വിമർശകർ വിഷാദരോഗികൾ : തിരുവഞ്ചൂർ

തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഉച്ചാരണപ്പിശകിന്റെ പേരിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നവർ മറ്റുള്ളവരെ ദ്രോഹിച്ച് ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റുകളെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉച്ചാരണത്തിലുള്ള പിഴവു മാത്രമാണ് തനിക്കെതിരെ ഉന്നയിക്കാനുള്ളതെന്ന് ഇത്തരം വിമർശനങ്ങൾ തെളിയിക്കുന്നു. ഉച്ചാരണ പിശകിന്റെ പേരിൽ തന്നെ കളിയാക്കുന്നവർ സ്വയം പിശകു വരുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും മനോരമ ന്യൂസ് നേരെ ചൊവ്വയിൽ തിരുവഞ്ചൂർ പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നയിക്കണമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാരിനു ഇനിയും ഒരു പാടു കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇപ്പോഴത്തെ നേതൃത്വത്തെ ദുർബലപ്പെടുത്തുന്ന നേതൃമാറ്റചർച്ചകൾ അനവസരത്തിലാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.