കാമുകിയെ നഗ്നയാക്കി കുഴിയിലടച്ചു ; പണക്കാരനാകാൻ കാമുകൻ കണ്ടെത്തിയ വഴി

ലോകം എത്ര പുരോഗമിച്ചിട്ടും പലയിടങ്ങളിലും അന്ധവിശ്വാസങ്ങൾ ഇപ്പോഴും പെരുകുകയാണ്. മെയ്യനങ്ങാതെ സമ്പന്നനാകുവാനും മറ്റുള്ളവരുടെ നാശത്തിനും വേണ്ടിയും അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നവരുണ്ട്. പണക്കാരനാകുവാൻ ഒരു കാമുകൻ ചെയ്ത പ്രവർത്തി ഏതൊരാളെയും ഞെട്ടിക്കുന്നതാണ്. മറ്റൊന്നുമല്ല, കഴിഞ്ഞ ആറുമാസമായി കാമുകിയെ നഗ്നയാക്കി ഒരു കുഴിയ്ക്കുള്ളിൽ അടച്ചിട്ടിരിക്കുകയാണ് യുവാവ്. കാമുകിയെ നഗ്നയാക്കി നിശ്ചിത കാലയളവിൽ കുഴിയ്ക്കുള്ളിൽ അടച്ചിട്ടാൽ സമ്പന്നനാകുമെന്നറിയിച്ചത് ഒരു ഡോക്ടറാണെന്നാണ് കാമുകന്റെ വാദം. ടാൻസാനിയയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.

ഇരുപതു വയസിനോടടുത്തു പ്രായം വരുന്ന പെൺകുട്ടിയ്ക്ക് ആഴ്ചയിൽ രണ്ടുതവണ മാത്രമേ ഭക്ഷണം നൽകിയിരുന്നുള്ളു. രക്ഷപ്പെടുത്തുമ്പോൾ െവളിച്ചം അസ്വസ്ഥമാക്കുന്ന അവസ്ഥയിലായിരുന്ന പെൺകുട്ടി ഏറെ അവശയായിരുന്നുവെന്നു പോലീസുകാർ അറിയിച്ചു. മാസങ്ങളെടുത്തു മാത്രമേ നേരെ നടക്കാന്‍ പോലും കഴിയുകയുള്ളു. താൻ ഏറ്റവുമധികം സ്നേഹിക്കുന്ന പെൺകുട്ടിയെ ഇരുട്ടുമൂടിയ കുഴിയിൽ നഗ്നയായി അടച്ചിട്ടാൽ പണം പെട്ടെന്നു കൈവരുമെന്നാണ് ഡോക്ടർ അറിയിച്ചത്. സ്വന്തം സുഖത്തിനുവേണ്ടി ക്രൂരപ്രവർത്തി ചെയ്ത കാമുകനെ ടാൻസാനിയൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്