കോഹ്‌ലിയുടെ വർക്ക്ഔട്ട്  ബ്രൂണോയ്ക്കൊപ്പം ; വൈറലായി വീഡിയോ 

കോഹ്‌ലിക്കൊപ്പം ജിമ്മിൽ സമയം ചെലവിടുന്ന ബ്രൂണോയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ചിത്രത്തിന് കടപ്പാട്- ഫെയ്‌സ്ബുക്ക്

സെപ്റ്റംബർ 22 നു ആരംഭിക്കുന്ന ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് സീരീസിൽ തിളങ്ങാൻ കഠിന പരിശ്രമത്തിലാണ് വിരാട് കോഹ്‌ലി. വർക്ഔട്ടിനായി മണിക്കൂറുകൾ ചെലവഴിക്കുന്ന കോഹ്‌ലിക്ക് കൂട്ടായി  ഒരു പുതിയ കക്ഷികൂടി ഉണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോഹ്‌ലിയുടെ പ്രിയപ്പെട്ട വളർത്തുനായ ബ്രൂണോയാണ് കോഹ്‌ലിയുടെ വർക്ക്ഔട്ട് പങ്കാളി. 

ദിവസവും ബ്രൂണോ കോഹ്‌ലിക്കൊപ്പം ജിമ്മിലെത്തും. പിന്നീട് കോഹ്‌ലിയുടെ പരിശീലനം കഴിയുന്നത് വരെ ബ്രൂണോ കൂടെ തന്നെയുണ്ടാകും. വർക്ഔട്ട് ചെയ്യാനായി ഇട്ടിരിക്കുന്ന മാറ്റ്  ബ്രൂണോക്ക് കൂടി അവകാശപ്പെട്ടതാണ് എന്നാണ് അവന്റെ വിചാരം. അതുകൊണ്ട് അവൻ പരിശീലനം കഴിയുന്നത് വരെ എന്റെ കൂടെ തന്നെ ഉണ്ടാകും. 27 കാരനായ കോഹ്‌ലി പറയുന്നു. 

തന്റെ പുതിയ കൂട്ടുകാരനെ കോഹ്‌ലി ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. കോഹ്‌ലിക്കൊപ്പം ജിമ്മിൽ സമയം ചെലവിടുന്ന ബ്രൂണോയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇതിനു മുൻപ് ധോണിയും തന്റെ പ്രിയപ്പെട്ട വളർത്തുനായയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു.