കാമാത്തിപുര അവളെ പഠിപ്പിച്ചത് ലൈംഗികതയല്ല

ശീതൾ ജയിൻ

ഇത് ശീതളിന്റെ കഥയാണ്, ശീതള്‍ ജയിന്‍ എന്ന 20 കാരിയുടെ കഥ. തുടക്കത്തിലെ പറയട്ടെ, ശീതള്‍ ഒരു ലൈംഗിക തൊഴിലാളിയുടെ മകളാണ്. സ്വദേശം മുംബൈ നഗരത്തിലെ ഏറെ പ്രശസ്തമായ കാമാത്തിപുരയെന്ന ചുവന്നതെരുവ്, . ശരീരം വിറ്റ് പണം നേടുന്ന അമ്മയെയും സഹജീവികളെയും കണ്ട് വളര്‍ന്ന ബാല്യം കൗമാരത്തിലേക്ക് കടന്നപ്പോള്‍ ആകട്ടെ അമ്മയെയും സമാന രീതിയില്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയവരെയും അന്വേഷിച്ചെത്തിയ കഴുകന്‍ കണ്ണുകള്‍ അവളിലും പിടുത്തമിട്ടു. സെക്സ് എന്നാല്‍ കാമാത്തിപുരയെ സംബന്ധിച്ചിടത്തോളം ദൈവികം ആയിരുന്നില്ല മറിച്ച് ഉപജീവനത്തിന് ഉതകുന്ന ഒരു തൊഴില്‍ മാത്രമായിരുന്നു .

കമാത്തിപുരയിലെ അമ്മമാരില്‍ ഭൂരിഭാഗവും അച്ഛന്‍ ആരെന്ന് അറിയാത്ത കുഞ്ഞുങ്ങളുടെ അമ്മമാരാണ്. ചിലര്‍ ചതിക്കപ്പെട്ടവർ‍, മറ്റു ചിലര്‍ സ്വയം ബാലിയടായവര്‍ . അതുകൊണ്ട് തന്നെ അവര്‍ വളര്‍ത്തുന്ന മക്കളും, അറിഞ്ഞോ അറിയാതെയോ ഈ തൊഴിലിലേക്ക് തന്നെ എത്തുന്നത് സ്വാഭാവികമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ശീതളിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല . ചുവന്ന തെരുവിലെ മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ അവളും ആ പാപക്കറയുടെ ഭാഗമായേനെ.

എന്നാല്‍ ശീതളിന്റെ വിധി നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു. സ്വന്തം താല്പര്യ പ്രകാരമല്ലാതെ ലൈംഗീക തൊഴിലാളിയുടെ വേഷം സ്വീകരിക്കേണ്ടി വന്ന തന്റെ അമ്മയുടെ യാതനകള്‍, വളരെ ചെറിയ പ്രായത്തില്‍ തന്നെ രണ്ടാനച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ തിക്താനുഭവങ്ങള്‍ ഇവരണ്ടുമാണ് ശീതൾ എന്ന പെൺകുട്ടിയെ വാശിയോടെ തന്റെ ലക്ഷ്യത്തിലേക്കെത്താൻ നയിച്ച ഘടകങ്ങൾ.

താന്‍ വീണ ചെളിക്കുണ്ടില്‍ തന്റെ മകള്‍ കൂടി വീഴരുത് എന്ന് ശീതളിന്റെ അമ്മയ്ക്ക് വാശിയുണ്ടായിരുന്നു . അതുകൊണ്ടു തന്നെ താന്‍ ശരീരം വിറ്റ് ഉണ്ടാക്കുന്ന പണം ആ അമ്മ ഉപയോഗിച്ചത് കാമാത്തിപുരയ്ക്ക് പുറത്ത് നല്ല രീതിയില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിര്‍ത്തി തന്റെ മകളെ വളര്‍ത്തുന്നതിനായിട്ടായിരുന്നു.

താന്‍ വീണ ചെളിക്കുണ്ടില്‍ തന്റെ മകള്‍ കൂടി വീഴരുത് എന്ന് ശീതളിന്റെ അമ്മയ്ക്ക് വാശിയുണ്ടായിരുന്നു . അതുകൊണ്ടു തന്നെ താന്‍ ശരീരം വിറ്റ് ഉണ്ടാക്കുന്ന പണം ആ അമ്മ ഉപയോഗിച്ചത് കാമാത്തിപുരയ്ക്ക് പുറത്ത് നല്ല രീതിയില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിര്‍ത്തി തന്റെ മകളെ വളര്‍ത്തുന്നതിനായിട്ടായിരുന്നു. തന്റെ അമ്മ ചെയ്യുന്ന തൊഴിലിനോട് കുഞ്ഞു ശീതളിന് എന്നും എതിര്‍പ്പായിരുന്നു . ശീതള്‍ കൗമാരത്തില്‍ എത്തിയതോടെ അമ്മയുടെ ജോലിയെ ചൊല്ലി എന്നും അമ്മയും മകളും തമ്മില്‍ വഴക്ക് പതിവായി. എന്നാല്‍ അമ്മയുടെ സ്നേഹത്തെ നിഷേധിക്കാന്‍ ആ തൊഴില്‍ ശീതളിന് ഒരു കാരണമാല്ലയിരുന്നു.

