ഇതിലും മികച്ച മാരേജ് പ്രൊപോസൽ സ്വപ്നങ്ങളിൽ മാത്രം, വൈറലായി നർത്തകരുടെ പ്രണയം !

നൃത്തം സദസ്സിനെ ഇളക്കി മറിച്ചു കൊണ്ടിരിക്കെ പെട്ടന്ന് ഫിൽ മുട്ടുകുത്തി നിന്ന്, തികച്ചും സിനിമ സ്റ്റൈലിൽ തന്റെ പ്രിയപ്പെട്ടവളെ പ്രൊപ്പോസ് ചെയ്തു...

കാലങ്ങളായി എത്ര അടുത്തറിയുന്ന വ്യക്തിയായാലും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതിനു മുൻപായി തങ്ങൾക്കുള്ളിലെ പ്രണയം തുറന്നു പറയേണ്ടത് അനിവാര്യമാണ്. ഈ പ്രണയം തുറന്നു പറയുന്ന ചടങ്ങാകട്ടെ വിചാരിക്കുന്നത്ര എളുപ്പവുമല്ല. ജീവിതാവസാനം വരെ ഓർത്തിരിക്കേണ്ട മനോഹരമായ മുഹൂർത്തമാണ് വരനും വധുവിനും ആ ചടങ്ങ്. അതിനാൽ തന്നെ അതു കഴിയുന്നത്ര വ്യത്യസ്തമാക്കാനാണ് ഓരോ കമിതാക്കളും ശ്രമിക്കുക. 

ഇവിടെ വ്യത്യസ്തങ്ങളിൽ വ്യത്യസ്തമായിരിക്കുകയാണ് അമേരിക്കൻ സ്വദേശികളായ കമിതാക്കളുടെ മാരേജ് പ്രൊപോസൽ. കാലങ്ങളായി പരസ്പരം അടുത്തറിയുന്നവരാണ്  ഫിൽ റൈറ്റും കാമുകിയും. ഇരുവരെയും പരസ്പരം അടുപ്പിച്ചു നിർത്തുന്നതാകട്ടെ നൃത്തവും. അമേരിക്കയിലെ ലോസ് ആഞ്ചെലസിൽ അറിയപ്പെടുന്ന ഒരു കൊറിയോഗ്രാഫറാണ് ഫിൽ റൈറ്റ്. കാമുകിയാകട്ടെ, മികച്ചൊരു നർത്തകിയും. 

അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് ഒരു നൃത്തം അവതരിപ്പിച്ചു. തീർത്തും പ്രണയാതുരമായ ജോൺ ലെജിൻഡ്‌സിന്റെ 'യു ആൻഡ് ഐ' എന്ന ഗാനത്തിന് ചുവടു വയ്ക്കുകയായിരുന്നു ഇരുവരും. ചുറ്റും കൂടി നിന്ന കാണികൾ ഇരുവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. നൃത്തം സദസ്സിനെ ഇളക്കി മറിച്ചു കൊണ്ടിരിക്കെ പെട്ടന്ന് ഫിൽ മുട്ടുകുത്തി നിന്ന്, തികച്ചും സിനിമ സ്റ്റൈലിൽ തന്റെ പ്രിയപ്പെട്ടവളെ പ്രൊപ്പോസ് ചെയ്തു. അതിനായി മനോഹരമായൊരു എൻഗേജ്‌മെന്റ് റിങ് ഫിൽ പോക്കറ്റിൽ സൂക്ഷിച്ചിരുന്നു. 

അപ്രതീക്ഷിതമായ മാരേജ് പ്രൊപ്പോസലിൽ അവൾ ആദ്യം ഒന്നു പതറിയെങ്കിലും പിന്നീടു തീർത്തും സമചിത്തതയോടെ ഫിലിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകി. തന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യത്തിന് നിറകണ്ണുകളോടെയും സന്തോഷത്തോടെയുമാണ് അവൾ മറുപടി നൽകിയത്. നൃത്തം എന്ന കലയാണ് ഇരുവരെയും പരസ്പരം അടുപ്പിച്ചത് . അതിനാലാണ് വിവാഹാഭ്യർഥനയും ആ വഴിയേ തന്നെയാക്കാൻ ഫിൽ തീരുമാനിച്ചത്. ഇരുവരുടെയും  പ്രൊപോസൽ വിഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam