ഇവൾ കറുപ്പിന്റെ റാണി, കറുപ്പിൽ സൗന്ദര്യം ചാലിച്ച് സുഡാനീസ് മോഡൽ 

ന്യാകിം ഗേറ്റുവച്ച്  

സൗന്ദര്യത്തിന് നിറം ബാധകമാണോ? ഇരുണ്ട നിറക്കാരിൽ സൗന്ദര്യത്തിന്റെ അംശം അംഗീകരിക്കാൻ മനസ്സുള്ളവർ ഇപ്പോഴും ഉണ്ട് എന്നതാണ് യാഥാർഥ്യം. ആഫ്രിക്കൻ സുന്ദരികളിൽ പലരും ലോക സൗന്ദര്യപ്പട്ടത്തിൽ മുത്തമിട്ടിട്ടുണ്ട് എങ്കിൽ പോലും മനസ്സ് നിറഞ്ഞു കറുപ്പിനെ അംഗീകരിക്കാൻ ഒരു വിഭാഗം ആളുകൾക്ക് വിമുഖതയാണ്. ഈ അവസ്ഥ നിലനിൽക്കുമ്പോൾ തന്നെയാണ് സുഡാനീസ് മോഡലായ ന്യാകിം ഗേറ്റുവച്ച്  വാർത്തകളിൽ നിറയുന്നത്.

ന്യാകിമ്മിനെ വാർത്തകളിൽ നിറയ്ക്കുന്നത് വ്യത്യസ്തമായ അവളുടെ നിറമാണ്. എണ്ണക്കറുപ്പിന്റെ എല്ലാ ഭംഗിയും ഒരേ പോലെ ആവാഹിച്ചെ‌ടുത്തിരിക്കുകയാണ് ഈ ആഫ്രിക്കൻ സുന്ദരി...

ന്യാകിമ്മിനെ വാർത്തകളിൽ നിറയ്ക്കുന്നത് വ്യത്യസ്തമായ അവളുടെ നിറമാണ്. എണ്ണക്കറുപ്പിന്റെ എല്ലാ ഭംഗിയും ഒരേ പോലെ ആവാഹിച്ചെ‌ടുത്തിരിക്കുകയാണ് ഈ ആഫ്രിക്കൻ സുന്ദരി. ഇത്രയും വശ്യമായ സൗന്ദര്യം ഒരു സുഡാനീസ് മോഡലിൽ ആദ്യമാണ് എന്ന് ഫാഷൻ രംഗം തന്നെ വിധിയെഴുതുന്നു. കാഴ്ചക്കാരുടെ ഹൃദയം കവർന്നുകൊണ്ട് മോഡലിങ്ങിൽ തിളങ്ങുന്ന ന്യാകിമ്മിനെ കറുപ്പിന്റെ റാണി എന്നാണ് ഇപ്പോൾ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 

കാഴ്ചക്കാരുടെ ഹൃദയം കവർന്നുകൊണ്ട് മോഡലിങ്ങിൽ തിളങ്ങുന്ന ന്യാകിമ്മിനെ കറുപ്പിന്റെ റാണി എന്നാണ് ഇപ്പോൾ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്...

ഇൻസ്റ്റാഗ്രാമിൽ ന്യാകിം പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. ''ആളുകൾ എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ കറുത്തിരിക്കുന്നത് എന്ന് ചോദിക്കുന്നു, ഇതിനുള്ള ഉത്തരം, ഞാൻ നിങ്ങളെക്കാൾ ഏറെ മെലാനിൻ (ശരീരത്തിന് കറുപ്പ് നിറം നൽകുന്ന വസ്തു) കൊണ്ട് അനുഗ്രഹീതമാണ് എന്നാണ്.'' ന്യാകിം തന്റെ ചിത്രത്തിനു കീഴിൽ കുറിച്ചു. കാര്യമെന്തായാലും, ഈ സുന്ദരിയെ നോക്കി ബ്യൂട്ടിഫുൾ എന്നു പറയാത്ത ആളുകൾ കാണില്ല എന്നതാണ് വാസ്തവം.