പത്താംവയസിൽ നീലച്ചിത്ര നായിക, മുതിർന്നപ്പോൾ ലൈംഗിക അടിമ; ഒടുവിൽ...

ജെസ ഡിലോ ക്രിസ്പ്

കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തിൽ, കാമവെറിയന്മാർക്കു മുന്നിൽ പതറിപ്പോയവളാണ് ജെസ ഡിലോ ക്രിസ്പ് എന്ന പെൺകുട്ടി. കൂട്ടമാനഭംഗങ്ങളുടെ ആ കറുത്ത ദിനങ്ങൾ ഓർക്കുമ്പോൾ ഇരുപത്തിയൊമ്പതുകാരിയായ ജെസയ്ക്ക് ഇന്നും ഭയമാണ്. കോളറാഡോ സ്വദേശിയായ ജെസയുടെ കഥ കണ്ണു നനയാതെ വായിച്ചു തീർക്കാനാവില്ല.

പത്താംവയസിൽ തന്റെ കുടുംബത്തിൽ നിന്നുതന്നെയാണ് ജെസ ആദ്യമായി പീഡിപ്പിക്കപ്പെടുന്നത്. കുട്ടിയായിരിക്കെത്തന്നെ അവൾ നീലചിത്രങ്ങളില്‍ നിർബന്ധിച്ച് അഭിനയിപ്പിക്കപ്പെട്ടു, അതിനും പിന്നിൽ സ്വന്തം വീട്ടുകാർ തന്നെയായിരുന്നു. മറ്റു കുട്ടികളെപ്പോലെ കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ അവൾ താനെന്താണു ചെയ്യുന്നത‌െന്നു പോലും ധാരണയില്ലാതെ ജീവിതം കഴിച്ചുകൂട്ടി. താൻ ചീത്തയാണെന്നുള്ള ധാരണയോടെ സമൂഹത്തിനു മുഖം കൊടുക്കാനുള്ള ഭയവും അപമാനവുമെല്ലാം ഉള്ള ഒരു കുട്ടിയായാണ് അവൾ‍ വളർന്നത്.

കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തിൽ, കാമവെറിയന്മാർക്കു മുന്നിൽ പതറിപ്പോയവളാണ് ജെസ ഡിലോ ക്രിസ്പ് എന്ന പെൺകുട്ടി..

പിന്നീടു വലുതായപ്പോഴാണ് കുടുംബത്തിനകത്തു തന്നെ പീഡനങ്ങൾക്കിരയാകുന്ന കുട്ടികൾ ധാരാളമുണ്ടെന്നു മനസിലായത്. ശാരീരികവും മാനസികവുമായൊക്കെ തളർന്ന ദിനങ്ങളായിരുന്നു മുന്നോട്ടുണ്ടായിരുന്നത്. നീലചിത്രങ്ങളിൽ നിന്നും പിന്നീട് തന്നെ വേശ്യാലയങ്ങളിലേക്കും ലൈംഗിക ഇടപാടുകാരിലേക്കും എത്തിച്ചു. അക്ഷരാർഥത്തിൽ താനൊരു ലൈംഗിക അടിമയായി ജീവിക്കുകയായിരുന്നുവെന്ന് ജെസ ഓർക്കുന്നു.

സാധാരണക്കാരിൽ നിന്നും മാത്രമല്ല നിയമപാലകരിൽ നിന്നും തനിക്ക് ഇതേ അനുഭവമാണ് ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥരിൽ പലരും തന്നെ കൂട്ടമായി ആക്രമിക്കുക വരെ ഉണ്ടായി, ആരോടെങ്കിലും പറഞ്ഞാൽ ജയിലിലടക്കും എന്നായിരുന്നു ഭീഷണി. പൊലീസിനെപ്പോലും വിശ്വസിക്കാൻ കഴിയാത്ത താൻ എങ്ങനെ മറ്റൊരാളോട് രക്ഷയ്ക്കായി കേഴും. എല്ലാം സഹിച്ച് നടന്നു.

