Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി, മാഗസിനുകൾ അയയ്ക്കാം

Chief Editors Trophy

കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങിയതാണ് ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണ് പുരസ്കാരം ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന മാഗസിനുകളുടെ എഡിറ്റർമാർക്ക് യഥാക്രമം 30,001 രൂപ, 20,001 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച മാഗസിൻ കവർ പേജിനാണ് ഇത്തവണ പ്രത്യേക പുരസ്കാരം (10,001 രൂപ).

പങ്കെടുക്കാൻ

-കോളജിൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ (പുതിയതായി) മാഗസിനുകളാണു മൽസരത്തിൽ പരിഗണിക്കുക. 

-സർവകലാശാലകൾ, കോളജുകൾ, മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, പാരാമെഡിക്കൽ, നഴ്സിങ്, -പോളിടെക്നിക്/ഐടിഐ തുടങ്ങിയ പ്രഫഷനൽ സ്ഥാപനങ്ങൾ എന്നിവയടക്കം, കോളജ് തലത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. 

-മുൻവർഷങ്ങളിൽ ചീഫ് എഡിറ്റേഴ്സ് ട്രോഫി മൽസരത്തിന് അയച്ച മാഗസിനുകൾ പരിഗണിക്കില്ല. 

 -അവസാന തീയതി: ജൂലൈ 10 

അയയ്ക്കേണ്ടത്

 -കോളജിൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ മാഗസിന്റെ മൂന്നു കോപ്പി

 -മാഗസിന്റെ സവിശേഷതകളെപ്പറ്റി ഒരു ഫുൾസ്കാപ് പേജിൽ കവിയാതെ സ്റ്റുഡന്റ് എഡിറ്ററുടെ കുറിപ്പ്

 എഡിറ്ററുടെ പൂർണ മേൽവിലാസം (ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ)

 -പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം

മികച്ച കവർ പുരസ്കാരം 

 -കോളജിലെ വിദ്യാർഥികൾ തന്നെ പൂർണമായും ഡിസൈൻ ചെയ്ത കവർ പേജുകൾ മാത്രമേ പരിഗണിക്കൂ 

 ‌-കവർ മൽസരത്തിനു പ്രത്യേകം മാഗസിനുകൾ അയയ്ക്കേണ്ടതില്ല. എന്നാൽ, കവർ ചെയ്തതു കോളജിലെ വിദ്യാർഥികൾ തന്നെയാണെന്നു പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പ്രത്യേകം സാക്ഷ്യപത്രം വേണം. 

എൻട്രികൾ അയയ്ക്കേണ്ട വിലാസം:

യുവ, എഡിറ്റോറിയൽ, മലയാള മനോരമ, 

പി.ബി. നമ്പർ 26, കോട്ടയം–686 001.

∙ കവറിനുപുറത്ത് മാഗസിൻ അവാർഡ് എന്നെഴുതണം.

∙വിവരങ്ങൾക്ക്: 

mail: yuva@mm.co.in

WhatsApp: 7902279797