എന്റെ മകനെ അവന്റെ അച്ഛൻ തന്നെ... ഞെട്ടിക്കും വെളിപ്പെടുത്തലുകളുമായി ഒരമ്മ!

ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ മാതാപിതാക്കൾ പെൺകുട്ടികൾക്കാണ് നിയന്ത്രണം വയ്ക്കാറുള്ളത്,വെബ്‌ലോകത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചുള്ള മുൻധാരണ മൂലമാണത്. എന്നാൽ, ഇന്റർനെറ്റ് ലോകത്ത് ആൺകുട്ടികളും സുരക്ഷിതരല്ല എന്ന് തന്റെ അനുഭവത്തിലൂടെ തുറന്നു പറയുകയാണ് യുകെ സ്വദേശി ജാനറ്റ് എന്ന 'അമ്മ. തന്റെ പതിമൂന്നു വയസ്സുകാരൻ മകനോട് അവന്റെ അച്ഛൻ ചെയ്ത ക്രൂരത വെളിപ്പെടുത്തുകയാണ് അവർ.

തന്റെ ഭർത്താവായിരുന്ന ലാനുമായി പിരിഞ്ഞശേഷം മകൻ പതിമൂന്നുകാരൻ ബാരിയുമായി ഏറെ സന്തോഷത്തിലായിരുന്നു ഈ 'അമ്മ കഴിഞ്ഞിരുന്നത്. പരസ്പരം ചേർന്ന് പോകാൻ കഴിയില്ല എന്ന് മനസിലാക്കിയ ഈ ദമ്പതികൾ ബാരി വളരെ ചെറിയകുട്ടി ആയിരിക്കുമ്പോൾ തന്നെ വേർപിരിഞ്ഞു. ബാരി അമ്മയ്‌ക്കൊപ്പം വളർന്നു. ഇതിനിടക്ക് ജാനറ്റ് വേറെ വിവാഹം കഴിച്ചു എങ്കിലും അയാൾക്ക് ബാരിയെ ഏറെ ഇഷ്ടമായിരുന്നു. 

രണ്ടാം ഭർത്താവായ സ്റ്റുവെർട്ടുമൊത്ത് ബാരിക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സ്വന്തം അച്ഛനെക്കുറിച്ച് ബാരി ചോദിക്കുകയും മകന്റെ സന്തോഷത്തിനായി ജാനറ്റ് ഓണ്‍ലൈനിലൂടെ തന്റെ ആദ്യ ഭർത്താവ് ലാനെ ഫെയ്‌സ്ബുക്കിലൂടെ അവനെ കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് അച്ഛനുമായി ബന്ധപ്പെടാൻ അവന് പുതിയ അക്കൗണ്ടും  ജാനറ്റ് ഉണ്ടാക്കി. എന്നാൽ മകന്റെ അക്കൗണ്ട് ജാനറ്റ് സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു.  അച്ഛനും മകനുമായി കൂടുതൽ അടുത്തു. മദേഴ്‌സ് ഡേയുടെ അന്ന് അച്ഛനും മകനും നേരിൽ കാണുകയും ചെയ്തു. എന്നാൽ  അന്ന് വീട്ടിലെത്തിയ മകന്‍ ജാനറ്റിനോട് തന്റെ അച്ഛനെ തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. ആ നിമിഷം മകനെ അച്ഛനിൽ നിന്നും പിരിച്ചതിൽ തനിക്ക് കുറ്റബോധം തോന്നി എന്നും ജാനറ്റ് പറയുന്നു. ആ സമയത്തെല്ലാം ബാരി ഏറെ സന്തോഷവാനായിരുന്നു. തുടര്‍ന്ന് ബാരിയിക്ക് ലാന്‍ ഒരു കംപ്യൂട്ടറും വെബ്ക്യാമും വാങ്ങി നല്‍കി.

ഒരു കുട്ടിയോട് ബാരി മോശമായി പെരുമാറിയതായി സ്കൂളിൽ നിന്ന് പരാതി ലഭിച്ചപ്പോഴാണ് ജാനറ്റ് മകന്റെ കമ്പ്യൂട്ടറും ഫേസ്‌ബുക്ക് അകൗണ്ടും പരിശോധിച്ചത്. പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള തന്റെ മകനോട് ഒരു പെൺകുട്ടി നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു മെസ്സേജ് അയച്ചിരിക്കുന്നു. മറ്റ് മെസേജുകള്‍ വായിച്ചപ്പോള്‍ ബാരിയുടെ അച്ഛനായ ലാന്‍ തന്നെയാണ് പെണ്‍കുട്ടിയെ ബാരിക്ക് പരിചയപ്പെടുത്തിയിരിക്കുന്നതെന്ന് ജാനറ്റിന് മനസ്സിലായി. തുടർന്നുള്ള പരിശോധനയിൽ അത് ഒരു ഫേക്ക് അക്കൗണ്ടാണെന്നും അതിന്റെ ഉടമ ബാരിയുടെ അച്ഛൻ ലാൻ തന്നെയാണ് എന്നറിഞ്ഞ നിമിഷം ആ 'അമ്മ തകർന്നു പോയി. പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള സ്വന്തം മകനെ ഫേസ്‌ബുക്കിലൂടെ ലൈംഗീകമായി ദുരുപയോഗം ചെയ്യുകയായിരുന്നു ആ പിതാവ്. 

കാര്യങ്ങൾ മനസ്സിലാക്കിയ ജാനറ്റ് ഉടന്‍ തന്നെ പോലീസുമായി ബന്ധപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പിതാവ് ലാനിനെ പോലീസ് അറസ്റ്റ് ചെയ്തു. മകനോട് സത്യങ്ങളെല്ലാം പറഞ്ഞ ജാനറ്റ് അവനെ ഉപദേശിച്ചു. ഇന്ന് താന്‍ ചെയ്ത പ്രവര്‍ത്തിയില്‍ ബാരിയക്ക് കുറ്റബോധമുണ്ട്. എന്നാൽ , ജാനറ്റ് എന്ന അമ്മയ്ക്ക് ഈ ലോകത്തോട് പറയാനുള്ളത് മറ്റൊന്നാണ്. ഇന്റർനെറ്റ് യുഗത്തിൽ നിങ്ങളുടെ ആൺമക്കൾ പോലും നീലവലക്കുള്ളിൽ സുരക്ഷിതരല്ല. ആയതിനാൽ എല്ലാ മക്കളെയും ഒരുപോലെ തന്നെ  ഓണ്‍ലൈന്‍ ചതിയില്‍ പെടാതെ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.