ന്യൂസ് ഡെസ്കിൽ നിന്നും ഭൂമിയുടെ അറ്റത്തേക്ക് ഒരു പെൺയാത്ര

സ്വതവേ സഞ്ചാര പ്രിയയായ തന്നെ കാത്ത് യാത്രകളുടെ ഒരു വലിയ ലോകം പുറത്തുണ്ട് എന്ന കണ്ടെത്തലിൽ ഉറച്ചു നിന്ന്, പത്രപ്രവർത്തന മേഖലയോട് ശ്വേത ഗുഡ്ബൈ പറഞ്ഞു.- ശ്വേത ഭർത്താവിനും മകൾക്കുമൊപ്പം

ചില പെൺയാത്രകൾ ശ്രദ്ധേയമാകുന്നത് ഒറ്റ നിമിഷത്തെ ആവേശത്തിൽ എടുക്കുന്ന ചില ശരിയായ തീരുമാനങ്ങളുടെ പിൻബലത്തിലാകാം. അറിയപ്പെടുന്ന പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ശ്വേതയുടെ കാര്യവും അങ്ങനെ തന്നെ. മലയാളിയായി ജനിച്ച് സി എൻ എൻ- ഐ ബി എൻ കറസ്പോണ്ടന്റ് ആയി ജോലി നോക്കുന്നതിടയ്ക്ക് ശ്വേതയ്ക്ക് തോന്നി, വാർത്തകളുടെ തലക്കെട്ടുകൾക്ക് ഉള്ളില കിടന്നു ഞെരുങ്ങേണ്ടതല്ല തന്റെ ജീവിതമെന്ന്. സ്വതവേ സഞ്ചാര പ്രിയയായ തന്നെ കാത്ത് യാത്രകളുടെ ഒരു വലിയ ലോകം പുറത്തുണ്ട് എന്ന കണ്ടെത്തലിൽ ഉറച്ചു നിന്ന്, പത്രപ്രവർത്തന മേഖലയോട് ശ്വേത ഗുഡ്ബൈ പറഞ്ഞു.

ഓരോ യാത്രയും ഓരോ അനുഭവമാണ്. കേവലം സ്ഥലങ്ങൾ കാണുക എന്നത് മാത്രമല്ല ശ്വേതയെ സംബന്ധിച്ച് യാത്രകൾ. 10 വയസ്സ് വരെ മസ്കറ്റിൽ വളർന്ന ശ്വേത ആ കാലയളവിൽ തന്നെ യാത്രകളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഇന്ന് യു എസ് എ, ഹോങ്കോങ് , എൽ സാൽവഡോർ, സിംഗപ്പൂർ, മലേഷ്യ തുടങ്ങി ശ്വേതയിലെ സഞ്ചാരി ചെന്നെത്താത്തയിടങ്ങൾ വിരളം. 

യാത്രകൾ ഒറ്റക്കല്ല, മറിച്ച് കുടുംബവും ഒത്താണ് എന്നതാണ് ശ്വേതയുടെ യാത്രകളെ വ്യത്യസ്തമാക്കുന്നത്. ഭർത്താവ് സാഗർ രാജഗോപാൽ , 4 വയസ്സുകാരിയായ മകൾ ഇന്ദ്രാണി , 6 മാസം പ്രായമുള്ള മകൻ എന്നിവർ ഒരുമിച്ചാണ് യാത്ര. കുഞ്ഞുങ്ങൾ കൂടെയുണ്ട് എന്ന് പറഞ്ഞ് വലിയ യാത്രകൾ ഒഴിവാക്കുന്നവർക്കുള്ള മറുപടികൂടിയാണ് ശ്വേതയുടെ യാത്രകൾ. 

പുതിയ ജീവിതരീതി, സംസ്കാരം എന്നിവ അടുത്തറിയുന്നതിനുള്ള വഴികളായിരുന്നു ഓരോ യാത്രകളും. ശ്വേതയ്ക്ക് തന്നെ ഒരു സഞ്ചാരി എന്ന് വിളിക്കുന്നതാനിഷ്ടം. കാരണം, യാത്ര ചെയ്യുക എന്നത് ശ്വേതയുടെ ആഗ്രഹമാണ്, സഞ്ചാരി എന്ന വിളിപ്പേർ ആ ആഗ്രഹം സാധിച്ചതിന്റെ ഭാഗമല്ലേ ? ശ്വേത ചോദിക്കുന്നു.

യാത്രകളെ ഏറെ സ്നേഹിക്കുന്ന അച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതാണ് ശ്വേതയെ ഒരു സഞ്ചാരിയാക്കിയത് എന്ന് ശ്വേത തന്നെ സമ്മതിക്കുന്നു. '' അച്ഛനും അമ്മയും ഒരുപാട് യാത്ര ചെയ്യുമായിരുന്നു. ബാല്യകാലത്തെ ഓർമകളിൽ ഏറ്റവും കൂടുതൽ എടുത്തു നില്ക്കുന്നത് ഞങ്ങൾ നടത്തിയ യാത്രകൾ തന്നെയാണ്. പുതിയ ജീവിതരീതി, സംസ്കാരം എന്നിവ അടുത്തറിയുന്നതിനുള്ള വഴികളായിരുന്നു ഓരോ യാത്രകളും. ഇപ്പോൾ ഞാൻ നടത്തുന്ന യാത്രകളിലും ഞാൻ തേടുന്നത് അന്നത്തെ യാത്രകളുടെ തുടർച്ചകളാണ്'' ശ്വേത പറയുന്നു .

