Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതു യുഗത്തിനിണങ്ങിയ രൂപത്തില്‍ സാംസങ് 360° 4K 3D ക്യാമറ

samsung-360-camera

ക്യാമറയ്‌ക്കൊക്കെ വരുന്ന ഒരു രൂപവ്യത്യാസമെ! ഏതാനും വർഷം മുൻപ് ഒരു ലെന്‍സില്‍ കൂടുതലുള്ള ക്യാമറയുണ്ടാകുമെന്നു പറഞ്ഞാല്‍ ആളുകള്‍ തല്ലാന്‍ വന്നേനെ. ത്രിമാനത പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി സാംസങ് എൻജിനീയര്‍മാര്‍ ആലോചിച്ചു നിര്‍മിച്ച പുതിയ ക്യാമറയാണ് സാംസങ് 360 റൗണ്ട് (360 Round). ഇതൊരു 3D വിആര്‍ ക്യാമറയാണ്.

ക്യാമറയില്‍ മൊത്തം 17 ലെന്‍സുകള്‍ ഉണ്ട്. ഇവയില്‍ എട്ടെണ്ണം തിരശ്ചീനമായി പിടിപ്പിച്ച ഇരട്ട സ്റ്റെറിയോ ലെന്‍സുകളാണ്. ഒരു ലെന്‍സ് നേരെ മുകളിലേക്കു തിരിഞ്ഞിരിക്കുന്നു. ഒരോ ക്യാമറാ മൊഡ്യൂളിനും F/1.8 അപര്‍ചര്‍ ഉള്ള 1/2.8'' വലിപ്പമുള്ള 2MP സെന്‍സറുകളാണ് ഉള്ളത്. ഈ ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 30 ഫ്രെയിം വച്ച് 4K 3D പാനാറാമിക് വിഡിയോ റെക്കോഡു ചെയ്യാനും ലൈവ് സ്ട്രീം ചെയ്യാനും കഴിവുണ്ട്. ക്യാമറയുടെ ബോഡി ഒതുക്കമുള്ളതും, ഈടു നില്‍ക്കുന്നതും, എല്ലാ കാലാവസ്ഥയിലും പ്രശ്‌നമില്ലാതെ പ്രവര്‍ത്തിക്കാന്‍ പാകത്തിനു സൃഷ്ടിച്ചിരിക്കുന്നതുമാണെന്ന് സാംസങ് അവകാശപ്പെടുന്നു. 

കംപ്യൂട്ടറിലൂടെ ഈ ക്യാമറയെ കണ്ട്രോൾ ചെയ്യാനും റെക്കോഡു ചെയ്യുന്ന വിഡിയോ എഡിറ്റു ചെയ്യാനുമുള്ള സോഫ്റ്റ്‌വെയര്‍ സാംസങ് നല്‍കുന്നുണ്ട്. സാംസങ് വിആര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് വെര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കം സൃഷ്ടിക്കാന്‍ പ്രൊഫഷണലുകളെയും ഉത്സാഹികളെയും പ്രാപ്തരാക്കാനാണ് പുതിയ ക്യാമറ സൃഷ്ടിച്ചിരിക്കുന്നതെന്നും സാംസങ് പറയുന്നു. വിലയും ഗുണമേന്മയും പരിഗണിച്ചാണ് ഇത് പുറത്തിറക്കുന്നതെന്നും അവര്‍ പറഞ്ഞു. 

പുരോഗമിച്ച 3D ഡെപ്ത് പിടിച്ചെടുക്കുന്ന 360 ഡിഗ്രി ചിത്രീകരണത്തിന് ഉപയോഗിക്കാവുന്ന എന്നാല്‍ മറ്റു പ്രോഫഷണല്‍ ക്യാമറകളെ കഴിഞ്ഞ് വിലക്കുറവില്‍ മാര്‍ക്കറ്റിലെത്താന്‍ പോകുന്ന ഒന്നാണ് തങ്ങളുടെ ക്യാമറ എന്ന് സാംസങ് പറയുന്നു. ക്യാമറയെ കുറിച്ച് വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

related stories