Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താലിനിടെ ചെന്നിത്തലയുടെ മകന് വിവാഹ നിശ്ചയം​​

Ramesh

ഇന്ധന വില വര്‍ധനവിനെതിരെയുള്ള ഭാരത് ബന്ദ് തുടുരുമ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹ നിശ്ചയം. കൊച്ചിയിലെ അവന്യു സെന്ററിലാണ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. നിശ്ചയം മുൻപേ തീരുമാനിച്ചച്ചിരുന്നതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

കൊച്ചിയിൽ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തശേഷമാണ് ചെന്നിത്തല വിവാഹനിശ്ചയ വേദിയിലേക്കെത്തിയത്.  പാര്‍ട്ടി പ്രവര്‍ത്തകന്‍റെ സ്കൂട്ടറിലായിരുന്നു അദ്ദേഹം വിവാഹ നിശ്ചയത്തിനെത്തിയത്. അതിഥികൾ കാറിലെത്തിയപ്പോൾ സ്കൂട്ടറിൽ എത്തിയ വരന്റെ പിതാവിനെ കണ്ട് ബന്ധുക്കള്‍ അമ്പരന്നു. 

rohit

വ്യവസായിയായ ഭാസിയുടെയും ജയലക്ഷ്മിയുടെയും മകളാണ് ശ്രീജ ഭാസി. രോഹിത്ത് അമൃത ആശുപത്രിയിലെ ഡോക്ടറാണ്. ശ്രീജ അമേരിക്കയിലാണ് ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നത്.