സഞ്ചാരി എന്ന് വിളിക്കപ്പെടാനിഷ്ടം....

ശ്വേതയ്ക്ക് തന്നെ ഒരു സഞ്ചാരി എന്ന് വിളിക്കുന്നതാനിഷ്ടം. കാരണം, യാത്ര ചെയ്യുക എന്നത് ശ്വേതയുടെ ആഗ്രഹമാണ്, സഞ്ചാരി എന്ന വിളിപ്പേർ ആ ആഗ്രഹം സാധിച്ചതിന്റെ ഭാഗമല്ലേ ? ശ്വേത ചോദിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സന്ദർശിച്ചെത്തിയ ശ്വേതയും കുടുംബവും ഇതിനോടകം, ഒമാൻ , ഫിലിപ്പീൻസ്, കമ്പോഡിയ, ചൈന , ഇന്തോനേഷ്യ , എൽ സാൽവഡോർ , യു എസ് എ , ഹോണ്ടുറാസ് , നിക്കരാഗ്വേ , ക്യൂബ , ബർമ , വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ പിന്നിട്ടു കഴിഞ്ഞു. കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ അങ്കൊർവത്ത്, ഹവാന ,ക്യൂബ എന്നിവയാണ് 

നമ്മുടെ ചെറിയ ജീവിതത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ നാം സഞ്ചാരത്തിലൂടെ പഠിക്കുന്നു. വായന നൽകിയ അറിവാണ് ഒരുപരിധിവരെ ശ്വേതയിലെ സഞ്ചാരിക്ക് പ്രചോദനമായത്. ആദ്യമായി പോയ ഫിലിപ്പീൻസിലെ  ഓരോ കാര്യങ്ങളും ഇപ്പോഴും ഓർത്തിരിക്കുന്നത്, ആ യാത്ര നൽകിയ അനുഭവങ്ങൾ ഒന്നുകൊണ്ട് മാത്രമാണ്.

കുട്ടികൾ കൂടെ ഇല്ലാതെ എന്ത് യാത്രയെന്നാണ് ശ്വേതയുടെ ചോദ്യം. ഭർത്താവ് സാഗർ രാജഗോപാലിനും ചോദിക്കാനുള്ളത് ഇത് തന്നെ. മകൾ ഇന്ദ്രാണിയുമൊത്ത് ആദ്യ വിദേശയാത്ര നടത്തുമ്പോൾ കുഞ്ഞിനു 55  ദിവസം മാത്രമാണ് പ്രായം.

കുട്ടികളല്ലേ യാത്രയുടെ ഹൈലൈറ്റ് ....

കുട്ടികൾ കൂടെ ഇല്ലാതെ എന്ത് യാത്രയെന്നാണ് ശ്വേതയുടെ ചോദ്യം. ഭർത്താവ് സാഗർ രാജഗോപാലിനും ചോദിക്കാനുള്ളത് ഇത് തന്നെ. മകൾ ഇന്ദ്രാണിയുമൊത്ത് ആദ്യ വിദേശയാത്ര നടത്തുമ്പോൾ കുഞ്ഞിനു 55  ദിവസം മാത്രമാണ് പ്രായം. പിന്നീടിങ്ങോട്ട് 10 ലോക രാജ്യങ്ങൾ ഇന്ദ്രാണി സന്ദർശിച്ചു. ഇപ്പോൾ ലോകം ചുറ്റാൻ കുഞ്ഞനിയനും കൂട്ടിനുണ്ട്. കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോൾ നാം ഓരോ ചെറിയകാര്യങ്ങളും ആസ്വദിക്കുന്നു എന്നാണ് ശ്വേതയുടെ കണ്ടെത്തൽ. 

ഇനിയങ്ങോട്ട്.....

അടുത്തയാത്ര യൂറോപ്പിലേക്കാണ് ശ്വേത പ്ലാൻ ചെയ്യുന്നത്. അത് ഈ വർഷം തന്നെയുണ്ടാകും. താമസിയാതെ ഭൂട്ടാൻ സന്ദർശിക്കണം എന്ന ആഗ്രഹവും ബാക്കി. തന്റെ ജീവിതവും യാത്രകളും ഒരു പോലെ ആനന്ദകരമായത്  സാഗർ രാജഗോപാലിനെ പോലൊരു സഞ്ചാരപ്രിയനെ ഭർത്താവായി കിട്ടിയതുകൊണ്ടാണ് എന്ന് ശ്വേത പറയുന്നു. യാത്രപോലെ തന്നെ ഫോട്ടോഗ്രാഫിയും ഏറെ ഇഷ്ടപ്പെടുന്ന രാജഗോപാലും ശ്വേതയെ പോലെ തന്നെ കറകളഞ്ഞ ഒരു സഞ്ചാരിയാണ് എന്നതിൽ സംശയമില്ല