തെരുവിൽക്കഴിയുന്ന 55കാരന്റെ കിടിലൻ മേക്ക്ഓവർ, ലുക്കിന് വമ്പൻ ആരാധകർ, ഞെട്ടിത്തരിച്ച് കൂട്ടുകാർ!!

അന്റോണിയോ മേക്ഓവറിനു മുമ്പും ശേഷവും

കഴിഞ്ഞ 25 വർഷമായി തെരുവിൽ ജീവിച്ച ഒരു മനുഷ്യനാണ് ഈ പച്ചപരിഷ്ക്കാരി എന്ന് ആരെങ്കിലും പറയുമോ? മുൻപ് ഒരു ഇലക്ട്രീഷ്യനായിരുന്നു ജോസ് ആന്‍റോണിയോ എന്ന ഈ 55 വയസുകാരൻ. പിന്നീടെപ്പോഴോ ജോലി നഷ്ടമാകുകയും വിഷാദരോഗത്തിനടിമയാകുയും തെരുവിലാകുകയും ചെയ്ത കഥയാണ് ആന്‍റോണിയോയുടേത്.

ലാ സൽവജേരിയ എന്ന സലൂണിൻറെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റു െചയ്ത ആന്‍റോണിയോയുെട ഗ്രൂമിങ് ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് വൈറലായത്...

ആ തെരുവിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സഹായിക്കുകയും വാഹന ഉടമകള്‍ തിരിച്ചെത്തുംവരെ അവ സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ കിട്ടുന്ന തുഛമായ തുകയാണ് ജീവിക്കാനുള്ള ഏക ആശ്രയം. നിത്യവൃത്തിയ്ക്കായി തെരുവിൽ കഴിയുന്ന ഈ മനുഷ്യന് ഒറ്റ ദിവസം കൊണ്ടു വന്ന മാറ്റം അവിശ്വസനീയമാണ്.

തൻറെ പുതിയ രൂപം കണ്ണാടിയിൽ കണ്ട അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, വിശ്വസിക്കാനാകുന്നില്ല...

ലാ സൽവജേരിയ എന്ന സലൂണിൻറെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റു െചയ്ത ആന്‍റോണിയോയുെട ഗ്രൂമിങ് ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് വൈറലായത്. സലൂണിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് തെരുവില്‍ ജീവിച്ച ആന്‍റോണിയോയുെട കിടിലൻ മേക് ഓവർ നടന്നത്. നരച്ച താടിയും മുടിയും നീട്ടി വളർത്തി പ്രാകൃത രൂപത്തിൽ കഴിഞ്ഞിരുന്ന ഇയാളെ മേക് ഓവറിന് ശേഷം ഉറ്റ കൂട്ടുകാർക്ക് പോലും തിരിച്ചറിയാനായില്ല എന്നതാണ് രസകരം.

മുടി വെട്ടി കറുപ്പിച്ച് ക്ളീൻഷേവ് ചെയ്ത് കിടിലൻ ഡ്രസ് ഒക്കെ ഇട്ടു വന്ന ആന്‍റോണിയോയെ കണ്ട് പല സ്ത്രീകളും ആരാധനയോടെ നോക്കാനും തുടങ്ങി...

മുടി വെട്ടി കറുപ്പിച്ച്  കിടിലൻ ഡ്രസ് ഒക്കെ ഇട്ടു വന്ന ആന്‍റോണിയോയെ കണ്ട് പല സ്ത്രീകളും ആരാധനയോടെ നോക്കാനും തുടങ്ങി. തൻറെ പുതിയ രൂപം കണ്ണാടിയിൽ കണ്ട അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, വിശ്വസിക്കാനാകുന്നില്ല.. ദൈവമേ ഇത് ഞാൻ തന്നെയാണോ എന്ന് അയാൾ ചോദിച്ചത്രേ! പുതിയ ലുക്കിൽ തന്നെ തുടരാനാണ് ആന്‍റോണിയോയ്ക്കിഷ്ടം. നല്ലൊരു ജോലിയ്ക്കായും ശ്രമിക്കുന്നുണ്ട് അയാൾ.