ആർഭാടത്തിൽ ക്ഷണക്കത്ത്, അപ്പോൾ വിവാഹമോ? 

ബോളിവുഡും ബിസിനസ് ലോകവും ആകാംഷയോടെ ഒറ്റുനോക്കുന്ന ഒന്നാണ് ആകാശ് അംബാനിയുടെ വിവാഹം. റിലയന്‍സ് ഇൻഡസ്ട്രീസ് സ്ഥാപകൻ മുകേഷ് അംബാനിയുടെ മൂത്ത പുത്രൻ ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ  മകൾ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹം ജൂൺ 30നാണ്.

വിവാഹം എന്തായാലും ഗംഭീരമാകുമെന്ന് ഉറപ്പ്, എത്രമാത്രം ഗംഭീരമാകുമെന്നുള്ള കാത്തിരിപ്പിലാണ് ഏവരും. ആഘോഷം ഗംഭീരമാകുമെന്നതിന്റെ സൂചനയായി വിവാഹക്ഷണകത്ത് എത്തിയിരിക്കുകയാണ്. ക്ഷണകത്ത് തന്നെ ഒരു വിസ്മയമാണ്. ഒരു ചെറിയ ബോക്സ്, അതിനുള്ളിൽ ഗണേശവിഗ്രഹമുള്ള ക്ഷേത്രരൂപം ഒപ്പം ക്ഷണകത്തും. 

വെള്ള നിറത്തിലുള്ള പെട്ടിതുറന്ന്  നോക്കുമ്പോൾ ഉള്ളിൽ ഒരു ക്ഷേത്രം കാണാം. അത് പുറത്തെടുക്കുമ്പോൾ ഒപ്പം വിവാഹക്ഷണകത്തും ലഭിക്കും. വിവാഹക്ഷണകത്തിൽ തന്നെ ഇത്രയധികം വിസ്മയമായപ്പോൾ വിവാഹം എങ്ങനെയായിരിക്കുമെന്നുള്ള കാത്തിരിപ്പിലാണ് ഏവരും..

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam