Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പമ്പോ, ഇത് ഒന്നൊന്നരക്കപ്പൽ

ship ക്വാണ്ടം ഓഫ് ദ സീസ് ഇന്നലെ കൊച്ചിയിലെത്തിയപ്പോൾ

ഒരു കോക്ടെയിൽ നുകരണോ? വിളിച്ചാൽ മതി. യന്ത്രക്കെകളിൽ ഡ്രിങ്കുമായി റോബട് വരും! അതിനു പക്ഷേ, ക്വാണ്ടം ഓഫ് ദ് സീസിൽ യാത്ര ചെയ്യണം. ലോകത്തെ ആദ്യ സ്മാർട് ഷിപ് എന്ന ഖ്യാതിയുമായി അത്യാഡംബര കപ്പൽ ക്വാണ്ടം ഓഫ് ദ് സീസ് കൊച്ചിയിലെത്തി. ഇന്നലെ രാവിലെ 8.30 ന് എത്തിയ കപ്പൽ ഇന്നു വൈകിട്ട് അഞ്ചിനു മലേഷ്യൻ തുറമുഖമായ പെനാങ്ങിലേക്കു യാത്രയാകും. കൊച്ചിയിലിറങ്ങിയ സഞ്ചാരികൾ ഇന്നലെ കുമരകവും കൊച്ചിയുടെ സമീപക്കാഴ്ചകളും ആസ്വദിച്ചു.

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലുകളിൽ ഒന്നാണിത്. ഏഷ്യസന്ദർശിച്ച ഏറ്റവും വലിയ ആഡംബര കപ്പലും അത്യാഡംബരവും അത്യാധുനിക സാങ്കേതികവിദ്യകളും ഒന്നിക്കുന്ന പുതുമകളുടെ കടൽക്കൊട്ടാരമാണു റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ക്വാണ്ടം ക്ലാസ് ക്രൂസ് ഷിപ്പുകളിലൊന്നായ ക്വാണ്ടം ഓഫ് ദ് സീസ്. ഏഷ്യയിലേക്കുള്ള കന്നിയാത്ര. ന്യൂയോർക്കിൽ നിന്നാരംഭിച്ച 53 ദിവസ യാത്രയുടെ അന്തിമ ലക്ഷ്യം ചൈനയിലെ ഷാങ്ഹായ്. കഴിഞ്ഞ വർഷം നിർമിച്ച കപ്പലിന്റെ രണ്ടാം ലോക പര്യടനമാണിത്.

മൊത്തം 18 ഡെക്കുകളുള്ള കപ്പലിന് 347 മീറ്റർ നീളമുണ്ട്. വിഖ്യാത ക്രൂസ് ഷിപ്പായ ക്യൂൻ മേരിയേക്കാൾ കൂടുതൽ നീളം. 2090 സ്റ്റേറ്റ് റൂമുകൾ. 4180 യാത്രക്കാർക്കു പുറമേ, 1600 ജീവനക്കാരെയും ഉൾക്കൊള്ളാൻ കഴിയും, ഈ ഭീമൻ ആഡംബര കപ്പലിന്.

ship-1 ക്വാണ്ടം ഓഫ് ദ സീസ് കൊച്ചി തുറമുഖത്തേക്കു പ്രവേശിക്കുമ്പോൾ കപ്പലിലെ മുറികളിൽ നിന്നു കാഴ്ചകൾ ആസ്വദിക്കുന്ന യാത്രക്കാർ

ദുബായ് ഉൾപ്പെടെയുള്ള തുറമുഖങ്ങൾ സന്ദർശിച്ച ശേഷമാണു ക്വാണ്ടം ഓഫ് ദ് സീസ് കൊച്ചിയിലെത്തിയത്. ക്വാണ്ടം സന്ദർശിക്കുന്ന ഏക ഇന്ത്യൻ തുറമുഖവും കൊച്ചി തന്നെ. സിംഗപ്പൂർ, ഹോങ്കോങ് തുറമുഖങ്ങളും കപ്പൽ സന്ദർശിക്കും. 18 റസ്റ്ററന്റുകളാണു കപ്പലിൽ ളളളത്. ബാറുകൾ വേറയും. ഡൈനാമിക് ഡൈനിങ് ചോയസ് ആണു പ്രത്യേകതകളിലൊന്ന്. എവിടെ, ആർക്കൊപ്പം എപ്പോൾ വിരുന്നുണ്ണണമെന്നു മുൻകൂട്ടിതീരുമാനിക്കാം. ലോക പ്രശസ്ത ഷെഫുമാരായ ജാമി ഒലിവർ, മിഷേൽ ഷ്വാർട്സ്, ഡെവിൻ അലക്സാൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണു വിഭവങ്ങളുണ്ടാക്കുന്നത്.

അൾട്രാ ഫാസ്റ്റ് വൈഫൈയും വിർച്വൽ കാഴ്ചാനുഭവങ്ങളും സമ്മാനക്കുന്ന കപ്പൽ ഏറ്റവും മിന്തിയ സാങ്കേതിക വിദ്യകളെ പരണയിക്കുന്നവർക്കു പോലും പുതുമകൾ സമ്മാനിക്കുമെന്നാണു റോയാൽ കരീബിയൻ ഇന്റർനാഷണലിന്റെ സാക്ഷ്യം. സാഹസിക, വിനോദ പ്രണയികൾക്കായി സ്കൈ ഡൈവിങ് സിമുലേറ്റർ, എസ്െ സ്കേറ്റിങ്, റോളർ സ്കേറ്റിങ് സൗകര്യങ്ങളുണ്ട്. പാറക്കൂട്ടത്തിലൂടെ പിടിച്ചുകയറുന്ന അനുഭവമാണു റോക് ക്ലൈംബിങ് വാൾ സമ്മാനിക്കുക. കൂടാതെ, ബാസ്കറ്റ്ബോൾ വോളിബോവ് കോർട്ടുകളുമുണ്ട്. ത്രി ഡിമൂവി തിയറ്റുറുകൾ, അക്വാ തിയറ്റർ ഷോകൾ എന്നിവയാണു മറ്റ് വിനോദക്കാഴ്ചകളൊരുക്കുക.

റേഡിയോ ഫ്രീക്വൻസി എഡെന്റിഫിക്കേഷൻ റിസ്റ്റ് ബാൻഡുകൾ വഴി വിവരങ്ങൾ ലഭ്യമാക്കുന്ന ആർ-എഫ്എഡെി സാങ്കേതിക വിദ്യയാണു മറ്റൊരു പുതുമ. കയ്യിൽ കെട്ടിയ ബാൻഡ് വഴി ഭക്ഷണം ഓർഡർ ചെയ്യാനും സ്പാ സേവനം റിസർവ് ചെയ്യാനുമൊക്കെ കഴിയും. കപ്പലിന്റെ മുകൾ ഡെക്കിൽ കാപ്സ്യൂൾ രൂപത്തിൽ ഒരു സ്ഫടിക നിർമിതിയുണ്ട്. 300 അടി വരെ ഉയർത്താൻ കഴിയുന്ന ഈ കാപ്സ്യൂളിലിരുന്നാൽ കടൽ- കരക്കാഴ്ചകൾ ആസ്വദിക്കാം ഉയരങ്ങളിലിരുന്ന്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.