കള്ളുകുടിയനായ ഭർത്താവിന്റെ തല്ല്

കള്ളുകുടിയനായ ഭർത്താവ് രാത്രി വൈകി വന്നപ്പോൾ ഉറങ്ങിപ്പോയ ഭാര്യയുടെ കവിളിൽ ഒന്നുപൊട്ടിച്ചു. ബോധമറ്റ് അവൾ നിലത്തുവീണു. പിന്നാലെ ഭർത്താവ് ഛർദ്ദിച്ച് വരാന്തയിൽ തലകറങ്ങി വീണു.

പിന്നീട് ബോധം വന്ന ഭാര്യ അയാളുടെ ശരീരം തുടച്ചു വൃത്തിയാക്കി കട്ടിലിൽ കൊണ്ടുചെന്നു കിടത്തി. അതിരാവിലെ തന്നെ അവൾ കടുപ്പത്തിൽ ഒരു ഗ്ലാസ് കാപ്പിയുണ്ടാക്കി ഭർത്താവിന്റെ കൈകളിലേക്കു വച്ചുകൊടുത്തു. അയാളതു കുടിച്ച് കുറ്റബോധത്തോടെ പടിയിറങ്ങിപ്പോയി. അവൾ ഓടി ​എന്റെയടുക്കൽ വന്നു ചോദിക്കുന്നു: '' ഞാനിനി എന്തു ചെയ്യണമച്ചോ?"

വ്യവസ്ഥകളോ നിബന്ധനകളോ ഇല്ലാത്ത ദാമ്പത്യത്തിന്റെ വലിയ ഉദാഹരണമല്ലേ ഇത്. ആ കള്ളുകുടിയൻ അതോടെ മദ്യപാനം നിർത്തിയെന്നു കൂടി കേട്ടാലോ? ഊഷ്മളമായ ദാമ്പത്യ ബന്ധത്തിൽ എല്ലാം മറന്നുള്ള സ്നേഹത്തിന്റെ മാന്ത്രികശക്തി അതാണ്.