Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർദേശങ്ങൾ വായിക്കാതെ ഫെയ്സ്മാസ്ക് മുഖത്തിട്ടപ്പോൾ സംഭവിച്ചത്; വിഡിയോ

Face Mask ജെനെല്ല

പാടുകളൊന്നുമില്ലാത്ത സുന്ദരമായ ചർമം ലഭിച്ചിരുന്നെങ്കിൽ എന്നു ചിന്തിക്കുന്നവരാണ് ഏറെയും. അതിനായി വിപണിയിൽ കിട്ടുന്ന എന്ത് ഉൽപന്നങ്ങളും വാങ്ങി പരീക്ഷിക്കാനും തയാറാണ്. പക്ഷേ ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതിന് അതിന്റേതായ രീതിയുണ്ട്. പാക്കറ്റിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ പോലും വായിക്കാൻ സമയമില്ലാതെ എടുത്തുചാടി അവ ഉപയോഗിക്കുന്നവർ എന്നെങ്കിലും അതിന്റേ പേരിൽ ഖേദിക്കുമെന്നുറപ്പാണ്. അതാണിപ്പോള്‍ ഫിലിപ്പീൻസ് സ്വദേശിയായ ജെനെല്ല എന്ന ഇരുപത്തിരണ്ടുകാരിക്കും സംഭവിച്ചത്. 

മുഖത്തെ പാടുകൾ നീക്കംചെയ്യാനായി ഒരു ഫെയ്സ് മാസ്ക് ഇട്ടതാണു കക്ഷി. പക്ഷേ വെട്ടിത്തിളങ്ങുന്ന മുഖം സ്വപ്നം കണ്ടു ഫെയ്സ് മാസ്ക് അപ്ലൈ ചെയ്തപ്പോൾ അതൊരിക്കലും തനിക്ക് ഇത്തരത്തിലൊരു പണി നൽകുമെന്ന് ജെനെല്ല വിചാരിച്ചതേയില്ല. മുഖത്തെ ബ്ലാക്ഹെഡ്സ് ഇല്ലാതാക്കാൻ ചാർകോൾ ഫെയ്സ് മാസ്ക് ഇട്ടതായിരുന്നു ജെനെല്ല. എന്നാൽ ഫെയ്സ് മാസ്ക് ഇടാനുള്ള ആവേശത്തിൽ നിർദേശങ്ങൾ വായിച്ചതുമില്ല. പുരികത്തിൽ അപ്ലൈ ചെയ്യരുതാത്ത ഫെയ്സ് മാസ്ക് പുരികമുൾപ്പെടെയുള്ള ഭാഗങ്ങളിൽ തേക്കുകയും ചെയ്തു. 

തുടർന്ന് പതിനഞ്ചു മിനിറ്റിനുശേഷം ഫെയ്സ് മാസ്ക് നീക്കം ചെയ്യാൻ തുടങ്ങിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം ജെനെല്ലയ്ക്കു മനസ്സിലായത്. പക്ഷേ അപ്പോഴേക്കും കാര്യം കൈവിട്ടുപോയിരുന്നു. ഫെയ്സ് മാസ്ക്കിനൊപ്പം ജെനെല്ലയുടെ മനോഹരമായ പുരികക്കൊടികളും ഇല്ലാതായി. വേദനയോടെ ഫെയ്സ് മാസ്ക് നീക്കം ചെയ്യുന്നതിന്റെ വിഡിയോ ജെനെല്ലയുടെ സഹോദരനാണ് പകർത്തിയത്. 

കറുത്ത പാടുകളെല്ലാം പോകുമെന്നു പറഞ്ഞ് സുഹൃത്തു നൽകിയ ഫെയ്സ് മാസ്ക് ആയിരുന്നു അതെന്നാണ് ജെനെല്ല പറയുന്നത്. മുഖത്തെ പാടുകൾ എങ്ങനെയും പോയാൽ മതിയെന്ന ചിന്തയിൽ അവളോട് ഉപയോഗിക്കേണ്ട വിധം ചോദിക്കുകയോ പാക്കറ്റിലെ നിർദേശങ്ങൾ വായിക്കുകയോ ചെയ്തില്ല. ഏകദേശം മൂന്നു മിനിറ്റോളമെടുത്താണ് ജെനെല്ല ഫെയ്സ് മാസ്ക് മുഴുവനായും നീക്കം ചെയ്തത്. പുരികത്തിന്റെ മുക്കാൽഭാഗവും പോയതിനാൽ മുഴുവനായും ഷേവ് ചെയ്തിരിക്കുകയാണ് ജെനെല്ല. 

പുരികമില്ലാത്ത വിഷമത്തിൽ ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. എന്നാൽ മുഴുവനായും ഷേവ് ചെയ്തതുകൊണ്ട് ഇനി വളരുന്നവ ഒരേ ഷെയ്പ്പിൽ വളരുമെന്ന പ്രതീക്ഷയിലാണ് കക്ഷി. ഒപ്പം ജെനെല്ലയ്ക്കു മനോഹരമായ പുരികക്കൊടികൾ ലഭിക്കാനായി മൈക്രോബ്ലേഡിങ്ങും ത്രെ‍ഡിങ്ങും വാഗ്ദാനം ചെയ്ത് ബ്യൂട്ടിക്ലിനിക്കുകളും പുറകെയുണ്ടത്രേ. കോസ്മെറ്റിക് പ്രൊഡക്റ്റുകൾ ഉപയോഗിക്കുന്ന അവസരങ്ങളിൽ ഒരിക്കലും അവയിലെ നിർദേശങ്ങളെ അവഗണിക്കരുതെന്ന സന്ദേശമാണ് ജെനെല്ലയുടെ അനുഭവം സൂചിപ്പിക്കുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.