Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓവുചാൽ തകർന്ന് യുവതികൾ താഴേക്ക്; ഭീതി പരത്തി ദൃശ്യങ്ങൾ

shocking-footage-shows-sinkhole-opening-and-swallowing-two-women

നിന്നനിൽപ്പിൽ ഓവുചാൽ തകർന്നു താഴേക്കു പോകുന്ന യുവതികളുടെ ഞെട്ടിപ്പിക്കുന്ന വിഡിയോ ദൃശ്യം വൈറലാകുന്നു. തുർക്കിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തിലാണ് സംഭവം. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. നടപ്പാതയിലൂടെ ചിരിച്ച് സംസാരിച്ച് നടക്കുകയായിരുന്നു അവർ. സംസാരിക്കുകയായിരുന്നു ഇവർ. പെട്ടന്നാണ് നടപ്പാത പിളർന്ന് ഇവർ അഗാധഗർത്തതിലേക്കു വീഴുന്നത്.

കാഴ്ചക്കാരില്‍ ഞെട്ടലും ഭയവും ജനിപ്പിക്കുന്നതാണ് ഈ ദൃശ്യം. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാല്‍നടയാത്രക്കാരികളായ സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നിവര്‍ വീണത്. മറ്റു യാത്രക്കാർ അതിവേഗം രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിനാൽ നിസാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.

related stories