sections
MORE

‘സുന്ദരമായ ഭാവി സ്വപ്നം കാണുന്നവർ ഇത് കഴിക്കുക’‌; ചിരിപ്പിച്ച് കൊല്ലും ഈ സേവ് ദ് ഡേറ്റ്

tele-brand-show-model-save-the-date-video
SHARE

‘സുന്ദരമായ ഭാവി സ്വപ്നം കാണുന്ന യുവതീ യുവാക്കളാണോ നിങ്ങൾ, എങ്കിൽ തീർച്ചയായും ഇതു കഴിക്കണം. ഇത് കഴിച്ചു ജീവിതത്തിൽ മാറ്റങ്ങളുണ്ടായ നിരവധി പേരുടെ അനുഭവവും ഉണ്ട്' . സംഗതി എന്താണെന്നല്ലേ? ആഢംബരത്തേക്കാൾ ആശയത്തിനു പ്രാധാന്യം നൽകുന്ന ഇന്നത്തെ വിവാഹവിഡിയോഗ്രഫിയിൽ ടെലിബ്രാന്റ് ഷോയുടെ മാതൃകയിൽ ഒരുക്കിയ ഒരു സേവ് ദ് ഡേറ്റ് ആണ് സംഭവം. കണ്ടാൽ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന, ചിരിപ്പിച്ചു കൊല്ലുന്ന ഒരു കിടിലൻ സേവ് ദ് ഡേറ്റ് വിഡിയോ.

ദുഃഖപൂർണമായ ജീവിതത്തിൽ 'ഇത്' കഴിക്കേണ്ടതിന്റെ ആവശ്യകതളും ഇതിനുശേഷമുള്ള മാറ്റങ്ങളുമാണ് വിഡിയോയിലെ പ്രധാന തീം. ജീവിതത്തിൽ ഇത്രയധികം മാറ്റങ്ങളുണ്ടാക്കുന്ന 'ഇത്' കഴിക്കുന്നതു നേരിട്ട് കാണാൻ ജനുവരി 23ന് പത്തിനും പതിനൊന്നിനും ഇടയിൽ ചെങ്ങവനാടുള്ള ആരോമ ഓഡിറ്റോറിയത്തിൽ എത്തുക, നീതുവിന്റെയും മഹേഷിന്റെയും സ്വപ്നം പൂവണിയുകയാണ് ഇവിടെ. 'ഇത്' കഴിക്കുന്നത് കാണാനുള്ള സുവർണാവസരം ഉപയോഗിക്കാൻ തീയതിയും സമയും കലണ്ടറിൽ എഴുതി വയ്ക്കാനും ആവശ്യപ്പെടുന്നു. കുറി തീരുകയാണെന്നും വഴി സംശയമുള്ളവർ വേഗം വിളിക്കാനും പറയുമ്പോൾ സ്ക്രീനിലൂടെ പാഞ്ഞു പോകുന്ന നമ്പറും ആംബുലൻസ് സൈറൺ ശബ്ദവും. ഒരു പക്കാ ടെലിബ്രാൻഡ് ഷോയുടെ എല്ലാ ചേരുവകളും ഇതിലുണ്ട്. വിവാഹത്തിനെ 'ഇത്' എന്ന് മുഴുനീളം വിശേഷിപ്പിക്കുന്നത് കാഴ്ചക്കാർക്ക് സംഗതി എന്താണെന്നറിയാനുള്ള കൗതുകം കൂട്ടുന്നു.

കൊല്ലത്തെ ആശ്രാമത്തുള്ള ‘മൊണാസ്റ്റിക് മങ്കി’ ക്രിയേറ്റീവ് സ്റ്റുഡിയോയാണു വ്യത്യസ്തമായ ഈ സേവ് ദ് ഡേറ്റ് വിഡിയോയ്ക്കു പിന്നില്‍. വളരെ ചുരുങ്ങിയ ചെലവിൽ നിർമിച്ച ഈ വിഡിയോയുടെ കരുത്ത് സൗഹൃദമാണെന്നു ഉടമ രാകേഷ് ഗോപാലകൃഷ്ണൻ പറയുന്നു. 'സുഹൃത്തായ മഹേഷിനു വേണ്ടിയാണു സേവ് ദ് ഡേറ്റ് വിഡിയോ ഒരുക്കിയത്. അഭിനയിച്ചിരിക്കുന്നതും സുഹൃത്തുക്കളാണ്. വിഡിയോയില്‍ അവതാരകനായി അഭിനയിച്ച വിനീതാണ് ആശയത്തിനു പിന്നിൽ. രാജേഷ് എന്ന സുഹൃത്തായിരുന്നു സംഭാഷണം തയാറാക്കിയത്. അങ്ങനെ സുഹൃത്തുക്കളെല്ലാവരും ചേര്‍ന്നാണ് ഈ വിഡിയോ ഒരുക്കിയത്. വിവാഹിതരാകാൻ പോകുന്ന ചെക്കനും പെണ്ണും വിഡിയോയിൽ ഇല്ലെന്ന പ്രത്യേകതയുമുണ്ട്.

‘‘സേവ് ദ് ഡേറ്റ് വിഡിയോകൾ പലപ്പോഴും വിവാഹ വിഡിയോഗ്രഫിയുടെ പാക്കേജിന്റെ ഭാഗമാണ്. സാധാരണക്കാർക്കു താങ്ങാനാവുന്നതിലും അധികമായിരിക്കും ഇതിനെല്ലാം ചെലവിടേണ്ടി വരിക. അതിനാൽ പലരും ഇതൊന്നും വേണ്ടെന്നു വയ്ക്കുകയാണു പതിവ്.  എന്നാൽ സാധാരണക്കാർക്കും സേവ് ദ് ഡേറ്റ് സാധ്യമാവണമെന്ന ഉദ്ദേശത്തിലാണ് ഈ വിഡിയോ ചെയ്തത്’’. കുറഞ്ഞ ചെലവിൽ മികച്ച വർക്കുകൾ ചെയ്യുക എന്നതാണ് ലക്ഷ്യമെന്നു രാകേഷ് വ്യക്തമാക്കുന്നു. മികച്ച അഭിപ്രായങ്ങളുമായി സമൂഹമാധ്യമങ്ങളിൽ വൈറലാണ് മഹേഷിന്റെയും നീതുവിന്റെയും ഈ സേവ് ദ് ഡേറ്റ്. 

ക്രിയേറ്റിവ് വർക്കുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന മൊണാസ്റ്റിക് മങ്കീസിന്റെ രണ്ടാമത്തെ സേവ് ദ് ഡേറ്റ് വിഡിയോയാണിത്. മുൻപ് ചായക്കടയിൽ നടത്തിയ സേവ് ദ് ഡേറ്റ് വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA