വിവാഹത്തിന് വിസ്മയ വസ്ത്രങ്ങളണിഞ്ഞ് സുന്ദരിയാകാം

അമാൻഡ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ

ആഡംബര സമ്പന്നമായ ലൈഫ്സ്റ്റൈൽ ബ്രാൻഡ്, അതാണ് അമൻഡ വേക് ലിയെ ലോകപ്രശസ്തയാക്കിയത്. 1990-ൽ സമാരംഭിക്കുമ്പോൾ അമന്‍ഡ വേക് ലിയയുടെ കളക്ഷൻ കാലത്തെ വെല്ലുന്നതും അത്യാധുനിക സ്റ്റൈലിലുളളതും റെഡിമെയ്ഡുമായിരുന്നു, വസ്ത്രങ്ങൾക്കു പുറമെ ഹാൻഡ് ബാഗുകൾ, ലെതർ ഗുഡ്സ്, ജ്വല്ലറി എന്നിവയും ആ ബ്രാൻഡിൽ വിപണിയിലെത്തി.

ഇംഗ്ലണ്ടിൽ വളർന്ന അമൻഡ ചെൽടൻഹാം ലേഡീസ് കോളജിൽ നിന്ന് ബിരുദം നേടി. ന്യൂയോർക്കിൽ കുറേക്കാലം ജോലി ചെയ്തു. അതിനു ശേഷം വീണ്ടും ലണ്ടനിലെത്തി ഒരു സ്റ്റുഡി യോക്കും ബുട്ടീക്കിനും തുടക്കം കുറിച്ചു. പിന്നീടാണ് വസ്ത്ര ങ്ങളുടെ രൂപ കൽപന രംഗത്ത് വെയിൽസിലെ ഡയാന രാജകു മാരിക്കു പോലും പ്രിയങ്കരിയായ ഡിസൈനറായി ലോകപ്രശസ്തി നേടിയത്. ആഡംബരം, കുലീനത, ഏറ്റവും പുതിയ ഫാഷൻ അതായിരുന്നു അമൻഡ വേക് ലി ബ്രാൻഡിന്റെ മുഖമുദ്ര.

രാജകുടുംബാംഗങ്ങള്‍, മോഡലുകൾ, അത്ലറ്റ്സ് എന്നിങ്ങനെയുളള സെലിബ്രിറ്റീസുകളുടെ കൂട്ടത്തിൽ വീനസ് വില്യംസ്, സ്കാർലറ്റ് ജോൺസൺ, ചാർളിസ് തെറോണ്‍ എന്നി വരും എണ്ണമറ്റ മറ്റുള്ളവരും ഉള്‍പെടുന്നു. എല്ലാ സ്ത്രീകൾക്കും അനുയോജ്യമായ വേഷങ്ങളൊരുക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. നിരവധി ഫാഷൻ അവാർഡുകൾ അമൻഡ വേക് ലി ബ്രാൻഡിനെ തേടിയെത്തി.

വധുവിനുളള വിസ്മയ വസ്ത്രങ്ങളുടെ രംഗത്ത് ലഘുവായ ആശയങ്ങൾ അതിശക്തമായി അവതരിപ്പിച്ചാണ് അമൻഡ വേക് ലി മുൻ നിരയിലേക്കു കുതിച്ചെത്തിയത്. സ്പോസ ബ്രൈഡൽ കളക്ഷൻ ആണ് അവരുടെ ഏറ്റവും പുതിയ സംരഭം

ആഡംബരസമ്പന്നമായ ഫേബ്രിക്കുകൾ, അവ അതുല്യ കരവി രുതോടെയും കൃത്യമായും ഭംഗിയായും നെയ്തൊരുക്കൽ എന്നിവ സ്പോസ ബ്രൈഡൽ കളക്ഷനിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് മോറോക്കൊ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ അവർ സന്ദർശനവും നടത്തി.

സ്റ്റാർക്ക്, ലിനിയർ കട്ട്സ്, ജ്യോമട്രി ബിയേഡഡ് ‌ഡീടെയിൽ തുടങ്ങിയവ സ്പോസ ബ്രൈഡൽ കളക്ഷനിൽ ഏറെ ശ്രദ്ധിക്ക പ്പെട്ടു. അസ്തമയത്തിൽ വെട്ടിത്തിളങ്ങുന്ന സിൽക്ക് ഷിഫോൺ ഡ്രസ് കടൽക്കാറ്റടിച്ച് അലകളൊരുക്കി പറക്കുകയും ചെയ്യുന്നു. അവയുടെ കളക്ഷന്‍ മറ്റു സ്ഥലങ്ങളിലും അരങ്ങേറി. ഏറ്റവും ആധുനികമായ വേഷങ്ങളെന്ന പ്രത്യേകതയും അവയ്ക്കുണ്ടാ യിരുന്നു. സ്പോസ മൊറോക്കൊ കളക്ഷനിൽ പ്രകൃതിയിൽ നിന്നുളള നിറങ്ങളാണ് വസ്ത്രങ്ങൾക്ക് നൽകിയിരുന്നത്. സൂര്യ പ്രകാശത്തിൽ അതിന് അതുല്യ തിളക്കം ഉണ്ടാകുമായിരുന്നു.

അമൻഡ വേക് ലി അഭിപ്രായത്തിൽ വധു എപ്പോഴും പ്രക‌ൃതിക്കിണങ്ങുന്ന വിസ്മയ വസ്ത്രങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. വസ്ത്രം ധരിക്കുന്നത് വധുവിനെ ഉന്മേഷവതിയാക്കണം.