ക്രിസ്മസ് അപ്പൂപ്പന് ആ തൊപ്പി കിട്ടിയ കഥ അറിയണോ?

Representative Image

അമേരിക്കൻ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്ന തോമസ് നാസ്റ്റാണ് ഇന്നത്തെ സാന്താക്ലോസിന്റെ രൂപം ആദ്യമായി വരച്ചത്. നാസ്റ്റ് സൃഷ്ടിച്ച സാന്താക്ലോസിന്റെ തൊപ്പി ഇങ്ങനെയൊന്നുമല്ലായിരുന്നു. കുറച്ച് ഇലകളും മുത്തുകളും കൂടിച്ചേർന്ന അൽപം ഫാഷനബിൾ തൊപ്പിയായിരുന്നു അത്. അമേരിക്കന്‍ ചിത്രകാരനായിരുന്ന ഹാരൻ സണ്ടബ്ലോമാണ് ഇന്നു കാണുന്ന കലക്കൻ തൊപ്പിയുമായി സാന്തായെ അവതരിപ്പിച്ചത്.

സാന്തായുടെ തൊപ്പിക്കും അൽപം പ്രത്യേകതയൊക്കെയുണ്ട്. നൈറ്റ്ക്യാപ് ശ്രേണിയിൽപെട്ട തൊപ്പിയാണിത്.ഇന്നത്തെക്കാലത്തെ ഹുഡിന്റെ മുൻഗാമി. പണ്ടുകാലത്ത് വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ സർവസാധാരണമായിരുന്നു നൈറ്റ് ക്യാപ്. തലയെ വട്ടത്തിൽ പൊതിഞ്ഞു കുടക്കുന്ന ഒരു വൃത്തത്തിലുളള ബാന്‍ഡ്, പിന്നോട്ട് കോൺ ആകൃതിയിലുള്ള നീളൻ വാല്‍. ഇതിന്റെ അറ്റത്ത് വാൽ മടങ്ങിക്കിടക്കുന്നതിനായി ഒരു പന്ത്... ഇതാണ് നൈറ്റ് ക്യാപ്; ഇതു തന്നെ ഇപ്പോഴത്തെ സാന്താതൊപ്പിയും !