സഹോദരന്മാരായി ജനിച്ചു, ഇന്നവർ സഹോദരിമാരാണ് !

കോളും സഹോദരി ജാമി ഒ ഹെറിലിയും

കറുപ്പു നിറത്തിലുള്ള നീളൻ ഗൗണണിഞ്ഞ് പാറിപ്പറക്കുന്ന സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളുമായി ചെറുപുഞ്ചിരിയോടെ അവർ നടന്നടുക്കുമ്പോൾ ആരും ഒന്നു നോക്കിപ്പോകും ആ സുന്ദരിമാരെ. പക്ഷേ ഒരുകാലത്ത് അവർ പുരുഷന്മാർ ആയിരുന്നുവെന്നു കേൾക്കുമ്പോഴോ? അതെ, വിശ്വസിക്കാനിത്തിരി പ്രയാസം തോന്നുമെങ്കിലും ഈ സുന്ദരികളായ സഹോദരിമാർ ജനിക്കുമ്പോൾ ആൺകുട്ടികളായിരുന്നു. അയർലണ്ട് സ്വദേശികളായ ഇരുപത്തിമൂന്നുകാരിയായ ജാമി ഒ ഹെറിലിയും സഹോദരിയും ഇരുപതുകാരിയുമായ കോളും ആണത്.

ശരീരം ആണിന്റേതാണെങ്കിലും തന്റെയുള്ളിൽ വളരുന്നത് ഒരു പെണ്ണാണെന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും മറ്റുള്ളവർ അതിനെ എങ്ങനെ നോക്കിക്കാണുമെന്നു ഭയന്ന് അവർ പറയാൻ മടിച്ചു.

കുട്ടിക്കാലത്തു തന്നെ അവരുടെ ഇഷ്ടങ്ങൾ എല്ലാ അൺകുട്ടികളുടേതും പോലെ ആയിരുന്നില്ല. സമാനപ്രായക്കാരായ ആൺകുട്ടികൾ ക്രിക്കറ്റും ഫൂട്ബോളും കളിച്ചു നടക്കുമ്പോൾ ഇവർ മാത്രം പാവക്കുട്ടിയെയും എടുത്ത് അമ്മയെയും അനുകരിച്ചു നടന്നു. സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ഇതിന്റെ പേരിൽ ഏറ്റവും വിവേചനം നേരിടേണ്ടി വന്നത്. സഹപാഠികളൊക്കെ പെൺകുട്ടികളെപ്പോലെ നടക്കുന്ന തങ്ങളെ പരിഹസിച്ചു. ശരീരം ആണിന്റേതാണെങ്കിലും തന്റെയുള്ളിൽ വളരുന്നത് ഒരു പെണ്ണാണെന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും മറ്റുള്ളവർ അതിനെ എങ്ങനെ നോക്കിക്കാണുമെന്നു ഭയന്ന് അവർ പറയാൻ മടിച്ചു. എന്തിനധികം ഒരുകാലം വരെയും പരസ്പരം പോലും ഇക്കാര്യം അറിയിച്ചില്ല.

ചെറുപ്പം മുഴുവൻ പെൺകുട്ടികളെപ്പോലെ വസ്ത്രവും ധരിച്ചാണു വീട്ടിൽ നടന്നിരുന്നത്, അവിടെ അതിനുള്ള സ്വാതന്ത്രവുമുണ്ടായിരുന്നു.

പെൺകുട്ടികൾക്കൊപ്പം നടക്കുമ്പോൾ അവരിലൊരാളാണു താൻ എന്ന ചിന്തയായിരുന്നു. ചെറുപ്പം മുഴുവൻ പെൺകുട്ടികളെപ്പോലെ വസ്ത്രവും ധരിച്ചാണു വീട്ടിൽ നടന്നിരുന്നത്, അവിടെ അതിനുള്ള സ്വാതന്ത്രവുമുണ്ടായിരുന്നു. പക്ഷേ സ്കൂളിൽ എത്തുമ്പോഴാണു ബുദ്ധിമുട്ടുകൾ മനസിലായിരുന്നത്. കാരണം അവിടെ എന്നും തങ്ങൾ മാറ്റിനിർത്തപ്പെട്ടു. അങ്ങനെ കഴി‍ഞ്ഞ സമ്മറിൽ കോളിന്റെ ബിരുദ ആഘോഷ പരിപാടികള്‍ വീട്ടിൽ നടക്കുന്നതിനിടെയാണ് ആ സഹോദരന്മാര്‍ അവരുടെ ഉള്ളം പരസ്പരം തുറന്നത്. തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും അധികം താമസിയാതെ വീട്ടുകാരും ഇരുവരെയും മനസിലാക്കി. ഇന്നു ഭിന്നലിംഗക്കാരായി .ഇരുവരെയും സമൂഹം അംഗീകരിച്ചു കഴിഞ്ഞു.

അധികം താമസിയാതെ വീട്ടുകാരും ഇരുവരെയും മനസിലാക്കി. ഇന്നു ഭിന്നലിംഗക്കാരായി ഇരുവരെയും സമൂഹം അംഗീകരിച്ചു കഴിഞ്ഞു

മറ്റുള്ളർക്കു തങ്ങളു‌െട കഥ പ്രചോദനമാകണമെന്നു കരുതിയാണ് തുറന്നു പറയാൻ തീരുമാനിച്ചത്. ദുബായിലെ ബാറിലാണു ജാമിയ്ക്കു ജോലി. കോൾ ഹെയർ ഡ്രസിങ് വിദ്യാർഥിയാണ്. എന്നും മേക്അപ് ചെയ്യാന് ഇഷ്ടപ്പെട്ടിരുന്ന തനിക്കു പണ്ടേ നിറയെ മുടിയുണ്ടായിരുന്നുവെന്നു കോൾ പറയുന്നു. അധികം വൈകാതെ പൂർണമായും സ്ത്രീയാകുന്നതിനു വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.