എന്ന് ഇവർ വിശ്വസിക്കുന്നില്ല, അതുകൊണ്ടു തന്നെയാണ് ഇനിയെങ്ങോട്ട് എന്ന കാര്യത്തിൽ ഈ അമ്മയ്ക്കും മകൾക്കും മുൻധാരണകൾ ഇല്ലാത്തത്. 

കഴിഞ്ഞ ഫെബ്രുവരിയിൽ യാത്രതുടങ്ങിയ ഇവർ ​എട്ടുമാസത്തിനുള്ളിൽ 11 രാജ്യങ്ങൾ സന്ദർശിച്ചു. എന്തിനാണ് ഇങ്ങനെ യാത്ര ചെയ്യുന്നത് എന്നു ചോദിച്ചാൽ എവി പറയും ജീവിതം വളരെ ചെറിയ ഒന്നാണ്, പണം ഉണ്ടാക്കുന്നതിനും മറ്റു സുഖസൗകര്യങ്ങൾ സ്വന്തമാക്കുന്നതിനുമായി അധ്വാനിച്ചു നമ്മൾ ജീവിക്കാൻ മറക്കുന്നു. യഥാർഥ ജീവിതം കണ്ടെത്താനായാണ് ഈ യാത്ര. 

ഇങ്ങനെ നാടു കണ്ടു നടന്നാൽ എമിയുടെ പഠനം എന്താകും എന്നു ചോദിച്ചാൽ എവിയുടെ  കയ്യിൽ അതിനും ഉത്തരമുണ്ട്. എമ്മി പിന്തുടരുന്നത് ഹോം സ്‌കൂളിങ് സമ്പ്രദായമാണ്. വിദൂര വിദ്യാഭ്യാസത്തിലൂടെ പിന്നീട് പരീക്ഷ എഴുതുകയും ചെയ്യും.

തന്റെ ബന്ധുവിന്റെ പെട്ടന്നുണ്ടായ മരണമാണ് എവിയെ ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മരണം ഉറപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ  ധാരാളം പണം ഉണ്ടായിരുന്നു. എന്നാൽ പണം ഉണ്ടാക്കാനുള്ള തത്രപ്പാടിൽ ജീവിതം കണ്ടെത്താൻ അദ്ദേഹം മറന്നു. ഈ ഗതി തങ്ങൾക്കുണ്ടാകരുത് എന്നു കരുതിയാണ് എവി തന്റെ മകളുമായി ലോകയാത്രക്ക് ഇറങ്ങിയത്. 

മകളുമൊത്ത് ലോകം ചുറ്റുന്നതിനായി എവി ജോലി ഉപേക്ഷിച്ചു. അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും കയ്യിലെടുത്തു. അങ്ങനെ ഫെബ്രുവരിയിൽ യാത്ര പുറപ്പെടുമ്പോൾ എവിയുടെ കൈവശം ജീവിതത്തിലെ ആകെ സമ്പാദ്യമായ 15,16,138 രൂപ ഉണ്ടായിരുന്നു. ഫിലിപ്പൈൻസ്, തായ്‌വാൻ, മലേഷ്യ, ബാലി, സിങ്കപ്പൂർ, വിയറ്റ്നാം, ലണ്ടൻ, പാരീസ്, ചൈന തുടങ്ങിയ സ്ഥലങ്ങൾ ഈ അമ്മയും മകളും ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞു. 

ലോകം ചുറ്റുന്ന അമ്മയും മകളും ഇപ്പോൾ വിയറ്റ്നാമിലാണ്‌. നാടും നഗരവും വ്യത്യസ്ത സംസ്കാരങ്ങളും കണ്ടറിഞു മകൾ ജീവിതം പഠിക്കട്ടെ എന്നാണ് എവി പറയുന്നത്.

ഇത്രയുമായ സ്ഥിതിക്ക് ഇനി മടങ്ങി പൊയ്ക്കൂടേ എന്നു ചോദിച്ചാൽ എവിയും എമ്മിയും ഒരുപോലെ പറയും മടക്ക യാത്രയെ പറ്റി ചിന്തിച്ചിട്ടേ ഇല്ല എന്ന്. ചെന്നെത്തുന്ന സ്ഥലങ്ങളിൽ തന്നാൽ കഴിയുന്ന ജോലികൾ ചെയ്ത് എവി പണം സമ്പാദിക്കുന്നുണ്ട്. ഇങ്ങനെ നാടു കണ്ടു നടന്നാൽ എമിയുടെ പഠനം എന്താകും എന്നു ചോദിച്ചാൽ എവിയുടെ  കയ്യിൽ അതിനും ഉത്തരമുണ്ട്. എമ്മി പിന്തുടരുന്നത് ഹോം സ്‌കൂളിങ് സമ്പ്രദായമാണ്. വിദൂര വിദ്യാഭ്യാസത്തിലൂടെ പിന്നീട് പരീക്ഷ എഴുതുകയും ചെയ്യും.

ലോകം ചുറ്റുന്ന അമ്മയും മകളും ഇപ്പോൾ വിയറ്റ്നാമിലാണ്‌. നാടും നഗരവും വ്യത്യസ്ത സംസ്കാരങ്ങളും കണ്ടറിഞു മകൾ ജീവിതം പഠിക്കട്ടെ എന്നാണ് എവി പറയുന്നത്. വീടുവിട്ടു പുറത്തിറങ്ങാം എന്നു പറയുമ്പോൾ നൂറുകൂട്ടം ജോലിത്തിരക്കുകൾ പറയുന്നവർക്കു മുന്നിൽ ജീവിതയാത്രയുടെ ഒരു പുതിയ അധ്യായമാണ് എവിയും എമ്മിയും.