അമ്മയുടെ ആഗ്രഹപ്രകാരം കാമാത്തിപുരയില്‍ നിന്നും അധികം അകലെയായല്ലാതെ ഹോസ്റ്റലുകളിലും എന്‍ ജി ഓ കളിലുമായി ശീതള്‍ വളര്‍ന്നു. ഒപ്പം പഠനവും മുന്നോട്ടു കൊണ്ട് പോയി. താന്‍ വളര്‍ന്ന ഹോസ്റ്റലുകളിലും എന്‍ ജി ഓ കളിലും തന്റെ വ്യക്തിത്വവും താന്‍ കാമാത്തിപുരയിലെ കുട്ടിയാണ് എന്നതും വെളിപ്പെടുത്താന്‍ ശീതളിന് അനുവാദം ഇല്ലായിരുന്നു. അത് മറ്റു കുട്ടികളെ ബാധിക്കും എന്നതായിരുന്നു ഇതിനായി ശീതളിന് മുന്നില്‍ നിരത്തിയ വാദം.

തന്റെ വ്യക്തിത്വം ഒളിച്ചു വയ്ക്കേണ്ടി വരുന്ന അവസ്ഥയില്‍ തനിക്ക് തന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ ആവില്ലെന്ന് ശീതളിന് ക്രമേണ മനസിലായി. ''കാമാത്തിപുരയാണ് എന്റെ സ്വദേശം, എന്റെ അമ്മ ഒരു ലൈംഗികത്തോഴിലാളിയാണ് ആ തൊഴിലിനോട് യോജിക്കുന്നില്ല എങ്കിലും അമ്മയെക്കുറിച്ച് ഓര്‍ത്ത് എനിക്ക് എന്നും അഭിമാനമാണ്. എന്നാല്‍, ഇത് തുറന്നു പറയാനുള്ള അവസരം പലയിടത്തും എനിക്ക് നിഷേധിക്കപ്പെട്ടു. അവിടെയാണ് ഞാന്‍ മാറ്റം അന്വേഷിച്ചത് .'' ശീതള്‍ പറയുന്നു.

ക്രാന്തിയെന്ന സ്വര്‍ഗ്ഗം

അമ്മയുടെ ആഗ്രഹപ്രകാരം കാമാത്തിപുരയില്‍ നിന്നും അധികം അകലെയായല്ലാതെ ഹോസ്റ്റലുകളിലും എന്‍ ജി ഓ കളിലുമായി ശീതള്‍ വളര്‍ന്നു. ഒപ്പം പഠനവും മുന്നോട്ടു കൊണ്ട് പോയി

സ്വന്തം വ്യക്തിത്വം തുറന്നു പറഞ്ഞു കൊണ്ട് വളരാന്‍ ആഗ്രഹിച്ച ശീതളിന്റെ അതിനായുള്ള അന്വേഷണങ്ങള്‍ ചെന്നവസാനിച്ചത്‌ ക്രാന്തി എന്ന സംഘടനയിലാണ്. റോബിന്‍ ചൗരസ്യ എന്ന യുവതി ആരംഭിച്ച ക്രാന്തി , ചുവന്നതെരുവിലെ ലൈംഗിക തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായിരുന്നു . അമ്മയുടെ വഴിയെ പെണ്മക്കള്‍ പോകാതിരിക്കാന്‍, ഇന്ത്യയില്‍ ചുവന്ന തെരുവ് എന്ന സങ്കല്‍പം തന്നെ ഇല്ലാതാകുവാന്‍ വേണ്ടി പ്രയത്നിക്കുന്ന ക്രാന്തി ശീതള്‍ എന്ന ഈ കൊച്ചു മിടുക്കിക്ക് അഭയം നല്‍കി.

താന്‍ ആരാണ്, തന്റെ വ്യക്തിത്വം എന്താണ് എന്ന് തുറന്നു പറഞ്ഞു ജീവിക്കാന്‍ സാധിച്ചത് തന്നെ ശീതളിന് വലിയ ആശ്വാസമായിരുന്നു. മാത്രമല്ല, കൂട്ടിനു സമാന രീതിയിലുള്ള അനവധി കൂട്ടുകാര്‍. അവരുടെ ഇടയില്‍ ശീതള്‍ വളര്‍ന്നു. ചുവന്നതെരുവിന്റെ മകള്‍ എന്ന് പറഞ്ഞുകൊണ്ട് തന്നെ. തന്റെ സുഹൃത്തായ കവിത ലക്ഷ്മിയില്‍ നിനുമാണ് ശീതള്‍ ക്രാന്തിയെ കുറിച്ച് അറിഞ്ഞത്. ലൈംഗീകത്തോഴിലാളിയെ അകറ്റി നിര്‍ത്താനല്ല, മറിച്ച് അവര്‍ എന്താണ് എന്നും അവരുടെ മാനസീക അവസ്ഥ എന്താണെന്നും കൂടുതല്‍ അടുത്തറിയാനാണ് ക്രാന്തി പഠിപ്പിച്ചത്.

