Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയാ വാര്യറുടെ കണ്ണിറുക്കലും വഡോദര പൊലീസും തമ്മിൽ?

Priya Prakas Varrier പ്രിയാ വാര്യർ

ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും ലോകം മുഴുവൻ ആ പെണ്‍കുട്ടിക്കു പുറകിലായി. കേരളവും ഇന്ത്യയുമൊക്കെ ക‌ടന്ന് അവള്‍ ആരാധക ഹൃദയങ്ങളിലിടം നേടി. പറഞ്ഞുവന്നത് മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ യുവാക്കളെയാകെ കയ്യിലെടുത്ത പ്രിയാ വാര്യറെക്കുറിച്ചാണ്. ഇപ്പോഴിതാ വഡോദര പൊലീസും പ്രിയാ വാര്യറുടെ കണ്ണിറുക്കലിനു പുറകെയാണ്. മറ്റൊന്നുമല്ല സുരക്ഷയോടെ വാഹനം ഓടിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വഡോദര പൊലീസ് പുറത്തിറക്കിയ പുതിയ പരസ്യ ബോർഡിലും താരമായത് പ്രിയയാണ്. 

കണ്ണിറുക്കുന്ന പ്രിയയുടെ ചിത്രത്തോടെയുള്ള പരസ്യം ഇതിനകം തന്നെ സമൂഹമാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു. '' ഒന്നു കണ്ണടച്ചു തുറക്കുന്ന നേരത്തിനുള്ളിൽ അപകടം സംഭവിക്കാം, ശ്രദ്ധ പതറാതെ സൂക്ഷിച്ചു വണ്ടിയോടിക്കൂ'' എന്ന കാപ്ഷൻ സഹിതമാണ് പ്രിയയെ കൂട്ടുപിടിച്ചുള്ള പരസ്യം തയാറാക്കിയിരിക്കുന്നത്. എന്തായാലും പ്രിയയെ കണ്ടതോടെ പലരും പരസ്യത്തെയും ഏറ്റെടുത്തു കഴിഞ്ഞുവെന്നു പറഞ്ഞാൽ മതിയല്ലോ.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ' മാണിക്യമലരായ പൂവി'  എന്ന ഗാനമാണ് പ്രിയാ വാര്യറുടെ തലേവര തന്നെ മാറ്റിമറിച്ചത്. ഗാനത്തിനിടെ ചെറിയൊരു രംഗത്തിൽ മാത്രം കണ്ണിറുക്കി വന്ന പ്രിയയെ സമൂഹമാധ്യമം ഏറ്റെടുക്കുകയായിരുന്നു. ബോളിവുഡിലെയും ഹോളിവു‍ഡിലെയും പല മിന്നും താരങ്ങളെയും കടത്തിവെട്ടുന്ന ആരാധകരുമായി കക്ഷിക്ക്. എന്തിനധികം ഫേസ്ബുക് സ്ഥാപകനായ സുക്കർബർഗിനെപ്പോലും കടത്തിവെട്ടുന്ന ഫോളോവേഴ്സായിരുന്നു പ്രിയയ്ക്ക്. 

പ്രിയയോടുള്ള പ്രേക്ഷകരുടെ പ്രിയം മനസ്സിലാക്കിയതുെകാണ്ടാകണം ചിത്രത്തിന്റെ ടീസറിൽ നിറഞ്ഞുനിന്നതും പ്രിയയും റോഷനുമായിരുന്നു. ഇരുവരും തകർത്തഭിനയിച്ച ഗൺഷൂട്ട് ലവ് വിഡിയോയും ആരാധകർ നെഞ്ചേറ്റി. എന്തായാലും പ്രിയയുടെ കണ്ണിറുക്കൽ കാണിച്ചു സൂക്ഷിച്ചു വണ്ടിയോടിക്കാൻ പറയുന്ന വഡോദര പൊലീസിന്റെ പരസ്യവും വൻഹിറ്റായി മാറിയിരിക്കുകയാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam