അന്നു വെറും മോഡൽ, ഇന്നു മൂല്യം 360 ദശലക്ഷം ഡോളർ!

കാത്തി അയര്‍ലന്‍ഡ്  വേണ്‍ഡ്‌വൈഡ് എന്ന ലൈഫ്‌സ്റ്റൈല്‍ കമ്പനിയുടെ സ്ഥാപകയും സിഇഒയുമാണ് കാത്തി അയര്‍ലന്‍ഡ്.

നിങ്ങളെ ഒരു കൂടിനുള്ളിലാക്കാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക. നിങ്ങള്‍ തന്നെ ഒരു കൂടിനുള്ളിൽ കയറി ഇരിക്കാതിരിക്കാനും നോക്കുക- വന്‍ വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് കാത്തി അയര്‍ലന്‍ഡ് എന്ന സൂപ്പര്‍ സംരംഭകയുടെ ഉപദേശമാണിത്,

ആരാണ് കാത്തിയെന്നല്ലേ....സൂപ്പര്‍ മോഡലെന്നായിരുന്നു മുമ്പുള്ള വിശേഷണം. ഇന്നു സൂപ്പര്‍ ബിസിനസുകാരിയാണ് കക്ഷി. ഫോബ്‌സിന്റെ കവറില്‍ വരെയെത്തി. സ്വപ്രയത്‌നംകൊണ്ടു വളര്‍ന്നുവന്ന വനിതകളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തിറക്കിയപ്പോള്‍ അതില്‍ ആദ്യമായി ഒരു മുന്‍മോഡല്‍ എത്തിയതു കാത്തിയുടെ രൂപത്തിലായിരുന്നു. ഒരു സാധാരണ മോഡലായിരുന്ന ഇവരുടെ മൂല്യം ഇന്നു 360 ദശലക്ഷം ഡോളറാണ്. 

1993ലാണ് മോഡലിംഗ് വിട്ട് അവര്‍ കാത്തി അയര്‍ലന്‍ഡ് വേള്‍ഡ് വൈഡ് സ്വന്തം പേരില്‍ ആരംഭിച്ചത്. അത്ര ആര്‍ഭാടമായിരുന്നില്ല തുടക്കം

കാത്തി അയര്‍ലന്‍ഡ്  വേണ്‍ഡ്‌വൈഡ് എന്ന ലൈഫ്‌സ്റ്റൈല്‍ കമ്പനിയുടെ സ്ഥാപകയും സിഇഒയുമാണ് കാത്തി അയര്‍ലന്‍ഡ്. 17,000 ത്തോളം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന കമ്പനിയുടെ വാര്‍ഷിക വില്‍പ്പന തന്നെ ഏകദേശം 2 ബില്ല്യണ്‍ ഡോളറോളം വരും. മോഡലിംഗില്‍ കരിയര്‍ ആരംഭിച്ച കാത്തിക്കു മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. എന്നാല്‍ ആ കരിയര്‍ അത്രയ്ക്കങ്ങു പിടിച്ചില്ല അവര്‍ക്ക്. കാരണം കാത്തി പറയുന്നതിങ്ങനെ, എന്റെ പഴയ ജോലി വെറുതെ മിണ്ടാതിരുന്നു പോസ് ചെയ്യുക മാത്രമായിരുന്നു, ജസ്റ്റ് ഷട്ട് അപ്പ് ആന്‍ഡ് പോസ്. 

16ാം വയസിലാണ് കാത്തി മോഡലിംഗിലെത്തുന്നത്. 1984 മുതല്‍ അവര്‍ സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്റഡിന്റെ സ്വിംസ്യൂട്ട് എഡിഷന്റെ കവര്‍ ഗേളായി തുടങ്ങി. 13 വര്‍ഷം മാസികയുടെ കവര്‍ ഗേളായി തുടര്‍ന്നു. 1989ല്‍ ഇറങ്ങിയ മാസികയുടെ 25ാം വാര്‍ഷിക പതിപ്പു റെക്കോഡുമിട്ടു. സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്റഡിന്റെ എക്കാലത്തെയും ഏറ്റവും വിറ്റുപോയ കവര്‍ ആയിരുന്നു അത്. 

കാത്തി അയര്‍ലന്‍ഡ് ഫോബ്‌സ് മാസികയുടെ കവർഗേളായപ്പോൾ

1993ലാണ് മോഡലിംഗ് വിട്ട് അവര്‍ കാത്തി അയര്‍ലന്‍ഡ് വേള്‍ഡ് വൈഡ് സ്വന്തം പേരില്‍ ആരംഭിച്ചത്. അത്ര ആര്‍ഭാടമായിരുന്നില്ല തുടക്കം. ഗ്ലാമര്‍ ഇല്ലാത്ത ഉല്‍പ്പന്നങ്ങളായ സീലിംഗ് ഫാനുകള്‍, ഫ്‌ളോറിംഗ് ഉല്‍പ്പന്നങ്ങള്‍, മാട്രസുകള്‍ തുടങ്ങിയവ ആയിരുന്നു ആദ്യം വിപണിയില്‍ എത്തിച്ചത്. തുടര്‍ന്ന് സെല്‍ഫോണ്‍ ആക്‌സസറീസും സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ തുടങ്ങി. ഇന്നു നിരവധി ഉല്‍പ്പന്നങ്ങള്‍ 53കാരിയായ കാത്തിയുടെ കമ്പനി വില്‍ക്കുന്നു. ചില്‍ഡ്രന്‍സ് ബുക്‌സും കളിപ്പാട്ടങ്ങളും സൗന്ദര്യ പരിപാലന ഉല്‍പ്പന്നങ്ങളും വരെ അതില്‍ പെടും. ഫാഷന്‍ അപ്പാരല്‍, വെഡ്ഡിംഗ് ഡ്രസുകള്‍, ആഭരണങ്ങള്‍, ബേബി പ്രൊഡക്റ്റുകള്‍ തുടങ്ങിയവയും വിപണിയിലെത്തിക്കുന്നു. 

16 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള കാത്തി ഫിറ്റ്‌നെസ് വിഡിയോകള്‍ പുറത്തിറക്കിയും ചലനമുണ്ടാക്കുന്നു. ഫോക്‌സ് ബിസിനസ് ചാനലില്‍ ബിസിനസിനെക്കുറിച്ചുള്ള ഒരു ഷോയും നടത്തുന്നുണ്ട്‍.  മീഡിയ ബിസിനസിലും ഇന്നു സജീവമായ കാത്തി അമേരിക്കയിലെ അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും പ്രിയപ്പെട്ട സംരംഭകയാണ്.