കരയാനോ നോ വേ, കേക്ക് മുറിച്ച് ഡിവോഴ്സ് ആഘോഷിച്ച് യുവതി !

പാകിസ്ഥാൻ സ്വദേശിയായ മഹാംആസിഫ് എന്ന യുവതിയാണ് തന്റെ വിവാഹമോചനം കേക്കു മുറിച്ച് ആഘോഷമാക്കിയത് ..

ഒരുപാടു സ്വപ്നങ്ങളോടെയും പ്രതീക്ഷകളോടെയുമാണ് പലരും വിവാഹ ജീവിതത്തിലേക്കു കാലെടുത്തു വയ്ക്കുന്നത്. എ​ന്നാൽ തങ്ങൾ കരുതുംപോലെ മനോഹരമായ ജീവിതം ലഭിക്കണമെന്നില്ല. രണ്ടു സാഹചര്യങ്ങളിൽ വളർന്ന രണ്ടു സ്വഭാവക്കാർ ഒന്നിക്കുമ്പോൾ പൊരുത്തക്കേ‌ടുകളും ഉണ്ടായേക്കാം. ആ പൊരുത്തക്കേടുകളെയൊക്കെ മനസിലാക്കി വിട്ടുവീഴ്ച്ച ചെയ്തു മുന്നോട്ടു േപാകുമ്പോഴാണ് ദാമ്പത്യം വിജയകരമാവുന്നത് മറിച്ചായാലോ വിവാഹമോചനമാകും ഫലം. നല്ലപാതിയെ എന്തു കാരണത്തിന്റെ പേരിൽ പിരിയേണ്ടി വന്നാലും ഉള്ളാലെ ദു:ഖിക്കുന്നവരാണ് ഏറെയും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി തന്റെ വിവാഹമോചനം ആഘോഷിക്കുന്നൊരു പെൺകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

പാകിസ്ഥാൻ സ്വദേശിയായ മഹാംആസിഫ് എന്ന യുവതിയാണ് തന്റെ വിവാഹമോചനം കേക്കു മുറിച്ച് ആഘോഷമാക്കിയത് അതിനു പിന്നിൽ പ്രവർത്തിച്ചതോ മഹാമിന്റെ സുഹൃത്തുക്കളും. തകര്‍ച്ചയിലേക്കെത്തിയ സമാധാനകരമല്ലാത്ത കുടുംബ ജീവിതത്തേക്കാൾ നല്ലത് വിവാഹ മോചനം തന്നെയാണെന്നു തെളിയിക്കുകയാണ് മഹാം. മഹാമിന്റെ അടുത്ത സുഹൃത്തു കൂടിയായ ജാവെരിയ വിർക് ആണ് കേക്കു മുറിച്ചുള്ള വിവാഹ മോചന ആഘോഷ പരിപാടിയുടെ പ്രധാന ആസൂത്രക. കഴിഞ്ഞതിനെക്കുറിച്ചോർത്തു വിഷമിക്കാത്തെ പുതിയൊരു ജീവിതത്തിന്റെ തുടക്കം എന്ന രീതിയിലാണ് ഹാപ്പി ഡിവോഴ്സ് എന്നെഴുതിയ ചോക്കലേറ്റ് കേക്ക് ജാവെരിയ മഹാമിനായി തയ്യാറാക്കിയത്.

മഹാമിന്റെ അടുത്ത സുഹൃത്തു കൂടിയായ ജാവെരിയ വിർക് ആണ് കേക്കു മുറിച്ചുള്ള വിവാഹ മോചന ആഘോഷ പരിപാടിയുടെ പ്രധാന ആസൂത്രക..

സംഗതി ജാവെരിയ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തതോടെ ഈ വെറൈറ്റി വിവാഹ മോചനം സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു. എന്റെ സുഹൃത്ത് സന്തോഷകരമായി വിവാഹ മോചിതയായി എന്ന കാപ്ഷൻ നൽകിയാണ് ജാവെരിയ ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹ മോചിതയായ സ്ത്രീ ഉൾവലിഞ്ഞു നിൽക്കുന്നവളായിരിക്കും എന്ന സമൂഹത്തിന്റെ സോ കോൾഡ് സങ്കൽപത്തെ തകിടം മറിച്ച മഹാമിനും സുഹൃ‍ത്തുക്കൾക്കും അഭിനന്ദന പ്രവാഹമാണിപ്പോൾ. അതിനിടെ കുടുംബ ജീവിതം തകർന്നതിനെ ആഘോഷമാക്കുന്ന സ്ത്രീയോ എന്ന രീതിയിലുള്ള നെഗറ്റീവ് കമന്റുകളും ഉയരുന്നുണ്ട്.