പരീക്ഷണം പാളി, നിതംബംകൂടി; കോർട്‌നിക്ക് കൈ നിറയെ പണം

എക്കണോമിക്‌സ് ബിരുദധാരിയാണ് മുപ്പത്തിരണ്ടുകാരിയായ മിയാമി സ്വദേശി കോർട്‌നി.

ഉർവശി ശാപം ഉപകാരം എന്നൊക്കെപ്പറയുന്നത് അമേരിക്കക്കാരി കോർട്‌നി ബാൺസിനെ സംബന്ധിച്ച് കിറുകൃത്യമാണ്. തന്റെ പിൻഭാഗം അത്രപോരെന്നു കരുതി സിലിക്കൺ ഇൻജക്ഷനിലൂടെ വലിപ്പംകൂട്ടാൻ തുനിഞ്ഞതാണ് കക്ഷി. കൂട്ടിയത് അൽപം കൂടിപ്പോയി, ഇപ്പോൾ വലിപ്പം 59 ഇഞ്ച്!. എന്നാലെന്താ.. ഇതുകൊണ്ടു മാത്രം ജീവിക്കുന്ന മോഡലാണിന്ന് കോർട്‌നി.

എക്കണോമിക്‌സ് ബിരുദധാരിയാണ് മുപ്പത്തിരണ്ടുകാരിയായ മിയാമി സ്വദേശി കോർട്‌നി. പഠിക്കുന്ന കാലത്ത് അൽപസ്വൽപം ഡാൻസൊക്കെയുണ്ടായിരുന്നു. കൂടെ ഡാൻസ് ചെയ്യുന്ന സുന്ദരികളുടെ പിൻസൗന്ദര്യം കണ്ടപ്പോഴാണ് കോർട്‌നിക്ക് തന്റേത് അത്ര പോരെന്നു തോന്നിത്തുടങ്ങിയത്. അനധികൃതമായി ശരീരഭാഗങ്ങളുടെ വലിപ്പംകൂട്ടുന്ന കേന്ദ്രങ്ങളിലേക്കായി പിന്നീട് യുവതിയുടെ യാത്ര. അത്തരമൊരു കേന്ദ്രത്തിൽവച്ച് നിതംബം കൂട്ടാൻ സിലിക്കൺ ഇഞ്ചക്ഷൻ എടുത്തു. ഒന്നല്ല, മൂന്നുതവണ. എന്തൊക്കെയാണ് കുത്തിവച്ചതെന്നും ഇന്നും ഇവർക്കു പിടിയില്ല.

അപകടരമായ, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഇഞ്ചക്ഷനൊടുവിൽ നിതംബം വലുതായി 59 ഇഞ്ചിലെത്തി. ആറു വർഷം മുൻപാണിത്. അതോടെ കോർട്‌നിയുടെ ജീവിതം തന്നെ മാറി. പുറത്തിറങ്ങിയാൽ ആളുകൾ നോക്കാനും ചിരിക്കാനും കളിയാക്കാനും തുടങ്ങി. മാർക്കറ്റിൽ പോകുന്നതും ഡാൻസ് ചെയ്യുന്നതുമെല്ലാം ചിത്രങ്ങളും വിഡിയോകളുമായി സമൂഹമാധ്യമങ്ങളിൽ വൈറലായി. അതോടെ കോർട്‌നിയിലെ എക്കണോമിസ്റ്റ് ഉണർന്നു. ആ സമയത്ത് വെറുമൊരു ഓഫിസ് സ്റ്റാഫായിരുന്നയാൾ ജോലി
ഉപേക്ഷിച്ച് മോഡലിങ് തുടങ്ങി. വളർച്ച പെട്ടന്നായിരുന്നു.

‘ആളുകൾക്ക് ആവശ്യമായ ഉൽപന്നം കൈയിലുണ്ടായിരിക്കണമെന്നാണ് എക്കണോമിക്‌സിൽ ഞാൻ പഠിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ തന്നെയാണ് ഉൽപന്നം’. കോർട്‌നിക്ക് കാര്യം സിംപിളാണ്. മോഡലിങ്ങിലൂടെ നല്ല കാശുവാരുന്നുണ്ട് ഇന്ന് ഇവർ. ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് നാലുലക്ഷത്തോളംപേരാണ്. എങ്കിലും വലിയ നിതംബത്തിന്റെ ദോഷങ്ങളെക്കുറിച്ചും കോർട്‌നിക്ക് ബോധമുണ്ട്. പെണ്ണുങ്ങൾ പേടിയോടെയാണ് നോക്കുന്നത്. ആണുങ്ങളുടെ നോട്ടം വേറെ, അവർക്ക് കോർട്‌നി വെറും മാംസക്കഷണം.

ആരും സീരിയസായി കാണുന്നില്ല. ഒരു സെക്‌സ് ഓബ്ജക്ട് എന്നരീതിയിലാണ് കാണുന്നത്. ആളുകൾ നോക്കി നോക്കി നിതംബത്തിന് ഉലച്ചിൽ തട്ടുന്നതായും കോർട്‌നിക്ക് പരാതിയുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇതിലൊന്നും വിഷമിക്കാനോ ഖേദിക്കാനോ യുവതി തയാറല്ല. എങ്കിലും ഭാവിയിൽ വലിപ്പം ഇത്തിരി കുറയ്ക്കാൻ തന്നെയാണ് ആലോചിക്കുന്നത്.