ആ നെഞ്ചിലേറ്റി എന്നെ വളര്‍ത്തി...

കാട്ടുമുല്ലപ്പൂ വിതറിയ നാട്ടുവഴിയിലൂടെ നടന്നുനീങ്ങിയ ബാല്യത്തിൽ തണലായ അച്ഛൻ... അക്ഷരങ്ങൾ വെറും അക്ഷരങ്ങൾ അല്ല എന്ന് കൈപിടിച്ചെഴുതിപ്പിച്ച ഗുരുവായ അച്ഛൻ... വേദനകളിൽ ചായം നിറച്ച് ചിരിക്കാൻ പഠിപ്പിച്ച സുഹൃത്തായ അച്ഛൻ... സങ്കടത്തിന്റെ നടുക്കടലിലും പതറാതെ എല്ലാവർക്കും ശക്തി നൽകി താങ്ങായി തണലായി നിൽക്കുന്ന അച്ഛൻ... പുറമെ ഗൗരവം കാണിക്കുന്ന അച്ഛന്റെ മനസിലെ അണയാത്ത സ്നേഹം ഇനിയെങ്കിലും തിരിച്ചറിയണം. ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച. ലോകം അച്ഛന്മാർക്കായി മാറ്റിവച്ച ദിനത്തില്‍ അച്ഛന്മാരെക്കുറിച്ച്

ഈ പിതൃദിനത്തില്‍ അച്ഛനു കൊടുക്കാം ഒരു ഉഗ്രൻ സമ്മാനം ! അച്ഛനെക്കുറിച്ച് നിങ്ങള്‍ക്കും ഇവിടെ എഴുതാം. വിജയികൾക്കു സമ്മാനങ്ങളുണ്ട്. ഈ സമ്മാനം പക്ഷേ നിങ്ങൾക്കുള്ളതല്ല. നിങ്ങളുടെ പ്രിയപ്പെട്ട അച്ഛനുവേണ്ടിയാണ്...