വിവാഹത്തിനിടെ ഹാളിൽ തീപിടിത്തവും പൊട്ടിത്തെറിയും, വിഡിയോ

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് വിവാഹം. അത് എന്നെന്നും നിലനിൽക്കുന്ന മധുരിക്കുന്ന ഓർമകൾ കൂടെയാണ്. വിവാഹ ദിനം സന്താഷങ്ങൾക്കും ആഘോഷങ്ങൾ മാത്രമുള്ളതാണ്. എന്നാൽ തുർക്കിയിൽ നിന്നുള്ള ഈ ദമ്പതികൾക്ക് വിവാഹദിനം ദുരന്തസമാനമായിരുന്നു. കഴിഞ്ഞദിവസം തുർക്കിയിലെ വാൻ ലേറ്റ് സിറ്റിയിലാണ് വിവാഹം കുളമാക്കിയ പൊട്ടിത്തെറി നടന്നത്.

വിവാഹത്തിന്റെ എല്ലാ ആഘോഷത്തിനും നടുവിലായിരുന്നു ആ ടർക്കിഷ് ദമ്പതിമാരും ബന്ധുമിത്രാതികളും. വിവാഹത്തിനറെ ഭാഗമായുള്ള പരമ്പരാഗത നൃത്തത്തിലായിരുന്നു വധൂവരൻമാരും കൂട്ടരും. ആഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് പിന്നിൽ ഒരു തീഗോളം വന്ന് പതിക്കുന്നതും പൊട്ടിത്തെറിശബ്ദം കേൾക്കുന്നതും. കല്യാണ ഹാളിലാകെ പൊടിയും പുകയും നിറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്നു പോലും ഒരു നിമിഷം ആര്‍ക്കും മനസിലായില്ല, എല്ലാവരും ജീവനും കൊണ്ട് ഒരുവിധം ഓടി രക്ഷപ്പെടുന്നതും കാണാം. കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ പരക്കം പായുകയായിരുന്നു. ഏതായാലും വിവാഹത്തിനെത്തിയവർക്കാർക്കും അപകടമൊന്നും സംഭവിച്ചില്ല. എങ്കിലും ആ വിവാഹത്തിൽ പങ്കെടുത്ത ആരും ഒരിക്കലും ഇത് മറക്കാനിടയില്ല.

വിവാഹം നടന്ന സ്ഥലത്തിനു പിറകിലെ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ കാർ ബോംബാക്രമണമാണ് വിഡിയോയിലുള്ളത്. ആക്രമണത്തിൽ ഒരു പൊലീസ് ഓഫീസറും മറ്റ് രണ്ട് പേരും കൊല്ലപ്പെടുകയും 73 പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. തുർക്കിയിൽ ഇത്തരം ആക്രമണങ്ങൾ സാധാരണമാണ്.