വിവാഹ ഫോട്ടോകൾ ചിത്രീകരിക്കാൻ ഇനി ക്യാമറ വേണ്ട, ഐഫോൺ മതി!

വെഡിങ് ഫോട്ടോഗ്രാഫറായ സെഫി ബെർഗേഴ്സൺ തന്റെ ഐഫോണിൽ പകർത്തിയ വിവാഹ ചിത്രങ്ങൾ

വെഡിങ് ഫോട്ടോഗ്രാഫിയുടെ കാലമാണിത്. അവിസ്മരണീയമായ വിവാഹ നിമിഷങ്ങൾ ഏറ്റവും സുന്ദരവും വേറിട്ടതുമാക്കാൻ എത്രതന്നെ പണംമുടക്കാനും ഇന്നത്തെ തലമുറ തയ്യാറാണ്. പണ്ടത്തെപ്പോലെ വരനെയും വധുവിനെയുംകാൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിക്കുന്ന വെഡിങ് ഫോട്ടോകൾ അല്ലിന്ന്. സിനിമാ സ്റ്റൈലിൽ നടനും നടിയുമാവുകയാണവർ. വേണമെങ്കിൽ സിനിമകളിലെ രംഗങ്ങൾ പുനരാവിഷ്കരിക്കുന്നവരുമുണ്ട്. പറഞ്ഞു വരുന്നതു മറ്റൊന്നുമല്ല വെഡിങ് വിഡിയോയും ഫോട്ടോഗ്രാഫിയുമൊക്കെ തകര്‍ക്കുന്നതിനിടയിലേക്ക് തീര്‍ത്തും വ്യത്യസ്തമായൊരു ഫൊട്ടോഗ്രാഫിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഫോ‌‌ട്ടോഗ്രാഫർ.

വെഡിങ് ഫോട്ടോഗ്രാഫറായ സെഫി ബെർഗേഴ്സൺ തന്റെ ഐഫോണിൽ പകർത്തിയ വിവാഹ ചിത്രങ്ങൾ
വെഡിങ് ഫോട്ടോഗ്രാഫറായ സെഫി ബെർഗേഴ്സൺ തന്റെ ഐഫോണിൽ പകർത്തിയ വിവാഹ ചിത്രങ്ങൾ
വെഡിങ് ഫോട്ടോഗ്രാഫറായ സെഫി ബെർഗേഴ്സൺ തന്റെ ഐഫോണിൽ പകർത്തിയ വിവാഹ ചിത്രങ്ങൾ

ലക്ഷങ്ങൾ വിലയുള്ള ക്യാമറകൾക്കു പകരം ഐഫോൺ ഉപയോഗിച്ച് വിവാഹ മുഹൂർത്തങ്ങൾ പകർത്തിയത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു വെഡിങ് ഫോട്ടോഗ്രാഫർ . പ്രഫഷണൽ വെ‍ഡിങ് ഫോട്ടോഗ്രാഫറായ സെഫി ബെർഗേഴ്സൺ ആണ് തന്റെ ഐഫോൺ സിക്സ്എസ് ഉപയോഗിച്ച് ഇത്തരമൊരു ഉദ്യമത്തിനു മുതിർന്നത്. അതിനായി പൂർണസമ്മതം നൽകുന്ന ദമ്പതികളെ കണ്ടെത്തിയതോടെ തൽക്കാലത്തേയ്ക്ക് തന്റെ ക്യാമറകള്‍ക്കു ഗുഡ്ബൈ പറഞ്ഞ് ഐഫോണിൽ ഫോട്ടോകളെടുത്ത് വെഡിങ് ഫോട്ടോഗ്രാഫിയിൽ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഇദ്ദേഹം.

വെഡിങ് ഫോട്ടോഗ്രാഫറായ സെഫി ബെർഗേഴ്സൺ തന്റെ ഐഫോണിൽ പകർത്തിയ വിവാഹ ചിത്രങ്ങൾ
വെഡിങ് ഫോട്ടോഗ്രാഫറായ സെഫി ബെർഗേഴ്സൺ തന്റെ ഐഫോണിൽ പകർത്തിയ വിവാഹ ചിത്രങ്ങൾ
വെഡിങ് ഫോട്ടോഗ്രാഫറായ സെഫി ബെർഗേഴ്സൺ തന്റെ ഐഫോണിൽ പകർത്തിയ വിവാഹ ചിത്രങ്ങൾ

ആയുഷി, അഭിഷേക് എന്നീ ഉത്തരേന്ത്യൻ വധൂവരന്മാരെയാണ് സെഫി തന്റെ ഐഫോൺ കണ്ണുകളിൽ ഒപ്പിയെടുത്തത്. പ്രഫഷണൽ ഫോട്ടോഗ്രാഫർ ആണെങ്കിലും ഫോട്ടോ ഷൂട്ട് ചെയ്യലും എഡിറ്റിങുമൊക്കെ ഐഫോണിൽ തന്നെയാക്കിയത് കുറച്ചു െവല്ലുവിളി നൽകിയ കാര്യമാണെന്നു സെഫി പറഞ്ഞു. ഇതോടെ ഒരു കല്യാണം മുഴുവനും ഐഫോണില്‍ തയ്യാറാക്കുകയെന്ന തന്റെ സ്വപ്നമാണു പൂവണിഞ്ഞതെന്നും സെഫി പറഞ്ഞു.