ജെസ ഭര്‍ത്താവ് ജോണിനൊപ്പം

ഇരുപത്തിയൊന്നാം വയസിൽ സെക്സ് ട്രാഫിക്കിങ്ങിൽ നിന്നും രക്ഷപ്പെടുത്തുന്ന സംഘടനയിൽ പ്രവർത്തിക്കുന്നൊരു സ്ത്രീയെ കണ്ടതോടെ എല്ലാം അവസാനിച്ചുവെന്നു കരുതിയതാണ്. ഒരു പേപ്പർ കഷണത്തിൽ തന്റെ നമ്പർ എ​ഴുതി അതിലേക്കു വിളിക്കാൻ അവർ ആവശ്യപ്പെട്ടു. അതീവ രഹസ്യമായി ഒളിച്ചിരുന്ന് അവരെ വിളിച്ചു. അവിടെ നിന്നും എയർപോർട്ടിൽ എത്താനും സെക്സ് ട്രാഫിക്കിങ്ങിൽ നിന്നും രക്ഷിച്ച പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്ന യുഎസിലെ വീട്ടിൽ എത്താനും ജെസയെ അവർ സഹായിച്ചു. പക്ഷേ ആറു മാസത്തെ വീസ ആയിരുന്നതിനാൽ വീണ്ടും ജെസയ്ക്കു യുഎസിൽ നിന്നും കാനഡയിലേക്കു തിരിച്ചെത്തേണ്ടി വന്നു.

എന്നാല്‍ ആ തിരിച്ചുവരവിൽ വീണ്ടും മറ്റൊരു അപകടം അവളെ കാത്തുനിന്നിരുന്നു. സഹായം ചെയ്യാനെന്ന വ്യാജേന അടുപ്പം കാണിച്ച സ്ത്രീ ജെസയെ ചതിച്ചു. ആരുമില്ലാത്ത തനിക്ക് ആ സ്ത്രീ അഭയമാകുമെന്നു തെറ്റിദ്ധരിച്ച ജെസയെ അവർ അവരുടെ വീട്ടിലെത്തിക്കുകയും വീണ്ടും വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുകയും ചെയ്തു. ഒരിക്കൽ വേശ്യാവൃത്തി ചെയ്ത സ്ത്രീയായതുെകാണ്ടാകാം താൻ വീണ്ടുംവീണ്ടും ഈ ദുരന്തത്തില്‍ തന്നെ വന്നുപെടുന്നതെന്ന് ജെസ കരുതി. രണ്ടാമത്തെ അനുഭവം കൂടിയായതോടെ ജെസയ്ക്ക് അപരിചതരെ വിശ്വസിക്കാൻ പോലും ഭയമായി, അങ്ങനെ വീണ്ടും ലൈംഗിക അടിമയായി കഴിയുന്ന നാളുകൾ.

പക്ഷേ നീണ്ടനാളത്തെ പരിശ്രമത്തിലൂടെ രണ്ടാം തവണയും അത്ഭുതരകരമായി രക്ഷപ്പെട്ട ജെസ വീണ്ടും യുഎസിൽ തിരിച്ചെത്തി. സെക്സ് ട്രാഫിക്കിങ്ങിനിരയായവർക്കൊപ്പം താമസിച്ച ജെസ കോളജ് പഠനവും ആരംഭിച്ചു. ക്ലിനിക്ക‍ൽ കൗൺസിലിങ്ങിൽ ബിരുദം നേടിയ ജെസ ഇന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടാനുള്ള തയ്യാറെടുപ്പിലാണ്. ജെസയെ അറിഞ്ഞ് മനസിലാക്കി അവളുടെ ജീവിതത്തിലേക്ക് ജോൺ എന്നൊരാൾ എത്തുകയും ചെയ്തു. ഫൊ‌ട്ടോഗ്രാഫറായ ജോണിനെ വിവാഹം കഴിച്ചു പുതിയ ജീവിതത്തിലേക്കു കാലെടുത്തുവച്ച ജെസ ആ പേടിപ്പെടുത്തുന്ന ദിനങ്ങളെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.