അതിർത്തിയിൽ വെടിയേറ്റു മരിച്ച ജവാന്റെ വിവാഹക്ഷണക്കത്ത് വിഷാദക്കാഴ്ചയാകുന്നു...

കഴിഞ്ഞ ദിവസം അതിർത്തിയിൽ വെടിയേറ്റു മരിച്ച കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുബിനേഷിന്റെ വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിലെ വിഷാദക്കാഴ്ചയാകുന്നു. ഒപ്പം നാടിനു മുഴുവൻ അഭിമാനമായി മാറിയ ധീരജവാന് ആദരാഞ്ജലികളർപ്പിച്ചു കൊണ്ടുള്ളഫേസ് ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയാണ്.

സുബിനേഷിന്റെ വിവാഹം ഡിസംബർ 20 ന് നിശ്ചയിച്ചിരുന്നതാണ്. മൂന്നുമാസം മുമ്പാണ് അവധി കഴിഞ്ഞ് സുബിനേഷ് കശ്മീരിലേക്ക് മടങ്ങിയത്. ഡിസംബർ അഞ്ചിന് നാട്ടിലേക്ക് മടങ്ങാമെന്നും അറിയിച്ചിരുന്നു.പെട്രോളിങ്ങിനിടെ ഭീകരരുടെ വെടിയേറ്റ് സുബിനേഷ്‍കൊല്ലപ്പെടുകയായിരുന്നു.

വിവാഹത്തിനായി കാത്തിരുന്ന സുബിനേഷിനെ മരണം കീഴ്പ്പെടുത്തിയതും നിറപറയ്ക്കു മുമ്പിൽ നിറഞ്ഞു കത്തേണ്ട നിലവിളക്ക് നിലവിളിയോടെ വെള്ളപുതപ്പിച്ച സുബിനേഷിന്റെ മൃതദേഹത്തിനരുകിൽ ആളികത്തുന്നതുമെല്ലാം ഫേസ് ബുക്ക് പോസ്റ്റിൽ എഴുതിയിട്ടുണ്ട്. കുവൈറ്റിലുള്ള മനോജ് കുമാർ എന്നയാൾക്ക് കടപ്പാടറിയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

സുബിനേഷിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഷെയർ ചെയ്യപ്പെടുന്ന ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

ഇതൊരു വിവാഹക്ഷണക്കത്താണ്, വരുന്ന ഡിസംബർ 20 നു നടക്കാനിരുന്ന മിന്നു കെട്ടിന് നമ്മെ സന്തോഷപൂർവ്വം ക്ഷണിച്ച ക്ഷണപത്രം . ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ ഇന്നേക്ക് 26 ദിവസങ്ങൾക്കു ശേഷം അവിടെ ഒരു പന്തൽ ഒരുങ്ങേണ്ടതായിരുന്നു . കൂട്ടുകാരുടെ കളിചിരികൾക്കിടയിൽ പട്ടു കസവിൻ മുണ്ട് ഉടുത്തു മനസിൽ താലോലിച്ചവളെ തൊടുകുറി അണിഞ്ഞു താലി കേട്ടെണ്ടാതായിരുന്നു ഇവനും . വിവാഹത്തിനു തൊട്ട അടുത്ത നാളുകളിൽ കൂട്ടി വെക്കുന്ന ആശകൾ നമ്മെ പോലെ ഈ കുഞ്ഞനുജനും ചേർത്ത് വെച്ചിരുന്നു.

ഇന്നലെ അതിര്‍ത്തിയില്‍ഒരു വിരൽ അമർത്തലിൽ ഉതിർന്ന വെടി ഉണ്ടയ്ക്ക് നിന്റെ ആഗ്രഹങ്ങളും, നീ കൂട്ടി വെച്ച സ്വപ്നങ്ങളും തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ വഴി മാറി പോയേനെ അതും . അത്ര മാത്രം ചേർത്ത് വെച്ചിരുന്നില്ലേ എന്റെ കൂടെ പിറപ്പേ നീയും .നിന്റെ വിവാഹ സുദിനത്തിനു ഒരുങ്ങേണ്ട പന്തൽ മുമ്പേ ഉയരുന്നത് കാണ്ണുന്നു ഞാൻ , നിറപറക്കു മുമ്പിൽ നിറഞ്ഞു കത്തേണ്ട നിലവിളക്ക് നിലവിളിയോടെ നിനക്കരിക്കരികിൽ മുനിഞ്ഞു കത്തുന്നുണ്ട്. നിനക്ക് ചുറ്റും നിന്നും ആശിർവാദത്തോടെ വന്നു വീഴാനിരുന്ന അരിമണികൾ നിനക്ക് വായ്ക്കരി ആയതും കാണ്ണുന്നുണ്ട് . ആശീർവദിക്കാൻ ആറ്റു നോറ്റിരുന്ന പെറ്റ വയറിന്റെ നെഞ്ചിൻ കൂട് തകർന്ന തേങ്ങൽ കാണാൻ കഴിയുന്നിലെന്റെ അനുജാ ....

കണ്ണ് നിറയുന്നു ... എങ്കിലും പറയാതെ വയ്യ...... നിന്നെ പോലെ അതിർത്തിയിൽ പിറന്ന മണ്ണിനായി പിടഞ്ഞു വീഴുന്ന സഹോദരങ്ങളുടെ ജീവന്റെ സംരക്ഷണയിൽ ആണ് ഞങ്ങൾ ശാന്തമായി ഉറങ്ങുന്നത് . നീ നൽകിയ ഓരോ തുള്ളി രകതവും വെറുതെ ആവില്ല അത് ഞങ്ങൾക്ക് തിരിച്ചറിവ് നൽകുന്നു ജാതിക്കും മതത്തിനും മേലെ ഞാൻ ഒരു ഇന്ത്യക്കാരനാണെന്ന് ബോധത്തിന്റെ വെളിച്ചത്തിന്റെ തിരിച്ചറിവ് . നിന്റെ ചലനം നിലച്ചിരിക്കാം പക്ഷെ നിന്റെ ചിതറി തെറിച്ച രക്തം ഒഴുകുന്നുണ്ട് ഓരോ ഇന്ത്യക്കാരിലും ദേശസ്നേഹം നുരച്ചു ഉയർത്തികൊണ്ട് . നീ ദാനമായി തന്ന ജീവന്റെ ആത്മധൈര്യം കൊണ്ട്, ഒരു ശക്തിക്കും മുന്നിലും തലക്കുനിക്കാതെ മുഷ്ടി ചുരുട്ടി ലോകത്തോട്‌ വിളിച്ചു പറയും ഞങ്ങൾ.

"പലതല്ല ഞങ്ങൾ ഒന്നാണ് .ഞങ്ങൾ ഇന്ത്യയുടെ മക്കൾ ........ ........"ജയ് ഹിന്ദ്‌ " കടപ്പാട്: മനോജ്‌ കുമാർ കാപ്പാട് കുവൈറ്റ്‌