സംഗീതത്തിന്റെ വഴിയെ ...

അങ്ങനെ 2014 ൽ അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡിസിയിലെ ഡിവൈന്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ സ്കോളര്‍ഷിപ്പോടെ ഡ്രംസ് പഠിക്കുന്നതിനുള്ള അവസരം ശീതളിന് ലഭിച്ചു. ക്രാന്തിയുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണത്തിലൂടെ ശീതളിന് അമേരിക്കയില്‍ എത്താന്‍ ആവശ്യമായ തുക കണ്ടെത്തി.

ക്രാന്തിയില്‍ അതിലെ അംഗങ്ങള്‍ക്കായി പഠന സൗകര്യം ഒരുക്കിയിരുന്നു. അങ്ങനെ പഠനം കാര്യമായി മുന്നോട്ടു പോകുമ്പോഴാണ് റോബിന്‍ ഒരു കാര്യം ശ്രദ്ധിക്കുന്നത്. ശീതളിന് സംഗീതത്തില്‍ ആണ് താല്പര്യം. പ്രത്യേകിച്ച് ഡ്രംസ് വായിക്കുന്നതില്‍. എങ്കില്‍ പിന്നെ, വേറിട്ട വഴിയെ തന്നെയാവട്ടെ ശീതളിന്റെ യാത്ര എന്ന് റോബിന്‍ തീരുമാനിച്ചു. സംഗീതം അഭ്യസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കി.

'' ഗണേശപൂജയുടെ സമയത്തെ സംഗീതം കേട്ടാണ് ഞാന്‍ സംഗീതത്തിന്റെ ലോകത്തേക്ക് വന്നത്. മനസ്സിനെ തണുപ്പിക്കാനും വേദനകള്‍ അകറ്റാനും ഉള്ള കഴിവ് സംഗീതത്തിന് ഉണ്ട്. ആ കഴിവ് എനിക്ക് കാമാത്തിപുരയിലെ ജനങ്ങളുടെ , പ്രത്യേകിച്ച് ലൈംഗീകത്തൊഴിലാളികളുടെ മനസ്സ് തണുപ്പിക്കാന്‍ സഹായകമാകും എന്ന് മനസിലാക്കി. അങ്ങനെയാണ് സംഗീതം പഠിക്കാം എന്നാ തീരുമാനത്തില്‍ ഞാന്‍ എത്തി ചേര്‍ന്നത്‌ '' ശീതള്‍ പറയുന്നു.

അങ്ങനെ 2014 ൽ അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡിസിയിലെ ഡിവൈന്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ സ്കോളര്‍ഷിപ്പോടെ ഡ്രംസ് പഠിക്കുന്നതിനുള്ള അവസരം ശീതളിന് ലഭിച്ചു. ക്രാന്തിയുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണത്തിലൂടെ ശീതളിന് അമേരിക്കയില്‍ എത്താന്‍ ആവശ്യമായ തുക കണ്ടെത്തി. യുഎസിലെ പഠനം എന്നത് ശീതലിനെ പോലൊരു വ്യക്തിക്ക് ആഗ്രഹിക്കവുന്നതിലും ഏറെ വലുതായിരുന്നു. എന്നാല്‍, ക്രാന്തിയിലെ അംഗങ്ങളുടെ പ്രയത്നഫലമായി, അമ്മയുടെ പ്രാര്‍ഥനയുടെ ഫലമായി ശീതള്‍ തന്റെ പഠനം ആരംഭിച്ചു.

ഇപ്പോള്‍ നീണ്ട ഒന്നര വര്‍ഷത്തെ പഠനത്തിനു ശേഷം പൂനെ ആസ്ഥാനമായ ഒരു മ്യൂസിക് കമ്പനിയില്‍ ഇന്റെൺഷിപ് ചെയ്യുകയാണ് ശീതള്‍. പഠനം പൂര്‍ത്തിയായ ശേഷം കാമാത്തിപുരയിലേക്ക് മടങ്ങണം, തന്നെപോലെയുള്ള കുട്ടികള്‍ക്ക് താങ്ങാവണം. സംഗീതത്തിലൂടെ ജനങ്ങളുടെ വേദനകള്‍ അകറ്റണം. കാമാത്തിപുര ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമാണ് എന്ന പേര് മാറ്റണം . ഇങ്ങനെ ആഗ്രഹങ്ങള്‍ അനവധിയാണ്...ശീതളിന്റെ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളയ്ക്കട്ടെ എന്ന് ആശംസിക്കാം.....