മരണ മാസ് ഫോട്ടോഷൂട്ട്

എൻഗേജ്മെന്‍റ് ഫൊട്ടോ ഷൂട്ട് വ്യത്യസ്തമാക്കി ഷി ജറമില്ലോയും പാറ്റ്രിക്ക് റീറ്റ്സും

കല്ല്യാണ ഫൊട്ടോഷൂട്ടിൽ പരീക്ഷണങ്ങളുടെ തള്ളിക്കയറ്റമാണിപ്പോൾ ഫോട്ടോയും വിഡിയോയും പറ്റാവുന്നത്ര വ്യത്യസ്തമാക്കാൻ മത്സരിക്കുകയാണ് ഓരോരുത്തരും. ടെക്സസിൽനിന്നുള്ള ഷി ജറമില്ലോയും പാറ്റ്രിക്ക് റീറ്റ്സും തങ്ങളുടെ എൻഗേജ്മെന്‍റ് ഫോട്ടോഷൂട്ട് മരണ മാസാക്കിയത് ചോരകൊണ്ടാണ്. ഞെട്ടണ്ട... സംഗതി കിടു ആണ്. നിങ്ങൾക്കും വേണമെങ്കിൽ പരീക്ഷിക്കാവുന്നതേയുള്ളൂ ഈ ചോരക്കളി.

പാർക്കിലൂടെ ഡെഡ്ബോഡി വലിച്ചുകൊണ്ടു പോകുന്ന യുവമിഥുനങ്ങൾ, കാഴ്ച്ചക്കാർക്ക് കൗതുകം തന്നെയായിരുന്നു

സാധാരണ ഫോട്ടോകളിൽ നിന്നും തങ്ങളുടെ എൻഗേജ്മെന്‍റ് ഫൊട്ടോകൾ എങ്ങനെ വ്യത്യസ്തമാക്കാമെന്ന് തലപുകഞ്ഞാലോചിച്ച ഇവർ, അവസാനം ചോരകൊണ്ടു പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു, രക്തം ഒറിജിനല്ലല്ല, ഫെയ്ക്കാണ് കേട്ടോ. ഐഡിയ അറിഞ്ഞപ്പോൾ ഫൊട്ടോഗ്രാഫർ ആഷാ പോയ്സറും ത്രില്ലഡിച്ചു. ഹൊറർ ഇഷ്ടപ്പെടുന്ന ഷി ജറമില്ലോയുടേയും അനാട്ടമി ടീച്ചറായ പാറ്റ്രിക്കിന്‍റേയും ഫോട്ടോ ഷൂട്ട് അങ്ങനെ ചോരയിൽ കുളിച്ചും ഡെഡ് ബോഡിക്കൊപ്പമായി. ഈ ഹൊറർ ഫോട്ടോഷൂട്ടിനു വേണ്ടി ഒരു ഫേയ്ക്ക് ഡെഡ് ബോഡിവരെ തയ്യാറാക്കി ഇവർ.

മൃതദേഹം മറവ് ചെയ്യാൻ ഇരു കൈകളിലും കൈയ്യുറയിട്ട് തയ്യാറായി നിൽക്കുന്ന എന്‍ഗേജ്മെന്റ് ദിവസം ഒന്ന് സങ്കൽപ്പിച്ച് നോക്കിക്കേ

ടെക്സസിലെ സിൽക്കർ പാർക്കിലാണ് ഫോട്ടോഷൂട്ട് നടന്നത്. പാർക്കിലൂടെ ഡെഡ്ബോഡി വലിച്ചുകൊണ്ടു പോകുന്ന യുവമിഥുനങ്ങൾ, കാഴ്ച്ചക്കാർക്ക് കൗതുകം തന്നെയായിരുന്നു. എന്‍ഗേജ്മെന്റ് മോതിരമണിഞ്ഞ രക്തമയം പുരണ്ട കൈകൾ നീട്ടി പ്രേമപൂർവം ചുബിച്ചു നിൽക്കുന്ന ചിത്രം വെറൈറ്റി തന്നെയാണ്.

എന്‍ഗേജ്മെന്റ് മോതിരമണിഞ്ഞ രക്തമയം പുരണ്ട കൈകൾ നീട്ടി പ്രേമപൂർവം ചുബിച്ചു നിൽക്കുന്ന ചിത്രം വെറൈറ്റി തന്നെയാണ്.

മൃതദേഹം മറവ് ചെയ്യാൻ ഇരു കൈകളിലും കൈയ്യുറയിട്ട് തയ്യാറായി നിൽക്കുന്ന എന്‍ഗേജ്മെന്റ് ദിവസം ഒന്ന് സങ്കൽപ്പിച്ച് നോക്കിക്കേ. ഷി ജറമില്ലോയും പാറ്റ്രിക്ക് റീറ്റ്സും ആസ്വദിച്ച് ചെയ്ത ഈ വെറൈറ്റി എന്‍ഗേജ്മെന്റ് ഫോട്ടോഷൂട്ടിനിപ്പോൾ ആരാധകർ ഏറെയാണ്. ഐഡിയ ക്ളിക്കായതോടെ കല്യാണ ഫോട്ടോഷൂട്ട് ഇതിന്റെ തുടർച്ചയാക്കാനാണ് ഷി യുടേയും പാറ്റ്രിക്കിന്‍റേയു പ്ളാൻ.