വിമാനത്തിൽ കമിതാക്കളുടെ പൊരിഞ്ഞയടി, ഹിറ്റ് വാരിക്കൂട്ടി സഹയാത്രിക

കമിതാക്കൾ ആവുമ്പോൾ ഒന്നും പിണങ്ങുകയൊക്കെ ചെയ്യും. ചിലപ്പോൾ അതിത്തിരി കൊടുമ്പിരി കൊള്ളുന്ന പിണക്കവുമാകാം. പക്ഷേ എല്ലാത്തിനും അതിന്റേതായ സ്ഥലകാലബോധം ഒക്കെ നോക്കേണ്ടേ? പറഞ്ഞു വരുന്നത് ന്യൂയോർക്കിലെ രണ്ടു ഇണപക്ഷികളുടെ കാര്യമാണ്. ഇരുവരുടെയും വഴക്ക് ഇപ്പോൾ നാട്ടിൽ മുഴുവൻ പാട്ടായിരിക്കുകയാണ്. അതാണ് പറഞ്ഞത് സ്ഥലും സമയവും ഒക്കെ നോക്കി വേണം പോരിനിറങ്ങാൻ എന്ന്. ഇവിടെ ഇൗ കാമുകിയും കാമുകനും വഴക്കടിച്ചത് വിമാനത്തിൽ നാലാൾ കാൺകെയാണ്. മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്നെങ്കിലും നോക്കേണ്ട? അവസാനം അടുത്തിരുന്ന മറ്റൊരു യാത്രിക ഇരുവരുടെയും വഴക്കുകൾ ഒന്നിനുപുറകെ ഒന്നായി ആയി ട്വിറ്ററിൽ ഇട്ടിരിക്കുകയാണ്. ന്യൂയോർക്ക് സ്വദേശി തന്നെയായ കെല്ലി കീഗ് എന്ന യുവതിയാണ് ഇൗ ചെറുപ്പക്കാരുടെ അടിപിടി പരസ്യമാക്കിയത്. പ്ലെയിൻ ബ്രേക്അപ് എന്ന ഹാഷ്ടാഗ് നൽകി ആരംഭിച്ച കക്ഷിയുടെ ട്വീറ്റ് വൻഹിറ്റായിയിരിക്കുകയാണ്.

ഇൗ യുവാവ് അവന്റെ ഗേൾഫ്രണ്ടുമായി അടിച്ചുപിരിഞ്ഞിരിക്കുകയാണ്, അവൾ കരയുകയാണ് എന്നായിരുന്നു ക്വഗിന്റെ ആദ്യട്വീറ്റ്. ഒപ്പം യുവാവിന്റെയും മുഖംമറച്ച യുവതിയുടെയും ചിത്രം പങ്കുവച്ചു. പത്തുമിനുട്ടു തികഞ്ഞില്ല ട്വീറ്റുകളുടെയും റീട്വീറ്റുകളുടെയും മേളമായിരുന്നു പിന്നീട്. കീഗ് ആകട്ടെ ഇരുവരുടെയും വഴക്കുകള്‍ വള്ളിപുള്ളി വിടാതെ അപ്പോഴപ്പോൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. ഒരു തലത്തിലേക്കെത്തിയപ്പോൾ രണ്ടുപേരും പരസ്പരം കാറിപ്പൊളിയ്ക്കുന്ന അവസ്ഥയിലേക്കെത്തിയെന്നും കീഗ് ട്വീറ്റ് ചെയ്തു.

എന്തായാലും ഇനി പരസ്യമായി വഴക്കിടാന്‍ തീരുമാനിക്കുന്ന കമിതാക്കളുടെ ശ്രദ്ധയ്ക്ക്. സോഷ്യൽ മീഡിയ നിങ്ങളെ വീക്ഷിച്ചു െകാണ്ടിരിക്കുകയാണ്. എപ്പോഴാണ് നാട്ടിൽ പാട്ടാകുകയെന്ന് കണ്ടറിയേണ്ടി വരും.